ഓംബുഡ്‌സ്മാൻ നിയമനം: ബാബു മാത്യു പി. ജോസഫിനെതിരെ ബിജെപി; ഗവർണർക്ക് പരാതി നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മുൻ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്മാനായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ ബി ജെ പി. സംസ്ഥാന സർക്കാരിന്റെ ശിപാർശ അംഗീ കരിക്കരുതെനാവശ്യപ്പെട്ട്ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ഗവർണർക്ക് നിവേദനംനൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ലോക് ആയുക്ത ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ജോസഫ്. അദ്ദേഹത്തെ ഉയർന്ന പദവികളിൽ നിയമിക്കാൻ സർക്കാർ നേരത്തെയും നീക്കം നടത്തിയിരുന്നു.എങ്കിലും ശക്തമായ

വിപ്ലവ സിംഹത്തിനുള്ള ‘പത്മവിഭൂഷണ്‍’ സിപിഎം സ്വീകരിക്കും; വിവാദങ്ങളില്ലാതെ ഇത്തവണ തെറ്റു തിരുത്തും; നിലപാട് പറഞ്ഞ് എംവി ഗോവിന്ദന്‍; വിഎസിന്റെ കുടുംബവും സന്തോഷത്തില്‍; ഇനി പിണറായിയ്ക്കും ‘പത്മം’ വാങ്ങാം

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളെന്നു കേട്ടാല്‍ പുച്ഛിച്ചു തള്ളിയിരുന്ന കാലത്തിന് സി.പി.എം തിരശ്ശീലയിടുന്നു. വിപ്ലവ സിംഹം വി.എസ്. അച്യുതാനന്ദന് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കുമ്പോള്‍, ‘വിവാദത്തിനില്ല’ എന്ന് പ്രഖ്യാപിച്ച് അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് എ.കെ.ജി സെന്റര്‍. പണ്ട് ഇ.എം.എസ് നമ്പൂതിരിപ്പാടും ബുദ്ധദേബ് ഭട്ടാചാര്യയും പത്മം തട്ടിത്തെറിപ്പിച്ചത് അവരുടെ ‘വ്യക്തിപരമായ’ കാര്യമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. വി.എസിനുള്ള ആദരത്തെ സ്വാഗതം ചെയ്യുന്നതിലൂടെ ഭാവിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പത്മ

അന്വേഷണ കരുത്തില്‍ ഉണ്ണികൃഷ്ണന്‍; സങ്കീര്‍ണ്ണ കേസുകള്‍ തെളിയിക്കുന്ന മനോജും; കാസര്‍കോട്ടെ പുലികള്‍ക്കും രാഷ്ട്രപതിയുടെ അംഗീകാരം; 

കാസര്‍ഗോഡ്: രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ തിളക്കത്തില്‍ കാസര്‍കോടിന്റെ കാവല്‍ഭടന്മാരായ വി. ഉണ്ണികൃഷ്ണനും വി.വി. മനോജും. കുറ്റാന്വേഷണ രംഗത്തെ സമാനതകളില്ലാത്ത സേവന മികവിനാണ് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി. ഉണ്ണികൃഷ്ണനെയും ബേക്കല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.വി. മനോജിനെയും രാജ്യം ആദരിക്കുന്നത്. അന്വേഷണക്കരുത്തിന് അംഗീകാരം: വി. ഉണ്ണികൃഷ്ണന്‍ അയ്യങ്കാവ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ 2003-ല്‍ ഉപനിഷ്‌കാസകനായാണ് (സബ് ഇന്‍സ്‌പെക്ടര്‍) ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ചീമേനി പുലിയന്നൂര്‍ ജാനകി ടീച്ചര്‍ കൊലപാതക കേസ് തെളിയിക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ വൈഭവം ഏറെ

തെളിവില്ലാത്ത കേസുകളിലെ ‘ഷെര്‍ലക് ഹോംസ്’; അഞ്ചലിലും കുപ്പണ്ണയിലും ചെറിയ തുറയിലും ചര്‍ച്ചയായ ‘അന്വേഷണ മികവ്’; രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡല്‍ തിളക്കത്തില്‍ എസ് പി ഷാനവാസ്; ഇത് സിബിഐയെ വിസ്മയിപ്പിച്ച അന്വേഷകനുള്ള അംഗീകാരം

തിരുവനന്തപുരം: രാജ്യത്തിന്റെ പരമോന്നത ആദരമായ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് അഭിമാനമായി എസ്.പി ഷാനവാസ് അബ്ദുള്‍ സാഹിബ്. കേരള പോലീസിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ ഷാനവാസിന് ‘വിശിഷ്ട സേവനത്തിനുള്ള’ മെഡലാണ് ലഭിച്ചത്. നിലവില്‍ തിരുവനന്തപുരം എസ് എസ് എസ് ബിയില്‍ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, രാഷ്ട്രീയ-കുറ്റകൃത്യ മേഖലകളിലെ സങ്കീര്‍ണ്ണമായ നിരവധി കേസുകള്‍ തെളിയിച്ചതിലൂടെയാണ് ഈ നേട്ടത്തിന് അര്‍ഹനായത്. സോളാറും ഇരട്ടക്കൊലപാതകവും; അന്വേഷണ മികവിന്റെ അടയാളങ്ങള്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ്

മൂന്ന് വര്‍ഷമായി സ്റ്റേഷനുകളില്‍ ജോലി ചെയ്യാതെ മേലാപ്പീസില്‍ മാത്രം തുടരുന്ന റൈറ്റര്‍; ആരോപണം അഴിമതി മുതല്‍ വഴിവിട്ട സൗഹൃദം വരെ; തിരുവനന്തപുരത്തെ പോലീസിലെ ‘ദുര്‍ഗന്ധം’ ചര്‍ച്ചകളില്‍, പുകഞ്ഞ കൊള്ളിയെ തൊട്ടാൽ പൊള്ളുമോ ! കമ്മിഷണർ കാർത്തിക് തീയാകുമോ?

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ  പ്രധാന പോലീസ് സബ് ഡിവിഷനില്‍ ഒരു റൈറ്റര്‍ക്കെതിരെ സേനയ്ക്കുള്ളിൽ വൻ പരാതി. അഴിമതി ആരോപണ വിധേയനും ഗോപ്യ വിഷയങ്ങളില്‍ തല്‍പരനുമായ പോലീസ് റൈറ്റര്‍ക്കെതിരെ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. മുന്‍ എ.സി.പിയുടെ അതി വിശ്വസ്തനായിരുന്ന ഇയാളെ, തന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് തടസ്സം വരാതിരിക്കാനാണ് മാറ്റിയത്. എന്നാൽ,  ഉന്നത ഉദ്യോഗസ്ഥന്റെ പാദസേവ നടത്തി ആരോപണ വിധേയൻ റൈറ്റര്‍ പദവി നേടിയെടുത്തതെന്നാണ് ആക്ഷേപം. തന്റെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ റൈറ്റർ  നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങള്‍ കേരള പോലീസ്

കണ്ണൂരില്‍ റിപ്പബ്ലിക്ക്ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

കണ്ണൂര്‍: റിപ്പബ്ലിക്ക്ദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നതിനിടെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ദേഹാസ്വാസ്ഥ്യം. പ്രസംഗം തുടരുന്നതിനിടെ കുഴഞ്ഞുവീണ മന്ത്രിയെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് സമീപത്തെ കസേരയില്‍ ഇരുത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. നിമിഷങ്ങള്‍ക്കകം ഓര്‍മ്മ വീണ്ടെടുത്ത മന്ത്രി നടന്നാണ് ആംബുലന്‍സിലേക്ക് കയറിയത്. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം പ്രസംഗിക്കുന്നതിനിടയിലാണ് സംഭവം. പെട്ടെന്നുണ്ടായ രക്തസമ്മര്‍ദ്ദ വ്യതിയാനമോ തലകറക്കമോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി

‘ഗേ’ ഗ്രൂപ്പിലെ കളിപ്പാവ; ഉണ്ണികൃഷ്ണന്റെ കൊടുംചതിയില്‍ ഒടുങ്ങിയത് രണ്ട് ജീവനുകള്‍; പൂന്തുറ പോലീസിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍’ പൊളിഞ്ഞത് ഹൈപ്രൊഫൈല്‍ കുടുംബത്തിന്റെ കള്ളക്കഥകള്‍; ഇങ്ങനെയാകണം അന്വേഷണം; കമ്മീഷണര്‍ കാര്‍ത്തിക്കിന് ബിഗ് സല്യൂട്ട്

