തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ശശി തരൂര്‍ എം.പി.യെ ഇടത് പാളയത്തിലെത്തിക്കാന്‍ കരുക്കള്‍ നീക്കുന്നത്. തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസി വ്യവസായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഈ വ്യവസായി ഒരു പ്രമുഖ ടിവി ചാനല്‍ വാങ്ങാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം വോട്ടാക്കി യു.ഡി.എഫിന്റെ അടിത്തറ തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് തരൂരിനേയും റാഞ്ചാനുള്ള ശ്രമം.
കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തില്‍ തനിക്ക് നേരിട്ട അവഗണനയില്‍ തരൂര്‍ അങ്ങേയറ്റം അതൃപ്തനാണ്. ഈ സാഹചര്യം മുതലെടുത്താണ് ദുബായില്‍ വെച്ച് രഹസ്യ ചര്‍ച്ചകള്‍ നടന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് എല്‍.ഡി.എഫുമായി സഹകരിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ നല്‍കാമെന്നാണ് വാഗ്ദാനം. ചര്‍ച്ചകളുടെ പുരോഗതി വ്യവസായി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. തരൂരിന്റെ മറുപടിയില്‍ പിണറായി വിജയന്‍ എടുക്കുന്ന തീരുമാനം കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും. പിണറായി വിജയന്റെ അടുത്ത സുഹൃത്താണ് ദുബായിലുള്ള പ്രവാസി.
കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച ഈ ‘ദുബായ് നീക്കം’ മുന്നണി മാറ്റത്തിന്റെ വലിയ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി കടുത്ത ഭിന്നതയില്‍ കഴിയുന്ന ശശി തരൂരിനെ സി.പി.എം പാളയത്തിലെത്തിക്കുകാണ് പ്രവാസിയുടെ ലക്ഷ്യം. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്ത് പരിപാടിയില്‍ നേരിട്ട അവഗണനയില്‍ തരൂര്‍ അങ്ങേയറ്റം അതൃപ്തനാണ്. ഈ സാഹചര്യം മുതലെടുത്താണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
തെക്കന്‍ കേരളത്തില്‍ സ്വാധീനമുള്ള ഒരു പ്രവാസി വ്യവസായി മുഖേനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കരുനീക്കം നടത്തുന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് എല്‍.ഡി.എഫുമായി സഹകരിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ നല്‍കാമെന്നാണ് വാഗ്ദാനം. ആദ്യം ഫോണില്‍ ഇക്കാര്യം തരൂരിനെ അറിയിച്ചു. അതിന് ശേഷമാണ് ദുബായില്‍ എത്തിയത് തരൂര്‍ ഇന്ന് ദുബായില്‍ നിന്നും മടങ്ങും.
ഇന്ന് രാത്രി കേരളത്തില്‍ തിരിച്ചെത്തുന്ന തരൂര്‍ തന്റെ വിശ്വസ്തരുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ പാര്‍ട്ടി മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ‘ഇപ്പോള്‍ പ്രതികരിക്കാനില്ല’ എന്ന മൗനം കലര്‍ന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലുമുള്ള തരൂരിന്റെ സ്വാധീനം വോട്ടാക്കി മാറ്റിയാല്‍ യു.ഡി.എഫിന്റെ അടിത്തറ തകര്‍ക്കാന്‍ കഴിയുമെന്നാണ് സി.പി.എം കണക്കുകൂട്ടല്‍. തരൂരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ടേക്കുമെന്നും സൂചനയുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഗണ്‍മാന്റെ കള്ളക്കഥ പൊളിഞ്ഞു; വധശ്രമക്കേസില്‍ വീണാ ജോര്‍ജിന്റെ മൊഴി ‘കെ.എസ്.യു’വിന് രക്ഷാകവചം; വധശ്രമക്കേസ്’ പെറ്റി കേസായി; പ്രതിക്കൂട്ടിലായി ഗണ്‍മാനും പോലീസും; കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുമോ? വ്യാജ പരാതിക്കാരനായ പോലീസിനെതിരെ കോടതിയെ സമീപിക്കാന്‍ കെ എസ് യു





