ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കും ശമ്പളം കൂട്ടി; ക്ഷേമ പെന്‍ഷന്‍ 54,000 കോടി കടക്കും; കെ.എന്‍ ബാലഗോപാലിന്റെ ജനപ്രിയ ബഡ്ജറ്റ്!

തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസം നല്‍കുന്ന ‘ജനപ്രിയ’ ബജറ്റാണ് മന്ത്രി അവതരിപ്പിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ആശ്വാസകരമായ പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്: ആശാ വര്‍ക്കര്‍മാര്‍: പ്രതിമാസ ഓണറേറിയത്തില്‍ 1000 രൂപ വര്‍ദ്ധിപ്പിച്ചു. അങ്കണവാടി വര്‍ക്കര്‍മാര്‍: പ്രതിമാസ ശമ്പളത്തില്‍ 1000 രൂപ വര്‍ദ്ധിപ്പിച്ചു. അങ്കണവാടി ഹെല്‍പ്പര്‍മാര്‍: 500 രൂപ വര്‍ദ്ധിപ്പിച്ചു. സാക്ഷരതാ പ്രേരക്മാര്‍:

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇ.ഡി. നീക്കം രാഷ്ട്രീയമായി നേരിടാന്‍ സി.പി.എം; കടകംപള്ളി ഉടന്‍ ഹാജരായേക്കില്ല

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാന്‍ വിളിച്ചാലും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉടന്‍ ഹാജരായേക്കില്ല. സാക്ഷിയായി മൊഴി നല്‍കാന്‍ സമന്‍സ് നല്‍കാനാണ് ഇ.ഡി നീക്കമെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പാര്‍ട്ടി തീരുമാനപ്രകാരം മാത്രമേ ഹാജരാകേണ്ടതുള്ളൂ എന്നാണ് സിപിഎം നിലപാട്. വരാനിരിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിന് ശേഷം കേസില്‍ നിര്‍ണ്ണായകമായ നാടകീയ നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് പുറമെ സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘവും

രാഹുലിനെതിരായ പരമ്പര കേസുകളെല്ലാം ഹൈക്കോടതിയുടെ ഈ ഒറ്റ നിരീക്ഷണത്തില്‍ ‘ആവിയാകുമോ’ ? അന്തിമ വിധിയില്‍ പ്രോസിക്യൂഷന്‍ വാദം തള്ളിയാല്‍ നേരെ സുപ്രീംകോടതിയിലേക്ക്; രാഹുലിനെ വീണ്ടും പൂട്ടണമെങ്കില്‍ ‘വജ്രായുധം’ വേണ്ടിവരും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് പുറത്തുവന്ന നിരീക്ഷണങ്ങള്‍ പിണറായി സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലാക്കിയിരിക്കുകയാണ്. രാഹുലിനെ ബലാത്സംഗക്കേസുകളില്‍ കുടുക്കി പൂട്ടാമെന്ന കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമോ എന്ന ആശങ്കയിലാണ് ആഭ്യന്തര വകുപ്പ്. പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളെ പുച്ഛിച്ചുതള്ളുന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ കോടതിയില്‍ നിന്നുണ്ടായതോടെ, വിധി രാഹുലിന് അനുകൂലമായാല്‍ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. രാഹുലിനെതിരായ പരമ്പര കേസുകളെല്ലാം ഹൈക്കോടതിയുടെ ഈ ഒറ്റ നിരീക്ഷണത്തില്‍ ‘ആവിയാകുമോ’ എന്ന പേടിയാണ് സര്‍ക്കാരിന്.

വര്‍ഗീസിനെ ചതിച്ചത് സ്വന്തം സഖാക്കളോ? ഇടുക്കി സിപിഎമ്മില്‍ പ്രതിസന്ധിയായി ഓഡിയോ ചോര്‍ച്ച; ജോസ് കെ മാണിയെ തണുപ്പിക്കാന്‍ പിണറായിയുടെ ‘ശാസന’ വരും; ആ പിളര്‍പ്പ് നീക്കം ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറിയാകുമോ?

