തിരുവനന്തപുരം : തലസ്ഥാനത്ത് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന കൊലപാതകം . വിളപ്പില്‍ശാല ചിലപ്പാറയില് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യ ചന്ദ്രന് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് മദ്യലഹരിയിലായിരുന്ന രതീഷ് വിദ്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. കൊലപാതകത്തിന് ശേഷം രതീഷ് തന്നെ തന്റെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്താണ് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചത്. വിളപ്പില്‍ശാല പോലീസ് സ്ഥലത്തെത്തി രതീഷിനെ കസ്റ്റഡിയിലെടുത്തു.
രതീഷുമായുള്ള വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരും തമ്മില്‍ നിത്യേന വഴക്കും തര്‍ക്കങ്ങളും പതിവായിരുന്നു എന്ന് അയല്‍വാസികളും പോലീസും പറയുന്നു. മദ്യപിച്ചെത്തുന്ന രതീഷ് വിദ്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
വിദ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ രതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.


പ്രണയപ്പകയില്‍ പെണ്‍കുട്ടി മെനഞ്ഞത് പീഡനകഥ; എട്ടംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പോലീസിനെ വട്ടംചുറ്റിച്ച ‘കണ്ണൂര്‍ ട്വിസ്റ്റ്’; പ്രതികാരത്തിന് 15-കാരി കാട്ടിക്കൂട്ടിയത് ഞെട്ടിക്കും കുബുദ്ധി
തെരുവില്‍ കിടക്കുന്ന നിര്‍ദ്ധനരായ മനുഷ്യരെ വേട്ടയാടുന്ന ഈ ‘സൈക്കോ കില്ലര്‍’; കൊലപാതക ശൈലി ഒന്ന്: പകല്‍ ഒളിവില്‍, രാത്രിയില്‍ വേട്ട; കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് ചോരക്കുതിര്ന്ന കൊടുംക്രൂരത; തമിഴ്നാട് തക്കല സ്വദേശി വലയിലേക്ക്? അതിര്‍ത്തികള്‍ മാറിമാറി ഒളിവില്‍ കഴിയുന്ന പ്രതിക്കായി കേരള-തമിഴ്നാട് പോലീസിന്റെ സംയുക്ത തിരച്ചില്‍





