തിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസിന് കേന്ദ്ര സർക്കാർ ജി എസ് ടി ഒഴിവാക്കിയിട്ടും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്ന് ജി എസ് ടി കൂടി ഈടാക്കാനുള്ള സർക്കാർ നീക്കം പൊളിഞ്ഞു. ജി എസ് ടി ഇനത്തിൽ ഈടാക്കാൻ തീരുമാനിച്ചിരുന്ന 123 രൂപ കുറയ്ക്കാൻ ഒടുവിൽ തീരുമാനം.
മെഡിസെപ്പിന് ജീവനക്കാരിൽനിന്നും പ്രതിമാസം 810രൂപവീതം ഈടാക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ ജി എസ് ടി ആയ 123 രൂപ കുറയ്ക്കുന്നതോടെ ഇനി 687രൂപ അടച്ചാൽ മതി. നേരത്തെ 500 രൂപയായിരുന്നു പ്രതിമാസ വിഹിതം. ഇപ്പോഴാണ് തുക വർധിപ്പിച്ചത്. ഇൻഷുറൻസ് തുകയിൽ ജി എസ് ടി കൂടി ഉൾപ്പെടുത്തിയതിനെതിരെ ജീവനക്കാരുടെ ഇടയിൽനിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
വിരമിച്ച ജീവനക്കാരും ഈ പദ്ധതിയുടെ ഭാഗമാണ്. ജീവനക്കാരുടെ ശമ്പളത്തിൽനിന്നും വിരമിച്ചവരുടെ പെൻഷനിൽനിന്നും ഈ തുക നിർബന്ധമായും ഈടാക്കുകയാണ് ചെയ്യുന്നത്. മെഡിസെപ്പിനെക്കുറിച്ച് വ്യാപക ആക്ഷേപങ്ങളാണ് ജീവനക്കാർക്കുള്ളത്. ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളൊന്നും ഈ പദ്ധതിയിൽ ഇല്ല എന്നതാണ് പ്രധാന പരാതി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കാലാവധി തീരാറാകുമ്പോള്‍ ദുര്‍ബലമാകുന്നു; നിയമസഭയിലെ പതര്‍ച്ച മാറ്റാന്‍ പുത്തന്‍ തന്ത്രമൊരുക്കാന്‍ യു.ഡി.എഫ്





