തിരുവനന്തപുരം : തുമ്പ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി രംഗത്ത്. പരാതി നല്‍കാനായി സ്റ്റേഷനിലെത്തിയ യുവതിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി അനാവശ്യ സന്ദേശങ്ങള്‍ അയച്ച് ശല്യം ചെയ്തു എന്നാണ് പരാതി. ഒരു കേസിന്റെ ആവശ്യത്തിനായി തുമ്പ സ്റ്റേഷനിലെത്തിയപ്പോഴാണ് സന്തോഷ് യുവതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയത്. എന്നാല്‍ പിന്നീട് ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ, പാതിരാത്രിയിലടക്കം നിരന്തരമായി മെസ്സേജുകള്‍ അയച്ച് ഇയാള്‍ ശല്യം ചെയ്യാന്‍ തുടങ്ങിയെന്ന് യുവതി പറയുന്നു. പോലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടര്‍ന്ന്
കീവ് : യുക്രൈനിലെ ഖാര്‍കീവില്‍ 200-ലേറെ യാത്രക്കാരുമായി പോയ പാസഞ്ചര്‍ ട്രെയിനിന് നേരെ റഷ്യയുടെ ഭീകരമായ ഡ്രോണ്‍ ആക്രമണം. ഖാര്‍കീവിലെ യാസികോവിന് സമീപം നടന്ന ഈ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ ഡ്രോണ്‍ പതിച്ചതിനെത്തുടര്‍ന്ന് ട്രെയിനിലെ കോച്ചുകളില്‍ ഒന്ന് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 200-ലധികം യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത അഞ്ചു മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവരെ തിരിച്ചറിയുന്നതിനായി
ഇന്ത്യന്‍ സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്രിയ ഗായകന്‍ അരിജിത് സിങ് പിന്നണിഗാന രംഗത്തുനിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താരം ഈ തീരുമാനം അറിയിച്ചത്. സിനിമകള്‍ക്കായി പുതിയ പാട്ടുകള്‍ പാടുന്നത് അവസാനിപ്പിക്കുകയാണെന്ന് അരിജിത് വ്യക്തമാക്കി. നിലവില്‍ ഏറ്റെടുത്തിട്ടുള്ള കരാറുകള്‍ പൂര്‍ത്തിയാക്കും. അതിനാല്‍ ഈ വര്‍ഷം അദ്ദേഹത്തിന്റെ ചില പാട്ടുകള്‍ കൂടി പുറത്തിറങ്ങാനുണ്ട്. View this post on Instagram A post shared by Arijit Singh (@arijitsingh) പിന്നണിഗാന രംഗം
തിരുവനന്തപുരം : മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി . വി.എസ് ജീവിച്ചിരുന്നെങ്കില്‍ ഈ പുരസ്‌കാരം സ്വീകരിക്കുമായിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വീകരിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇ.എം.എസ്., ജ്യോതിബസു, ഹരികിഷന്‍ സിംഗ് സുര്‍ജിത്, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയവര്‍ പത്മ പുരസ്‌കാരങ്ങള്‍ നിഷേധിച്ച ചരിത്രം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വി.എസ്. ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ
തിരുവനന്തപുരം :വെള്ളാപ്പള്ളി നടേശന് പത്മ പുരസ്‌ക്കാരം നല്‍കികൊണ്ടുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം.സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാറാണ്‌നിവേദനം നല്‍കിയിരിക്കുന്നത്. രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നല്‍കുന്ന പത്മാ പുരസ്‌കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷന്‍ പുരസ്‌കാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക പദ്ധതി പ്രകാരം ദരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മൈക്രോ ഫിനാന്‍സിലൂടെ തുച്ഛമായ പലിശയില്‍ സ്വന്തം സമുദായഅംഗങ്ങള്‍ക്ക് വായ്പയായി നല്‍കേണ്ട കോടിക്കണക്കിന്
തിരുവനന്തപുരം : കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആചരിച്ചു. തിരുവനന്തപുരത്തെ എച്ച്എൽഎൽ ആസ്ഥാന മന്ദിരത്തിൽ ചെയർപേഴ്‌സൺ ഡോ. അനിത തമ്പി ദേശീയ പതാക ഉയർത്തി. എച്ച്എൽഎല്ലിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ വിദ്യാഭ്യാസം, ദീർഘകാല സേവനം, മികച്ച ഡിപ്പാർട്മെന്റ്, കല–കായിക നേട്ടങ്ങൾ എന്നിവയ്ക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. എച്ച് എൽ എല്ലിന്റെ ഫാക്ടറികളിലും വിവിധ ഓഫീസുകളിലും റിപ്പബ്ലിക് ദിനാഘോഷം
തിരുവനന്തപുരം : ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിഷേധിക്കപ്പെട്ട കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ജി.എ.എം.ഒ.എ) സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും ‘അവകാശ സംരക്ഷണദിനം’ ആചരിച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. സംസ്ഥാനത്തെ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രികളിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ന് ജോലിയില്‍ പ്രവേശിച്ചത്. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങളും നടന്നു. പ്രൊഫഷണല്‍ തുല്യത ഉറപ്പാക്കണമെന്നും തങ്ങള്‍ നേരിടുന്ന നീതിനിഷേധം
പാലക്കാട്: സരിന് അഞ്ഞൂറ് എങ്കില്‍ ഷാഫിക്ക് ആയിരം. ദേശീയ പാത ഉപരോധിച്ചതിന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിയായ ഷാഫി പറമ്പില്‍ എം പി യ്ക്ക് ആയിരം രൂപ പിഴയും കോടതി പിരിയുംവരെ തടവും.പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ കേസില്‍ ഒന്നാം പ്രതിയാണ് ഷാഫി പറമ്പില്‍. ഈ കേസിലെ ഒമ്പതാം പ്രതിയും ഇപ്പോള്‍ സിപിഎം നേതാവുമായ ഡോ. പി സരിന് കോടതി നേരത്തെ
ന്യൂഡല്‍ഹി: പൊന്നാനിയിലെ പീഡന പരാതിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ കേരളത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്. സുജിത് ദാസിനും സംഘത്തിനും സുപ്രീംകോടതിയില്‍ നിന്ന് നിര്‍ണ്ണായക വിജയം. അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം മജിസ്ട്രേട്ട് കോടതിക്കുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള പരമോന്നത കോടതിയുടെ ഈ നിരീക്ഷണം, സുജിത് ദാസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വഴിതുറക്കുന്നതാണ്. ഇതോടെ പരാതിയിലെ നിയമപരമായ
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായ കഴിഞ്ഞ 10 വർഷത്തിനിടെ കേരള പബ്ലിക് സർവീസ് കമ്മിഷൻ മുഖേനെ നിയമന ശിപാർശകൾ ലഭിച്ചത് 3,06,297 പേർക്ക്. 2016 മുതൽ 2025 വരെയുള്ള കണക്കാണിത്. ഏറ്റവുംകൂടുതൽ നിയമന ശിപാർശകൾ 2025ലാണ് -37,355 എണ്ണം. തൊട്ടടുത്ത് 2017ആണ് -35, 911 എണ്ണം. 35,422 പേർക്ക് നിയമന ശിപാർശ ലഭിച്ച 2019 ആണ് ഇതിന് തൊട്ടുപിന്നിൽ. 2016ൽ 26,247 പേർക്കും 2018 ൽ 25,025 പേർക്കും 2020ൽ 25,914 പേർക്കും നിയമന ശിപാർശ ലഭിച്ചിട്ടുണ്ട്. 2021ൽ