തൊടുപുഴ: ഇടുക്കി സിപിഎമ്മില്‍ പടലപ്പിണക്കം രൂക്ഷമാകുന്നു. കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ നോക്കിയെന്ന സി.വി. വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ പുറത്തായതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. അടച്ചിട്ട മുറിയില്‍ നടന്ന പാര്‍ട്ടി യോഗത്തിലെ സംസാരം ആര് റെക്കോര്‍ഡ് ചെയ്തു, അത് എങ്ങനെ പുറത്തായി എന്നതിനെക്കുറിച്ച് സിപിഎം അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. വര്‍ഗീസിനെ പൂട്ടാന്‍ സ്വന്തം പാളയത്തില്‍ നിന്ന് തന്നെ ആരോ പണി കൊടുത്തതാണെന്ന സംശയം ശക്തമാണ്. ജില്ലാ സെക്രട്ടറിയുടെ നാക്കുപിഴ ഇടുക്കിയില്‍ പാര്‍ട്ടിയെയും മുന്നണിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജോസ് കെ മാണിയെ തഴഞ്ഞ്

ഒരു വിഐപി വിമാനം ഇറങ്ങാന്‍ ആവശ്യമായ മിനിമം സൗകര്യങ്ങള്‍ പോലും ഇല്ലാത്ത വിമാനത്താവളം;  സംവിധാനങ്ങളില്ല, സുരക്ഷാ മുന്‍കരുതലില്ല; അജിത് പവാറിനെ കൊലപ്പെടുത്തിയത് വന്‍ വീഴ്ചയോ? അന്വേഷണം പ്രഖ്യാപിച്ചെങ്കിലും വിവാദം പുകയുന്നു

മുംബൈ: ഡി.ജി.സി.എയും എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തിലെ സുരക്ഷാ പോരായ്മകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ജീവനെടുത്ത ബാരാമതിയിലെ വിമാനാപകടം ഒരു സാധാരണ അപകടമല്ലെന്നും സുരക്ഷാ വീഴ്ചകളുടെ തുടര്‍ച്ചയാണെന്നുമാണ് ഉയരുന്ന ആക്ഷേപം. ടേബിള്‍ടോപ് രീതിയിലുള്ള അപകടം പിടിച്ച റണ്‍വേയായിട്ടും കൃത്യമായ ലാന്‍ഡിങ് സംവിധാനങ്ങളില്ലാതെ പൈലറ്റിന്റെ കൈയിലേക്ക് വിധി വിട്ടുകൊടുത്തതാണ് അഞ്ചുപേരുടെ ദാരുണ മരണത്തില്‍ കലാശിച്ചത്. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം പോലുമില്ലാത്ത ബാരാമതി വിമാനത്താവളത്തില്‍ പൈലറ്റിന്റെ കണ്ണിനെ

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ; പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്!

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും. ജനവികാരം അനുകൂലമാക്കാന്‍ ലക്ഷ്യമിട്ട് ഒട്ടേറെ ജനപ്രിയതീരുമാനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. എല്‍.ഡി.എഫിന്റെ പ്രധാന വാഗ്ദാനമായ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2000 രൂപയില്‍ നിന്ന് 2,500 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനം ഈ ബജറ്റിലുണ്ടായേക്കും.കുടിശികയുള്ള ക്ഷാമബത്ത ഗഡുക്കളില്‍ പകുതിയെങ്കിലും അനുവദിക്കുമെന്നും ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിക്കുമെന്നും ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു.വിഴിഞ്ഞം ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, കെ-ഫോണ്‍ രണ്ടാം ഘട്ടം എന്നിവയ്ക്കായി കൂടുതല്‍ തുക വകയിരുത്തിയേക്കാം. തീരദേശ

അജിത് പവാറിന്റെ മരണം കൊലപാതകമോ? എന്‍ഡിഎ വിടാന്‍ ഒരുങ്ങവെ അപകടം; ദുരൂഹത ആരോപിച്ച് മമത ബാനര്‍ജി; സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യം

