തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം പുതിയ രാഷ്ട്രീയ പോര്‍മുഖം തുറക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ വിഴിഞ്ഞത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന പ്രധാന പ്രചാരണ വിഷയമാക്കാനാണ് സിപിഎം നീക്കം. ഇതിന്റെ ആദ്യപടിയായി അണ് പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടന ചടങ്ങുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന കടുത്ത നിബന്ധനകള്‍ കേരളത്തോടുള്ള ഇരട്ടനീതിയാണെന്ന് വിദ്യാഭ്യാസ
ശബരിമല: ശബരിമലയിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം അതീവ നിര്‍ണ്ണായകമായ ഘട്ടത്തിലേക്ക്. 2018-ല്‍ നടന്ന അഷ്ടമംഗല ദേവപ്രശ്‌നം, സ്വര്‍ണ്ണക്കടത്തിനുള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നോ എന്ന സംശയത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ആചാരപരമായ വിധിപ്രസ്താവങ്ങളെ ദുരുപയോഗം ചെയ്ത് ക്ഷേത്രത്തിലെ സ്വര്‍ണ്ണ ഉരുപ്പടികളില്‍ തിരിമറി നടത്തിയോ എന്നതിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഇതോടെ അന്വേഷണം കോമഡിയായേക്കും. 2018 ജൂണ്‍ 15-ന് നടന്ന ദേവപ്രശ്‌നത്തില്‍ ശ്രീകോവില്‍ വാതിലിനും കട്ടിളപ്പാളിക്കും വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ 2019 മാര്‍ച്ചില്‍, 1998-ല്‍ സ്ഥാപിച്ച സ്വര്‍ണ്ണപ്പാളികള്‍ മാറ്റി
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ‘അറ്റ് ഹോം’ വിരുന്നിലേക്ക് ചലച്ചിത്ര താരം ഉണ്ണി മുകുന്ദന് ഔദ്യോഗിക ക്ഷണം. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് താരത്തിന്റെ വസതിയിലെത്തിയാണ് രാഷ്ട്രപതിയുടെ ക്ഷണക്കത്ത് കൈമാറിയത്.വെറുമൊരു കത്തെന്നതിലുപരി ഭാരതീയ കലയും പാരമ്പര്യവും വിളിച്ചോതുന്ന ഒന്നാണ് ഈ ക്ഷണക്കത്ത്. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആണ് ഇത് തയ്യാറാക്കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി നൈപുണ്യവും സമന്വയിപ്പിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്.രാഷ്ട്രപതിയുടെ വിരുന്നിലേക്ക് ക്ഷണം
മുംബൈ : വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന ബോളിവുഡ് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ വീണ്ടും മുംബൈ പോലീസിന്റെ പിടിയിലായി. ഇത്തവണ ജനവാസ മേഖലയില്‍ വെടിയുതിര്‍ത്ത സംഭവത്തിലാണ് ആയുധ നിയമപ്രകാരം താരത്തെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച മുംബൈ അന്ധേരിയിലെ ലോക്ഖണ്ഡ്വാലയിലുള്ള നളന്ദ ബില്‍ഡിംഗിലാണ് വെടിവെയ്പ് നടന്നത്. കെട്ടിടത്തിന്റെ രണ്ടും നാലും നിലകളില്‍ താമസിക്കുന്നവര്‍ വെടിയൊച്ച കേട്ട് പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച വൈകിയാണ് കെ.ആര്‍.കെയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കെട്ടിടത്തിന്റെ പുറംഭിത്തിയില്‍ വെടിയുണ്ടയേറ്റ പാടുകളും
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ച് ബി.ജെ.പി സ്ഥാപിച്ച അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ. ബി.ജെ.പി ഭരിക്കുന്ന നഗരസഭ സ്വന്തം പാര്‍ട്ടിയുടെ സിറ്റി ജില്ലാ കമ്മിറ്റിക്ക് 19.7 ലക്ഷം രൂപ പിഴ ചുമത്തിയത് വിവാദത്തിലായിരിക്കുകയാണ്. വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയുള്ള വഴികളിലും റോഡ് ഡിവൈഡറുകളിലും നടപ്പാതകളിലും അനുമതിയില്ലാതെ വന്‍തോതില്‍ ഫ്‌ലെക്‌സുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. അനധികൃത ബോര്‍ഡുകള്‍ രണ്ട് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് നഗരസഭ ബി.ജെ.പി ജില്ലാ പ്രസിഡന്റിന് രേഖാമൂലം നിര്‍ദ്ദേശം
