ശബരിമല: ശബരിമലയിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം അതീവ നിര്‍ണ്ണായകമായ ഘട്ടത്തിലേക്ക്. 2018-ല്‍ നടന്ന അഷ്ടമംഗല ദേവപ്രശ്‌നം, സ്വര്‍ണ്ണക്കടത്തിനുള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നോ എന്ന സംശയത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ആചാരപരമായ വിധിപ്രസ്താവങ്ങളെ ദുരുപയോഗം ചെയ്ത് ക്ഷേത്രത്തിലെ സ്വര്‍ണ്ണ ഉരുപ്പടികളില്‍ തിരിമറി നടത്തിയോ എന്നതിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഇതോടെ അന്വേഷണം കോമഡിയായേക്കും.
2018 ജൂണ്‍ 15-ന് നടന്ന ദേവപ്രശ്‌നത്തില്‍ ശ്രീകോവില്‍ വാതിലിനും കട്ടിളപ്പാളിക്കും വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ 2019 മാര്‍ച്ചില്‍, 1998-ല്‍ സ്ഥാപിച്ച സ്വര്‍ണ്ണപ്പാളികള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വന്‍തോതില്‍ സ്വര്‍ണ്ണക്കടത്ത് നടന്നതായാണ് ടകഠയുടെ കണ്ടെത്തല്‍.
ശ്രീകോവിലിനുള്ളിലെ യോഗദണ്ഡിലും രുദ്രാക്ഷത്തിലും വൈകല്യമുണ്ടെന്ന പ്രശ്‌നവിധി പ്രകാരം ഇവ പുറത്തെത്തിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ മകന്‍ സ്‌പോണ്‍സര്‍ ചെയ്താണ് ഇവയില്‍ സ്വര്‍ണ്ണം കെട്ടിച്ചത്. എന്നാല്‍ ഈ മാറ്റത്തിനിടെ യഥാര്‍ത്ഥ ഉരുപ്പടികള്‍ മാറ്റിയിട്ടുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പതിനെട്ടാം പടിക്ക് മുകളില്‍ നിര്‍മ്മാണങ്ങള്‍ പാടില്ലെന്ന ആചാരം നിലനില്‍ക്കെ, അത് ലംഘിച്ച് മേല്‍ക്കൂര പണിതതും ദേവപ്രശ്‌ന വിധിയുടെ മറവിലാണെന്ന് ആരോപണമുണ്ട്.
വിശാഖപട്ടണത്ത് നിന്നും പോയ കപ്പല്‍; ശ്രീലങ്കന്‍ തീരത്ത് ഇറാന്റെ യുദ്ധക്കപ്പല്‍ മുങ്ങി: അന്തര്‍വാഹിനി ആക്രമണമെന്ന് സംശയം; അന്വേഷണത്തിന് ഇന്ത്യയും
ദേവപ്രശ്‌ന ചാര്‍ത്തില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ പലതും സ്വര്‍ണ്ണക്കടത്തിന് വഴിമരുന്നിടുന്ന തരത്തിലുള്ളതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. തന്ത്രി സ്ഥാനത്ത് നിന്ന് വിലക്കിയ കണ്ഠര് മോഹനരെ തിരികെ പ്രവേശിപ്പിക്കണമെന്ന നിര്‍ദ്ദേശവും പൊന്നമ്പലമേട്ടിലെ ക്ഷേത്ര നിര്‍മ്മാണ ചര്‍ച്ചകളും ഇതിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നു. ‘ആചാരപരമായ പരിഹാരക്രിയകളെ സ്വര്‍ണ്ണക്കടത്തിനുള്ള മറയാക്കി മാറ്റിയോ എന്നതാണ് ഗൗരവകരമായ ചോദ്യം. ദേവപ്രശ്‌നം നടത്തിയവരുടെ പങ്കും ഇതില്‍ വിശദമായി പരിശോധിക്കേണ്ടി വരും.’ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതിനിടെ, കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ദേവപ്രശ്‌നത്തിന്റെ പശ്ചാത്തലവും അത് രേഖപ്പെടുത്തിയ രേഖകളും (ചാര്‍ത്ത്) വരും ദിവസങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി വിശകലനം ചെയ്യും.


ഡി മണി എന്തിന് തിരുവനന്തപുരത്ത് വന്നു? ടവര്‍ ലൊക്കേഷന്‍ പരിശോധന നിര്‍ണ്ണായകം; ശബരിമല സ്വര്‍ണ്ണക്കൊള്ള: ഡി. മണിയുടെ മൊഴിയില്‍ ദുരൂഹത; ഇറിഡിയം മാഫിയാ ബന്ധം തേടി എസ്.ഐ.ടി





