പരാതിക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് മെസേജ് അയച്ച് ശല്യം ചെയ്യുന്നു! തുമ്പ സ്റ്റേഷനിലെ സി.പി.ഒ സന്തോഷിനെതിരെ യുവതി കമ്മീഷണര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം : തുമ്പ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി രംഗത്ത്. പരാതി നല്‍കാനായി സ്റ്റേഷനിലെത്തിയ യുവതിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി അനാവശ്യ സന്ദേശങ്ങള്‍ അയച്ച് ശല്യം ചെയ്തു എന്നാണ് പരാതി.

ഒരു കേസിന്റെ ആവശ്യത്തിനായി തുമ്പ സ്റ്റേഷനിലെത്തിയപ്പോഴാണ് സന്തോഷ് യുവതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയത്. എന്നാല്‍ പിന്നീട് ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ, പാതിരാത്രിയിലടക്കം നിരന്തരമായി മെസ്സേജുകള്‍ അയച്ച് ഇയാള്‍ ശല്യം ചെയ്യാന്‍ തുടങ്ങിയെന്ന് യുവതി പറയുന്നു.

പോലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് യുവതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. തന്റെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറാനും ശല്യം ചെയ്യാനുമാണ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കഴക്കൂട്ടം സ്റ്റേഷനിലെ ആറ് പോലീസുകാരെ പരസ്യമദ്യപാനത്തിന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ തുമ്പ സ്റ്റേഷനില്‍ നിന്നും ഇത്തരം ഒരു പരാതി ഉയര്‍ന്നത് തലസ്ഥാനത്തെ പോലീസ് സേനയ്ക്ക് വലിയ നാണക്കേടായിരിക്കുകയാണ്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.