തിരുവനന്തപുരം: ബിജെപി പൊതുസമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അകലം പാലിച്ച മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ നടപടി പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നു. കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തുനിന്ന് വെട്ടിനിരത്തിയതിന് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രീലേഖയെ പരിഗണിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലേക്ക് ബിജെപി സംസ്ഥാന നേതൃത്വവും ആര്‍എസ്എസും എത്തിയതായാണ് സൂചന. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ശ്രീലേഖയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി. തിരുവനന്തപുരം കോര്‍പറേഷനില്‍ അധികാരം പിടിച്ചാല്‍ മേയര്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പിലായിരുന്നു ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നതും ശാസ്തമംഗലത്ത് നിന്ന്
കോഴിക്കോട് : മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ പുസ്തകം പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. എം.ടിയുടെ മക്കളായ സിതാര ഗിര്‍മെയും അശ്വതി വി. നായരും പുസ്തകത്തിനെതിരെ രംഗത്തെത്തി. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്നെഴുതിയ ‘എംറ്റി സ്പേസ്- ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകം എം.ടിയെ തേജോവധം ചെയ്യാനുള്ളതാണെന്ന് മക്കള്‍ ആരോപിക്കുന്നു.കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് പുസ്തകം എഴുതിയത്. പണത്തിനും പ്രശസ്തിക്കും വേണ്ടി അന്തരിച്ച പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പുസ്തകം
തിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസിന് കേന്ദ്ര സർക്കാർ ജി എസ് ടി ഒഴിവാക്കിയിട്ടും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്ന് ജി എസ് ടി കൂടി ഈടാക്കാനുള്ള സർക്കാർ നീക്കം പൊളിഞ്ഞു. ജി എസ് ടി ഇനത്തിൽ ഈടാക്കാൻ തീരുമാനിച്ചിരുന്ന 123 രൂപ കുറയ്ക്കാൻ ഒടുവിൽ തീരുമാനം. മെഡിസെപ്പിന് ജീവനക്കാരിൽനിന്നും പ്രതിമാസം 810രൂപവീതം ഈടാക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ ജി എസ് ടി ആയ 123 രൂപ കുറയ്ക്കുന്നതോടെ ഇനി 687രൂപ അടച്ചാൽ മതി. നേരത്തെ 500
Politics, Politics HD
ആദ്യം മേയറാക്കാതിരിക്കാന്‍ നോക്കി; ആര്‍ എസ് എസ് ഇടപടലില്‍ നഗരപിതാവ് ആയപ്പോള്‍ ആ ചരിത്ര മുഹൂര്‍ത്തം നിഷേധിച്ചു; മോദിയെ സ്വീകരിക്കാന്‍ ആചാര വേഷം ധരിച്ച മേയര്‍ ഇല്ലാതെ പോയത് എന്തു കൊണ്ട്? ബിജെപിയില്‍ കലാപം; പിന്നില്‍ രാജേഷിനോട് പകയുള്ള നേതാവിന്റെ കുബുദ്ധി; ഈ കളി ആര്‍ എസ് എസ് ഗൗരവത്തില്‍ എടുക്കും
തിരുവനന്തപുരം: നാലു പതിറ്റാണ്ടിനു ശേഷം തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തതിന്റെ തിളക്കത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആചാരവേഷമണിഞ്ഞ് സ്വീകരിക്കാന്‍ കാത്തിരുന്ന മേയര്‍ വി.വി. രാജേഷിന് അവസരം നിഷേധിച്ചതിനു പിന്നില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ ‘കുബുദ്ധി’യെന്ന് ആക്ഷേപം. രാജേഷിനെ മേയറാക്കാതിരിക്കാന്‍ നേരത്തെ ചരടുവലിച്ച വ്യക്തി തന്നെയാണ്, ചരിത്ര മുഹൂര്‍ത്തത്തില്‍ നിന്ന് മേയറെ വെട്ടിമാറ്റിയതെന്നാണ് വിവരം. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുക എന്നത് ആര്‍എസ്എസ് നേതൃത്വത്തിന്റെ കൂടി വലിയ ആഗ്രഹമായിരുന്നു. ഇത് നടക്കാതെ പോയതോടെ സംഘനേതൃത്വം ബിജെപിയിലെ ഗ്രൂപ്പ് പോരില്‍ കടുത്ത
കൊച്ചി: പിറവം ദർശന തിയേറ്റർ ഇനി ആന്റണി പെരുമ്പാവൂരിന് സ്വന്തം. വായ്പാ കുടിശ്ശികയെത്തുടർന്ന് ബാങ്ക് ജപ്തി ചെയ്ത ഈ തിയേറ്റർ പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ വിലയ്ക്ക് വാങ്ങുകയായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ആണ് തിയേറ്റർ ജപ്തി ചെയ്തിരുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് 2025 മെയ് 22നാണ് സൗത്ത് ഇന്ത്യൻ ബാങ്ക് തിയേറ്റർ കൈവശപ്പെടുത്തിയത്. ഇന്നലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതോടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാലര പതിറ്റാണ്ടിന്റെ സിനിമാ ചരിത്രമാണ് ദർശന തിയേറ്ററിന്റേത്. പിറവത്തിന്റെ










