തിരുവനന്തപുരം: നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻന്റെ പ്രസ്താവന ബിജെപിയുമായുണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നേമത്തിൽ ബിജെപിയെ സഹായിക്കുക പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക ഇതാണ് ഈ ഡീലിന്റെ അന്തസത്ത-ഫേസ്ബുക്ക് പേജിൽ ഇട്ട കുറിപ്പിൽ നേമം എംഎൽഎ കൂടിയായ ശിവൻകുട്ടി പറയുന്നു.
ഒരേസമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെ യും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി ഡി സതീശൻ കൈക്കൊള്ളുന്നത്.വർഗീയശക്തികളുമായി ചങ്ങാത്തംകൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യുമെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു.
വി ഡി സതീശനെ നിയന്ത്രിക്കുന്നത് പി ആർ ഏജൻസികളാണ്. ഇടതുപക്ഷത്തെ സംബന്ധിച്ച് “ഈ രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങളാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം” ശിവൻകുട്ടി പറഞ്ഞു.
ബിജെപിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാൻ നടത്തുന്ന ഈ നാടകങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല. വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശശി തരൂര്‍ മത്സരിക്കില്ല; അനന്തപുരിയില്‍ ചാണക്യതന്ത്രവുമായി യു.ഡി.എഫ്: മുരളി ‘സ്റ്റാര്‍’; തിരുവനന്തപുരം സിപി ജോണിന് തന്നെ; നേമത്ത് വൈഷ്ണാ സുരേഷ് അട്ടിമറി നടത്തുമോ? മുട്ടടയിലെ വിസ്മയം നേമത്ത് വീണ്ടും ആവര്‍ത്തിക്കുമോ?





