തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂര്‍ എം.പി.യെ ഇടതുമുന്നണിയിലെത്തിക്കാന്‍ സി.പി.എം. നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഒരു മുതിര്‍ന്ന സി.പി.എം. നേതാവ് തരൂരുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് എല്‍.ഡി.എഫുമായി സഹകരിക്കണമെന്നാണ് സി.പി.എം. മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന നിര്‍ദ്ദേശം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് കേരളത്തിലുടനീളം 15 സീറ്റുകള്‍ നല്‍കാമെന്നും സി.പി.എം. വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുന്നണിയിലെ പ്രധാന ഘടകകക്ഷികള്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പരിഗണനയും പദവികളും നല്‍കാമെന്നും മുഖ്യമന്ത്രിയുടെ ദൂതന്‍ തരൂരിനെ അറിയിച്ചതായാണ് സൂചന. എന്നാല്‍, സി.പി.എം. മുന്നോട്ടുവെച്ച ഈ അപ്രതീക്ഷിത വാഗ്ദാനത്തോടു തരൂര്‍ ഇതുവരെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകളിലും നേതൃത്വത്തിന്റെ അവഗണനയിലും തരൂര്‍ അതൃപ്തനാണെന്ന വിലയിരുത്തലിലാണ് സി.പി.എം. ഇത്തരമൊരു നീക്കം നടത്തിയത്. പ്രത്യേകിച്ച്, എ.ഐ.സി.സി. അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഔദ്യോഗിക നേതൃത്വം തരൂരിനെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന പരാതി ശക്തമാണ്.
തരൂര്‍ ഇടതുമുന്നണിയിലെത്തുന്നത് കേരളത്തിലെ നായര്‍-ക്രിസ്ത്യന്‍ വോട്ടുകളിലും യുവാക്കള്‍ക്കിടയിലും വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് എ.കെ.ജി. സെന്ററിന്റെ കണക്കുകൂട്ടല്‍. തരൂരിനൊപ്പം കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളെയും അണികളെയും അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ യു.ഡി.എഫിന്റെ അടിത്തറ തകര്‍ക്കാമെന്നും സി.പി.എം. പ്രത്യാശിക്കുന്നു. ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ മുഖമായി തരൂരിനെ അവതരിപ്പിക്കാനും സി.പി.എം. പദ്ധതിയിടുന്നുണ്ട്. നിലവില്‍ കോഴിക്കോട് പര്യടനത്തിന് ശേഷം തരൂര്‍ വിദേശത്തേക്ക് തിരിച്ചു.
വിഷയത്തില്‍ തരൂര്‍ തന്റെ അടുത്ത അനുയായികളുമായി ചര്‍ച്ചകള്‍ തുടങ്ങിയതായാണ് വിവരം. തരൂരിന്റെ അടുത്ത നീക്കം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുമെന്ന് ഉറപ്പാണ്. ദുബായ് യാത്രയിലാണ് തരൂര്‍. ദുബായില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും. സിപിഎം ദൂതനുമായും തരൂര്‍ ചര്‍ച്ച നടത്തിയേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സതീശനെതിരെ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും! കോണ്‍ഗ്രസില്‍ ആശങ്ക; വര്‍ഗ്ഗീയതയ്ക്കെതിരെയുള്ള പോരാട്ടമെന്ന് സതീശന്; രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍