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും മരണത്തിലേക്ക് തള്ളിയിട്ടത് ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ വൈകൃതങ്ങളും കൊടുംക്രൂരതയുമെന്ന് തെളിയുന്നു. ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയമ്മയുടെ വളര്‍ത്തുമകനും ഉന്നത കുടുംബാംഗവുമായ ഉണ്ണികൃഷ്ണന്‍ ഒളിപ്പിച്ചു വെച്ച ‘ആണ്‍സൗഹൃദങ്ങളുടെ’ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘ഗേ തായ്ലന്‍ഡ്’, ‘ഗേ കോപ്പന്‍ഹേഗന്‍’ തുടങ്ങിയ ഗ്രൂപ്പുകളില്‍ സജീവമായ ഇയാള്‍, ഈ വിചിത്ര താല്‍പ്പര്യങ്ങള്‍ക്കായി ഭാര്യ ഗ്രീമയെ അഞ്ചു വര്‍ഷത്തോളം നരകയാതനയിലേക്ക് തള്ളിവിടുകയായിരുന്നു. തിരുവനന്തപുരം കമ്മീഷണര്‍ കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടമാണ് വസ്തുതകള്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്റെ ഭാഗത്ത് തെറ്റില്ലെന്നും ഗ്രീമയുടെ അമ്മ സജിതയുടെ സ്വാര്‍ത്ഥതയാണ്

മെഡല്‍ തിളക്കത്തില്‍ സേന .. ഷാനവാസിനും രാജേന്ദ്രനാഥിനും വിശിഷ്ട സേവന മെഡല്‍; സ്തുത്യര്‍ഹ സേവനത്തിനുമായി 19 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം

തിരുവനന്തപുരം : 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ വിശിഷ്ട, സ്തുത്യര്‍ഹ സേവന മെഡലുകളില്‍ കേരളത്തിന് വലിയ നേട്ടം. കേരള പോലീസില്‍ നിന്നും ഫയര്‍ ഫോഴ്‌സില്‍ നിന്നും ഐ.ബിയില്‍ നിന്നുമായി നിരവധി ഉദ്യോഗസ്ഥരാണ് ഇത്തവണത്തെ അംഗീകാരത്തിന് അര്‍ഹരായത്. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ മികച്ച സേവനത്തിലൂടെ മാതൃകയായ ഉദ്യോഗസ്ഥര്‍ക്കാണ് ഈ മെഡല്‍ ലഭിക്കുന്നത്. എസ്പി ഷാനവാസ് അബ്ദുള്‍ സാഹിബ് (കേരള പോലീസ്) എന്‍. രാജേന്ദ്രനാഥ് (സ്റ്റേഷന്‍ ഓഫീസര്‍, കേരള ഫയര്‍ സര്‍വീസ്) ഐ.ബി. റാണി (ജോയിന്റ് ഡയറക്ടര്‍, ഐ.ബി)

തരൂരിനെ ദുബായില്‍ എത്തിച്ച് പിണറായിയ്ക്ക് വേണ്ടി ചര്‍ച്ച നടത്തിയത് തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസി വ്യവസായി; ടിവി ചാനല്‍ വാങ്ങാനും ഈ മലയാളി ശ്രമം തുടരുന്നു; ഓപ്പറേഷന്‍ തരൂരിന് പിന്നില്‍ പിണറായിയുടെ അടുത്ത സുഹൃത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ശശി തരൂര്‍ എം.പി.യെ ഇടത് പാളയത്തിലെത്തിക്കാന്‍ കരുക്കള്‍ നീക്കുന്നത്. തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസി വ്യവസായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഈ വ്യവസായി ഒരു പ്രമുഖ ടിവി ചാനല്‍ വാങ്ങാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം വോട്ടാക്കി യു.ഡി.എഫിന്റെ അടിത്തറ തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് തരൂരിനേയും റാഞ്ചാനുള്ള ശ്രമം. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തില്‍ തനിക്ക് നേരിട്ട അവഗണനയില്‍ തരൂര്‍ അങ്ങേയറ്റം അതൃപ്തനാണ്. ഈ സാഹചര്യം

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു ;വിദ്യയുടെ രണ്ടാം വിവാഹം അവസാനിച്ചത് ദുരന്തത്തില്‍! ഭാര്യയെ കൊന്ന വിവരം സുഹൃത്തിന് ഫോണ്‍ ചെയ്ത് പറഞ്ഞ് രതീഷ്‌

തിരുവനന്തപുരം : തലസ്ഥാനത്ത് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന കൊലപാതകം . വിളപ്പില്‍ശാല ചിലപ്പാറയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യ ചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് മദ്യലഹരിയിലായിരുന്ന രതീഷ് വിദ്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. കൊലപാതകത്തിന് ശേഷം രതീഷ് തന്നെ തന്റെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്താണ് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചത്. വിളപ്പില്‍ശാല പോലീസ് സ്ഥലത്തെത്തി രതീഷിനെ കസ്റ്റഡിയിലെടുത്തു. രതീഷുമായുള്ള