“7 ജില്ലകൾ, 64 ലക്ഷം നുഴഞ്ഞുകയറ്റക്കാർ; അസമിനെ തകർത്തത് കോൺഗ്രസ് ഭരണം : അമിത് ഷാ

ദിസ്പുർ: അസമിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ഭരണകാലത്ത് അസമിലെ ഏഴ് ജില്ലകളിൽ വ്യാപകമായ നുഴഞ്ഞുകയറ്റം നടന്നുവെന്നും ഇത് സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ ഘടനയെത്തന്നെ മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.അസമിലെ ഏഴ് ജില്ലകളിൽ മാത്രം  64 ലക്ഷം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് അമിത് ഷാ അവകാശപ്പെട്ടു. കഴിഞ്ഞ 20 വർഷത്തെ കോൺഗ്രസ് ഭരണമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും തദ്ദേശീയരായ ജനങ്ങൾ സ്വന്തം മണ്ണിൽ പിന്തള്ളപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബിജെപി ഭരണത്തിന് കീഴിൽ 1.26 ലക്ഷം

‘ആർത്തവ ആരോ​ഗ്യം പെൺകുട്ടികളുടെ അവകാശം; സ്കൂളുകളിൽ നാപ്കിൻ സൗജന്യമാക്കണം’: സുപ്രീംകോടതി

 ദില്ലി: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അന്തസ്സോടെയുള്ള ജീവിതത്തിനും ആർത്തവ ശുചിത്വം അനിവാര്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി. ആർത്തവകാലത്തെ ആരോഗ്യം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ ലഭിക്കുക എന്നത് വെറുമൊരു സൗകര്യമല്ല, മറിച്ച് പെൺകുട്ടികളുടെ അവകാശമാണ്. എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണം. കൂടാതെ സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേകവും വൃത്തിയുള്ളതുമായ ശുചിമുറികൾ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.ആർത്തവ ശുചിത്വത്തിനുള്ള സൗകര്യങ്ങളുടെ അഭാവം മൂലം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് സമത്വത്തിന്റെയും

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയ് ജീവനൊടുക്കി; മരണം ബംഗളൂരുവില്‍; ആത്മഹത്യ ചെയ്തത് സ്വയം വെടിയുതിര്‍ത്ത്; മലയാളി ബിസിനസ്സുകാരന്റെ മരണം ഇഡി റെയ്ഡിനിടെ എന്ന് റിപ്പോര്‍ട്ട്

ബംഗ്ലൂരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് (Confident Group) ചെയര്‍മാനും മലയാളിയുമായ ഡോ. സി.ജെ. റോയ് (CJ Roy) ജീവനൊടുക്കി. ബംഗളൂരു റിച്ച്മണ്ട് സര്‍ക്കിളിലെ ഓഫീസില്‍ വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റ ഉടനെ തന്നെ അദ്ദേഹത്തെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്ത് പോലീസ് എത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ റോയിയുടെ മരണം വ്യവസായ ലോകത്ത് ഞെട്ടലുളവാക്കിയിരിക്കുകയാണ്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം

നേമത്ത് ബിജെപി-കോൺഗ്രസ് വോട്ട് കച്ചവടം; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻന്റെ പ്രസ്താവന ബിജെപിയുമായുണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നേമത്തിൽ ബിജെപിയെ സഹായിക്കുക പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക ഇതാണ് ഈ ഡീലിന്റെ അന്തസത്ത-ഫേസ്ബുക്ക് പേജിൽ ഇട്ട കുറിപ്പിൽ നേമം എംഎൽഎ കൂടിയായ ശിവൻകുട്ടി പറയുന്നു. ഒരേസമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെ യും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി ഡി സതീശൻ കൈക്കൊള്ളുന്നത്.വർഗീയശക്തികളുമായി ചങ്ങാത്തംകൂടി