കൊല്‍ക്കത്ത : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തില്‍ ഗൂഢാലോചന ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി . ബാരാമതിയില്‍ നടന്ന വിമാനാപകടത്തില്‍ ദുരൂഹതയുണ്ടെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നുമാണ് മമതയുടെ ആവശ്യം. അജിത് പവാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്ത പരിപാടിയിലാണ് മമത ബാനര്‍ജി വിവാദ പരാമര്‍ശം നടത്തിയത്. എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അജിത് പവാറെന്നും, ആ സമയത്തുണ്ടായ അപകടം സ്വാഭാവികമല്ലെന്നുമാണ് മമത ആരോപിച്ചത്. രാഷ്ട്രീയ കാരണങ്ങളാല്‍ നടന്ന ഗൂഢാലോചനയാണോ

ബിജെപിക്ക് 20 ലക്ഷം പിഴയിട്ട റവന്യൂ ഓഫീസര്‍ തല്‍സ്ഥാനത്ത് നിന്ന് തെറിച്ചു; കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥ അഴിച്ചുപണിയുമായി മേയര്‍ രാജേഷ്‌

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അനുമതിയില്ലാതെ ഫ്‌ലെക്‌സ് ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിച്ചതിന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് 19.97 ലക്ഷം രൂപ പിഴയിട്ട റവന്യൂ ഓഫീസര്‍ ജി. ഷൈനിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. ഷൈനിയെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി പദവിയിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. റവന്യൂ ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ബിജെപിക്ക് പിഴ നോട്ടീസ് നല്‍കിയത്. ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ പാര്‍ട്ടിക്കെതിരെ കോര്‍പ്പറേഷന്‍ ഇത്രയും വലിയ തുക പിഴ ചുമത്തിയത്

ആര്‍.സി.സിയിലെ നഴ്സിംഗ് നിയമന തട്ടിപ്പില്‍ നടപടി ! റാങ്ക് ലിസ്റ്റ് റദ്ദാക്കി; ചീഫ് നഴ്സിംഗ് ഓഫീസര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; അനന്തരവള്‍ക്ക് ഒന്നാം റാങ്ക് നല്‍കി തട്ടിപ്പ്‌

തിരുവനന്തപുരം : റീജനല്‍ ക്യാന്‍സര്‍ സെന്ററിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള നിയമന നടപടികളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലവിലുള്ള റാങ്ക് പട്ടിക റദ്ദാക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ഈ പട്ടിക പ്രകാരം ജോലിയില്‍ പ്രവേശിച്ച മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും അടിയന്തരമായി പിരിച്ചുവിടാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ആര്‍.സി.സി ചീഫ് നഴ്സിംഗ് ഓഫീസര്‍ ആര്‍. ശ്രീലേഖയാണ് ഈ ക്രമക്കേടുകള്‍ക്ക് പിന്നിലെന്ന് അന്വേഷണ സമിതി കണ്ടെത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.ബി. ഗീതാലക്ഷ്മിയുടെ നേതൃത്വത്തിലുള്ള

ആമസോണില്‍ 16,000 ജീവനക്കാരെ പിരിച്ചുവിട്ടു; മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടല്‍

ന്യൂയോര്‍ക്ക് : ഐടി മേഖലയെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ ആഗോള ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണില്‍ വീണ്ടും വന്‍തോതിലുള്ള പിരിച്ചുവിടല്‍. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 16,000 ജീവനക്കാരെയാണ് ഇത്തവണ കമ്പനി ഒഴിവാക്കുന്നത്. നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്ക് പിന്നാലെ മൂന്ന് മാസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ടപ്പിരിച്ചുവിടലാണിത്. കഴിഞ്ഞ ഒക്ടോബറില്‍ 14,000 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ 16,000 പേരെക്കൂടി ഒഴിവാക്കുന്നത്. 2023-ല്‍ മാത്രം 27,000 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴില്‍ മേഖലയില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഈ