‘പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം?’; കാശ് കൊടുത്താല്‍ കിട്ടുന്നതെന്ന് പരിഹസിച്ച പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വെള്ളാപ്പള്ളി; വിസിനെ പിണറായി മറിന്നിട്ടും കേന്ദ്രം ഓര്‍ത്തു; കേരളത്തില്‍ മോദിയുടെ ‘പത്മ സ്‌ട്രൈക്ക്’

തിരുവനന്തപുരം: ‘പത്മഭൂഷണൊക്കെ വല്യ വിലയുണ്ടോ? അതെല്ലാം കാശ് കൊടുത്താല്‍ കിട്ടുന്ന സാമാനമായി മാറിയില്ലേ? പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം, തരാമെന്ന് പറഞ്ഞാലും ഞാന്‍ മേടിക്കില്ല’ – പത്മ പുരസ്‌കാരങ്ങളെ ഇത്തരത്തില്‍ പുച്ഛിച്ചു തള്ളിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പഴയ വാക്കുകള്‍ ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നു. 2026-ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് അദ്ദേഹം മുന്‍പ് നല്‍കിയ വിവാദ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും

ഇഎംഎസും ജ്യോതി ബസുവും ബുദ്ധദേവും ‘നോ’ പറഞ്ഞ പത്മ പുരസ്‌കാരം; കേരളത്തിലെ വിപ്ലവ സൂര്യന് ഇപ്പോള്‍ നല്‍കിയത് പത്മവിഭൂഷണ്‍; വിഎസിന്റെ കുടുംബം പത്മാ ബഹുമതി സ്വീകരിക്കുമോ? പഴയ തെറ്റ് സിപിഎം തിരുത്തുമോ? 

തിരുവനന്തപുരം: വിപ്ലവനായകന്‍ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, പുരസ്‌കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പുരസ്‌കാര വാര്‍ത്തയില്‍ വിഎസിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും, പാര്‍ട്ടി നിലപാടിന് വിധേയമായി മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത്തരം ഔദ്യോഗിക ബഹുമതികള്‍ ആവശ്യമില്ലെന്നതാണ് സി.പി.എമ്മിന്റെ കാലാകാലങ്ങളായുള്ള നയം. മുന്‍പ് ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴും പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം

77-ാം റിപ്പബ്‌ളിക് നിറവില്‍ രാജ്യം, വിപുലമായ ആഘോഷങ്ങള്‍; കര്‍ത്തവ്യപഥില്‍ കേരളത്തിന്റെ ടാബ്ലോയിഡ്, കനത്ത സുരക്ഷയില്‍ തലസ്ഥാനം

ന്യൂഡല്‍ഹി : രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഭാരതത്തിന്റെ സൈനിക വീര്യവും സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രൗഢഗംഭീരമായ പരേഡിന് ദില്ലിയിലെ കര്‍ത്തവ്യപഥ് സാക്ഷ്യം വഹിക്കും. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വൊന്‍ ദെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഇത്തവണത്തെ അതിഥികള്‍. കേരളം ഇത്തവണ കര്‍ത്തവ്യപഥില്‍ അവതരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ നൂറ് ശതമാനം ഡിജിറ്റല്‍ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കിയുള്ള നിശ്ചലദൃശ്യമാണ്. ആകെ 30 നിശ്ചലദൃശ്യങ്ങളാണ്

ന്യൂസിലന്റിനെ ആദ്യം എറിഞ്ഞിട്ടു; പിന്നെ അടിച്ചൊതുക്കി, മൂന്നാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയവും പരമ്പരയും, തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും റണ്‍സ് നേടാനാവാതെ സഞ്ജു. പൂജ്യത്തിന് പുറത്തായി

ഗുവഹാത്തി : ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 8 വിക്കറ്റിന്റെ മിന്നും ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി . ഇേേതാടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0 ത്തിന് മുന്നിലെത്തി. കിവീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം വെറും 10 ഓവറില്‍ മറികടന്നാണ് ഇന്ത്യ കരുത്തുകാട്ടിയത്. ന്യൂസിലന്‍ഡ് ബൗളര്‍മാരെ അടിച്ച് തകര്‍ത്ത അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. അഭിഷേക് ശര്‍മ: വെറും 20 പന്തില്‍ 68 റണ്‍സ് നേടി

പത്മാപുരസ്‌കാരങ്ങളില്‍ തിളങ്ങി കേരളം, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷന്‍, മമ്മൂട്ടിയ്ക്കും വെളളാപ്പളളിയ്ക്കും പത്മഭൂഷണ്‍

പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാന നേട്ടം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസിന് സാമൂഹിക-രാഷ്ട്രീയ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കുന്നത്.ഏഴ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിനുള്ള രാജ്യത്തിന്റെ വലിയ

വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍; കേരളത്തിന് മികച്ച നേട്ടം; 2026ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പൂര്‍ണ്ണ പട്ടിക ചുവടെ

ന്യൂഡല്‍ഹി: രാജ്യം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നല്‍കുന്ന 2026-ലെ പത്മ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കല, സാഹിത്യം, വിദ്യാഭ്യാസം, പൊതുപ്രവര്‍ത്തനം, വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവെച്ച 131 പേരെയാണ് ഇത്തവണ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 5 പേര്‍ക്ക് പത്മവിഭൂഷണും 13 പേര്‍ക്ക് പത്മഭൂഷണും 113 പേര്‍ക്ക് പത്മശ്രീയും ലഭിക്കും. മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്തവണത്തെ പുരസ്‌കാരപ്പട്ടികയിലുള്ളത്. അഭിനയരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായി. കേരളത്തിന്റെ മുന്‍

ഗതാഗത കമ്മീഷണറെ തിരുത്തി മന്ത്രി കെ.ബി ഗണേഷ് കുമാര്‍; അഞ്ച് തവണ ചലാന്‍ വന്നാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന ഗതാഗത കമ്മിഷണറുടെ പ്രസ്താവന തള്ളി ; കേന്ദ്രനിയമം അതേപടി നടപ്പാക്കില്ല

തിരുവനന്തപുരം : വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ തവണ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന ചട്ട ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കേന്ദ്ര നിയമം അതേപടി കേരളത്തില്‍ നടപ്പിലാക്കില്ലെന്നും സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ മാത്രമേ തീരുമാനങ്ങള്‍ എടുക്കൂ എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് മുന്‍പ് വിശദമായ കൂടിയാലോചനകള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന

ശശി തരൂരിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് സിപിഎം; പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ദ്ദേശം, വാഗ്ദാനം 15 സീറ്റുകള്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂര്‍ എം.പി.യെ ഇടതുമുന്നണിയിലെത്തിക്കാന്‍ സി.പി.എം. നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഒരു മുതിര്‍ന്ന സി.പി.എം. നേതാവ് തരൂരുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് എല്‍.ഡി.എഫുമായി സഹകരിക്കണമെന്നാണ് സി.പി.എം. മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന നിര്‍ദ്ദേശം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് കേരളത്തിലുടനീളം 15 സീറ്റുകള്‍ നല്‍കാമെന്നും സി.പി.എം. വാഗ്ദാനം ചെയ്തിട്ടുണ്ട്. മുന്നണിയിലെ പ്രധാന ഘടകകക്ഷികള്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പരിഗണനയും പദവികളും നല്‍കാമെന്നും

ഇനി അറസ്റ്റിലാകാനുള്ളത് അഞ്ചു പേര്‍! ശബരിമല സ്വര്‍ണ്ണവാതില്‍ നിര്‍മ്മാണം: നടന്‍ ജയറാമിനെതിരെ ക്രൈംബ്രാഞ്ച്; മൊഴികളില്‍ വൈരുദ്ധ്യം; അന്വേഷണം ഊര്‍ജിതം; നടനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണവാതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെതിരെ അന്വേഷണം മുറുകുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അഞ്ചുപേര്‍ സംശയനിഴലിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നടന്‍ ജയറാം നല്‍കിയ മൊഴികളിലെ ഗുരുതരമായ വൈരുദ്ധ്യങ്ങളാണ് അന്വേഷണ സംഘത്തെ പുതിയ നീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ശ്രീകോവിലിന്റെ കട്ടിളപ്പാളിയും ദ്വാരപാലക പാളികളും ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയ സംഭവത്തിലാണ് പൊരുത്തക്കേടുകള്‍ ഒന്നിനുപുറകെ ഒന്നായി തെളിയുന്നത്. മാസങ്ങളുടെ വ്യത്യാസത്തില്‍ നടന്ന രണ്ട് വ്യത്യസ്ത പൂജകള്‍ ഒരൊറ്റ ദിവസം

സി.പി.എമ്മിന്റെ ആദര്‍ശശുദ്ധിയുള്ള പഴയകാല നേതാക്കളില്‍ ഒരാള്‍; വിവാദ പ്രസ്താവനകളില്‍ പാലോളിയുടെ തിരുത്ത്; സി.പി.എമ്മില്‍ ഉടലെടുക്കുന്ന പുതിയ ചേരിതിരിവുകള്‍; ജമാഅത്തെ ഇസ്ലാമി നിരുപാധികം സി.പി.എമ്മിനെ പിന്തുണച്ചിട്ടുള്ള ചരിത്രം വീണ്ടും ചര്‍ച്ചകളില്‍

തിരുവനന്തപുരം: വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രതിരോധത്തിലായ എ.കെ. ബാലനെയും മന്ത്രി സജി ചെറിയാനെയും മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി തള്ളിയതോടെ സി.പി.എം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. മലപ്പുറത്തെയും കാസര്‍കോട്ടെയും തെരഞ്ഞെടുപ്പ് വിജയങ്ങളെ വര്‍ഗീയതയുമായി ബന്ധിപ്പിച്ച സജി ചെറിയാന്റെ പ്രസ്താവന പാടില്ലാത്തതായിരുന്നുവെന്നും ബാലന്‍ തന്റെ വാക്കുകള്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പാലോളി തുറന്നടിച്ചു.  സി.പി.എമ്മിന്റെ ആദര്‍ശശുദ്ധിയുള്ള പഴയകാല നേതാക്കളില്‍ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. അതുകൊണ്ടാണ് എ.കെ. ബാലനെയും സജി ചെറിയാനെയും പോലുള്ള നിലവിലെ നേതാക്കളെ അദ്ദേഹം വിമര്‍ശിക്കുമ്പോള്‍ അത്