ആഴിമലയിലെ വിസ്മയശില്പി; ദേവദത്തന്‍ ഇനി പുതിയ ദൗത്യത്തിലേക്ക്; ഒറ്റച്ചിലമ്പേന്തി കോപാകുലയായ കണ്ണകി; ലോകത്തിലെ ഏറ്റവും വലിയ ശില്പം ആറ്റുകാലില്‍

തിരുവനന്തപുരം: സ്ത്രീശക്തിയുടെ പ്രതീകമായ കണ്ണകിയുടെ ലോകത്തിലെ ഏറ്റവും വലിയ ശില്പം ആറ്റുകാല്‍ ഭഗവതി ക്ഷേത്രസന്നിധിയില്‍ ഉയരുന്നു. ഒറ്റച്ചിലമ്പുമായി സംഹാരരുദ്രയായി നില്‍ക്കുന്ന രൂപത്തിലാണ് 60 അടി ഉയരമുള്ള ഈ ബൃഹദ് ശില്പം നിര്‍മ്മിക്കുന്നത്. പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തില്‍ 58 അടി ഉയരമുള്ള ഗംഗാധരേശ്വര ശില്പം നിര്‍മ്മിച്ച് ശ്രദ്ധേയനായ ശില്പി പി.എസ്. ദേവദത്തന്‍ തന്നെയാണ് ആറ്റുകാലിലെ ശില്പവും ഒരുക്കുന്നത്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് ശില്പം നിര്‍മ്മിക്കുന്നത്. കോണ്‍ക്രീറ്റില്‍ നിര്‍മ്മിക്കുന്ന ശില്പത്തിനായുള്ള മണ്ണുപരിശോധന ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

അച്ഛനും മകളും അച്ഛനും കൗണ്‍സിലറായി…. അമ്മയുടെ ഉന്നത പദവിയില്‍! പാര്‍ട്ടിക്ക് വേണ്ടി അടിയും കൊണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രണ്ട് അനുജന്മാരേയും അതേ വഴിയില്‍ നയിച്ച ചേട്ടന്‍; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പദവി മോഹിച്ചാലും അതിന് അര്‍ഹതയുള്ള വിവി വിനോദ്; വഞ്ചിയൂര്‍ ബാബുവിന്റെ ‘അര്‍ഹത’യില്ലാ പോസ്റ്റില്‍ ഞെട്ടി സഖാക്കളും

തിരുവനന്തപുരം: അച്ഛന് ശേഷം മകള്‍ കൗണ്‍സിലറായ നാടാണ് കേരളം. മകള്‍ മാറിയപ്പോള്‍ അച്ഛനും. ഈ വീട്ടിലെ അമ്മയ്ക്കും ഉണ്ട് സ്‌റ്റേറ്റ് കാര്‍. അര്‍ഹതയില്‍ നേടിയെടുത്തതാണ് ഇതെല്ലാം. ഇതിനിടെയാണ് വഞ്ചിയൂരില്‍ രക്തസാക്ഷി വിഷ്ണുവിന്റെ ഫണ്ട് തട്ടിപ്പ് വിവാദം ഉണ്ടാകുന്നത്. രക്തസാക്ഷി ഫണ്ട് തട്ടിയ വിവാദം രണ്ടു വര്‍ഷം മുമ്പ് ഉണ്ടായി. അന്ന് വഞ്ചിയൂര്‍ മേഖലയില്‍ ചുമതലയുണ്ടായ രവീന്ദ്രന്‍ നായര്‍ക്കെതിരെ നടപടികളും വന്നു. പക്ഷേ ഇപ്പോള്‍ ഇതേ വ്യക്തി സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയായി. ഇതോടെയാണ് വിവി വിനോദ് എന്ന വിനോദ്

‘നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം’; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ

 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്താത്തതും മെമ്മറി കാർഡ് പിടിച്ചെടുത്തതിലെ അപാകതകളും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്ന് പറയുന്ന ഒറിജിനൽ മൊബൈൽ ഫോൺ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഫോൺ കണ്ടെത്താതെ ദൃശ്യങ്ങൾ പകർത്തി എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് അപ്പീലിൽ പറയുന്നു. മെമ്മറി കാർഡ് കണ്ടെടുത്തത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ്. സിം കാർഡ് ഉടമയെ ചോദ്യം

