പുതുച്ചേരി: പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസ് അധ്യക്ഷൻ എൻ. രംഗസാമി അഞ്ചാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയോടൊപ്പം എൻ.ഡി.എ മന്ത്രിസഭയിലെ രണ്ട് പ്രമുഖ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. എൻ.ആർ. കോൺഗ്രസ് പ്രതിനിധിയായി മല്ലാടി കൃഷ്ണ റാവുവും സഖ്യകക്ഷിയായ ബിജെപിയെ പ്രതിനിധീകരിച്ച് എ. നമശ്ശിവായവുമാണ് മന്ത്രിമാരായി അധികാരമേറ്റെടുത്തത്. ഔദ്യോഗിക പദവിയുടെയും രഹസ്യസ്വഭാവത്തിന്റെയും സത്യവാചകം ഗവർണർ ഇവർക്കും ചൊല്ലിക്കൊടുത്തു.
അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഉത്തരവിടാനാകില്ല ; കോക്രോച്ച് ജനതാ പാർട്ടിയുടെ ഹർജി തള്ളി ഹൈക്കോടതി
എഴുപത്തിയഞ്ചുകാരനായ എൻ. രംഗസാമി നാല് തവണ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച തികഞ്ഞ രാഷ്ട്രീയ പരിചയസമ്പത്തുള്ള നേതാവാണ്. 2011-ൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസ് എന്ന പ്രാദേശിക പാർട്ടി രൂപീകരിച്ചത്. ഇതിനുമുമ്പ് കോൺഗ്രസ് പ്രതിനിധിയായി രണ്ടു തവണയും സ്വന്തം പാർട്ടിയുടെ തലവനായി രണ്ടു തവണയും അദ്ദേഹം പുതുച്ചേരിയുടെ ഭരണം നിയന്ത്രിച്ചിട്ടുണ്ട്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തട്ടഞ്ചാവടി, മംഗലം എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് രംഗസാമി ജനവിധി തേടിയത്.
പുതുച്ചേരിയിലെ ആകെ 30 നിയമസഭാ മണ്ഡലങ്ങളിൽ ഭരണകക്ഷിയായ എൻ.ആർ. കോൺഗ്രസ് 16 സീറ്റുകളിലും ബിജെപി 10 സീറ്റുകളിലുമാണ് മത്സരിച്ചത്. സഖ്യകക്ഷികളായ എഐഎഡിഎംകെ, എൽ.ജെ.കെ എന്നീ പാർട്ടികൾ രണ്ട് വീതം സീറ്റുകളിലും പോരാട്ടത്തിനിറങ്ങി. എൻ.ഡി.എ സഖ്യം നേടിയ മികച്ച വിജയത്തോടെ കേന്ദ്രഭരണ പ്രദേശത്തിന്റെ വികസന തുടർച്ചയും ക്ഷേമപ്രവർത്തനങ്ങളുമാണ് രംഗസാമിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ അനുഭവസമ്പത്ത് പുതുച്ചേരിയുടെ പുരോഗതിക്കായി വിനിയോഗിക്കുമെന്ന് അദ്ദേഹം അധികാരമേറ്റ ശേഷം വ്യക്തമാക്കി.


കണ്ണൂരിലെ പഴയ കാര്‍ക്കശ്യക്കാരന്‍; തിരുവനന്തപുരത്തും കൊച്ചിയിലും ഗുണ്ടകളെ പാഠം പഠിപ്പിച്ചു; സൈബര്‍ ഡോമിന്റെ ശില്പ്പിയായി സൈബര്‍ കുറ്റകൃത്യങ്ങളുടെ വല പൊട്ടിച്ചു; വിജിലന്‍സിലും സൂപ്പറായി; അഴിമതി വിരുദ്ധ പോരാട്ടത്തില്‍ റെക്കോര്‍ഡ് നേട്ടങ്ങളുമായി ആന്റി കറപ്ഷന്‍ ബ്യൂറോ; 2025ലെ പോലീസ് ഹീറോ മനോജ് എബ്രാഹം




