ലൈംഗിക വൈകൃതങ്ങളുടെ തമ്പുരാന്‍! രാഹുല്‍ മാങ്കൂട്ടത്തില്‍ കടുത്ത ‘കോഴി’; പ്രായമുള്ളവരെ പോലും വെറുതെ വിട്ടില്ല! ഷഹനാസിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം

കോഴിക്കോട്: യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മാന്യമായ മുഖംമൂടി അഴിഞ്ഞുവീഴുന്നു. രാഹുല്‍ വെറുമൊരു രാഷ്ട്രീയക്കാരനല്ല, മറിച്ച് ലൈംഗിക വൈകൃതങ്ങളുള്ള ഒരു ക്രിമിനലാണെന്ന അതീവ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് കോണ്‍ഗ്രസ് സഹയാത്രികയും എഴുത്തുകാരിയുമായ എം.എ. ഷഹനാസാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കടുത്ത ‘കോഴി’യാണെന്നും ഓരോ സ്ത്രീയേയും എങ്ങനെ വശത്താക്കി ലൈംഗികമായി ചൂഷണം ചെയ്യണമെന്ന് അയാള്‍ക്ക് കൃത്യമായി അറിയാമെന്നും ഷഹനാസ് മാധ്യമങ്ങളോട് തുറന്നടിച്ചു.

ഒരു കുടുംബത്തില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അത് തീര്‍ക്കാനെന്ന വ്യാജേന ചെന്ന് കയറി ഭാര്യമാരെ ലൈംഗികമായി ഉപയോഗിക്കുന്ന രീതിയാണ് രാഹുലിന്റേതെന്ന് ഷഹനാസ് ആരോപിക്കുന്നു. വിവാഹം കഴിക്കണമെങ്കില്‍ ഗര്‍ഭിണിയാകണമെന്ന് സ്ത്രീകളെ വിശ്വസിപ്പിക്കുകയും പിന്നീട് ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ക്രൂരതയാണ് ഇയാള്‍ കാട്ടുന്നത്. ഇതിനായി ഇയാള്‍ക്ക് സ്വന്തമായി ഫാര്‍മസിയുണ്ടെന്നും ഷഹനാസ് പറഞ്ഞു. അമ്മയുടെ പ്രായമുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

രാഹുലിന്റെ ഇത്തരം പ്രവര്‍ത്തികളെക്കുറിച്ച് നേരത്തെ തന്നെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലിനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അത് പുച്ഛിച്ചു തള്ളുകയായിരുന്നുവെന്നും ഷഹനാസ് പറയുന്നു. രാഹുലിന്റെ ‘ഗാര്‍ഡിയന്‍’ ആണ് ഷാഫി. ‘നിന്നെ കൊല്ലാന്‍ എനിക്ക് എത്ര സമയം വേണം’ എന്ന് ഒരു സ്ത്രീയോട് രാഹുല്‍ ചോദിക്കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടും പാര്‍ട്ടി നേതൃത്വം കണ്ണടയ്ക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിഷന്‍ മാതൃകയില്‍ ഒരു സമിതി കോണ്‍ഗ്രസിനുള്ളിലും വേണമെന്ന് ഷഹനാസ് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ രാഹുലിന്റെ യഥാര്‍ത്ഥ സ്വഭാവം ലോകമറിയും. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇക്കാര്യങ്ങളെല്ലാം കൃത്യമായി അറിയാമെന്നും എന്നിട്ടും ഇയാളെ സംരക്ഷിക്കുകയാണെന്നുമാണ് പുതിയ ആക്ഷേപം. ലൈംഗിക വൈകൃതമുള്ള ഇയാളെ ഉടന്‍ ഡോക്ടറെ കാണിക്കണമെന്നും അധികാരം ഉപയോഗിച്ച് ഇനിയും സ്ത്രീകളെ ഇരയാക്കാന്‍ അനുവദിക്കില്ലെന്നും ഷഹനാസ് തുറന്നടിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.