വാര്‍ത്താ ചാനലുകളില്‍ റേറ്റിങ് പോരാട്ടം; ഒന്നാമനായി ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടറിന് പോയിന്റ് നഷ്ടം; 24 ന്യൂസിനും നല്ല കാലമല്ല; ബിഗ് ടിവി വരുമ്പോള്‍ എന്തും സംഭവിക്കാം

തിരുവനന്തപുരം: മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ വന്‍തോതിലുള്ള കൂടുമാറ്റങ്ങള്‍ക്കിടയിലും റേറ്റിങ്ങില്‍ ആധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. 2026-ലെ മൂന്നാം വാരത്തിലെ ബാര്‍ക്ക് (BARC) റേറ്റിങ് പുറത്തുവരുമ്പോള്‍ 93 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. വലിയ അട്ടിമറികളില്ലാതെയാണ് മലയാളത്തിലെ ഏറ്റവും പാരമ്പര്യമുള്ള ചാനല്‍ തങ്ങളുടെ ലീഡ് കാത്തുസൂക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ മുന്നേറ്റം നടത്തുന്ന റിപ്പോര്‍ട്ടര്‍ ടിവി 79 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ചാനലിലെ പ്രമുഖര്‍ മാറിയിട്ടും റേറ്റിങ്ങില്‍ വലിയ

കേരളത്തിന് ‘അതിവേഗ’ പാത ഡിഎംആര്‍സി വഴി കേന്ദ്രം നടപ്പാക്കും; ആര്‍ആര്‍ടിഎസിനെ തള്ളി കേന്ദ്രം ബദല്‍ പദ്ധതി കൊണ്ടുവന്നേക്കും; പിണറായിയ്ക്കും സഹകരിക്കേണ്ടി വരും; ശ്രീധരനെ മുന്നില്‍ നിര്‍ത്തി പാത പണിയാന്‍ മോദി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആര്‍ആര്‍ടിഎസ് പദ്ധതി കേന്ദ്രം തള്ളുകയും പകരം സ്വന്തം നിലയ്ക്ക് അതിവേഗ പാത പ്രഖ്യാപിക്കുകയും ചെയ്താല്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയമായി പ്രതിരോധത്തിലാകും. എന്നാല്‍ വികസന പദ്ധതിയെന്ന നിലയില്‍ കേന്ദ്ര പ്രഖ്യാപനത്തെ പരസ്യമായി എതിര്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ല. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനത്തിന്റെ സഹകരണം അനിവാര്യമായതിനാല്‍, പദ്ധതിയുടെ ക്രെഡിറ്റിനായി വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വാക്‌പോരുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചേക്കും. കേരളത്തിലെ റെയില്‍വേ ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപനം ഫെബ്രുവരി

എന്‍സിപിയില്‍ ലയന നീക്കം; അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ പവാര്‍ കുടുംബം ഒന്നിക്കുന്നു? കേരളത്തില്‍ ശശീന്ദ്രനും സംഘവും വെട്ടിലാകും

അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ എൻസിപിയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ. ശരദ് പവാർ കുടുംബം ഒന്നിക്കുമോ?

തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, കേരളത്തിലെ എന്‍സിപി ഘടകവും ഇടതുമുന്നണിയും ആശങ്കയില്‍. അജിത് പവാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഇരുവിഭാഗം എന്‍സിപികളും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ വേഗത്തിലാകുമെന്നാണ് സൂചന. എന്നാല്‍ ലയിച്ചുണ്ടാകുന്ന പുതിയ രൂപം എന്‍ഡിഎക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ അത് കേരളത്തിലെ എന്‍സിപിക്ക് കനത്ത തിരിച്ചടിയാകും. നിലവില്‍ അജിത് പവാര്‍ പക്ഷത്തിനാണ് ഔദ്യോഗിക എന്‍സിപി എന്ന അംഗീകാരവും ‘ക്ലോക്ക്’ ചിഹ്നവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.