ദീപകിന്റെ മരണം ; ഷിംജിതയ്ക്ക് ജാമ്യമില്ല! പ്രതിഭാഗം വാദങ്ങള്‍ അംഗീകരിക്കാതെ കോടതി ; ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു

കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഷിംജിത നിലവില്‍ റിമാന്‍ഡില്‍ തുടരും. സമൂഹമാധ്യമങ്ങളിലൂടെ ദീപക്കിനെ അപമാനിച്ചതാണ് മരണത്തിന് കാരണമായതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ദീപക്കിനെ വ്യക്തിഹത്യ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചത്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന

എല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ വര്‍ത്തിക്കുന്ന എന്‍എസ്എസിന്റെ സല്‍പ്പേരിന് വെള്ളാപ്പള്ളിയുമായുള്ള ബന്ധം കളങ്കമുണ്ടാക്കുമെന്ന് വിലയിരുത്തല്‍; സമദൂരവും സത്വവും പണയപ്പെടുത്താനില്ല; എസ്എന്‍ഡിപി ഐക്യത്തില്‍നിന്ന് എന്‍എസ്എസ് പിന്മാറിയത് അഞ്ച് നിര്‍ണ്ണായക കാരണങ്ങളാല്‍

ചങ്ങനാശ്ശേരി: കൊട്ടിഘോഷിക്കപ്പെട്ട എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ഒരാഴ്ച തികയും മുന്‍പ് തകര്‍ന്നടിഞ്ഞത് കേരള രാഷ്ട്രീയത്തിലെ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാകുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തന്ത്രമെന്ന് വിലയിരുത്തപ്പെട്ട ഈ ഐക്യനീക്കം പരാജയപ്പെടാന്‍ പ്രധാനമായും അഞ്ച് കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്‍എസ്എസിന്റെ പ്രഖ്യാപിത നയമായ ‘സമദൂര’ സിദ്ധാന്തത്തില്‍ വിള്ളല്‍ വീഴുമെന്ന ആശങ്കയാണ് ഇതില്‍ പ്രധാനം. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന വെള്ളാപ്പള്ളി നടേശനും എന്‍ഡിഎ ഘടകകക്ഷി നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന എസ്എന്‍ഡിപിയുമായി കൈകോര്‍ക്കുമ്പോള്‍ എന്‍എസ്എസിന് അതിന്റെ നിഷ്പക്ഷമായ രാഷ്ട്രീയ നിലപാട്

പോലീസ് സ്റ്റേഷനു മുന്നിൽ ‘മദ്യപാന സദസ്സ്’; എഎസ്ഐയും 5 സിപിഒമാരും പുറത്ത്! തിരുവനന്തപുരത്ത് പോലീസിന് നാണക്കേട്

തിരുവനന്തപുരം: കഴക്കൂട്ടം സൈബർ സിറ്റി പോലീസ് സ്റ്റേഷനു മുൻപിൽ കാറിനുള്ളിൽ മദ്യപിച്ച ആറ് പോലീസുകാർക്കും സസ്പെൻഷൻ. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ആണ് സസ്പെൻഷൻ ഉത്തരവ് പുറ പ്പെടുവിച്ചത്. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഒരാൾ ഗ്രേഡ് എ എസ് ഐ ആണ്.ബാക്കി അഞ്ചുപേരും സിവിൽ പോലീസ് ഓഫീസർമാരും. ഇവരെല്ലാം കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. ഗ്രേഡ് എ എസ് ഐ ബിനു, സിവിൽ

വിജയുടെ ജനനായകന് തിരിച്ചടി ! സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; ആരാധകര്‍ക്ക് നിരാശ വിജയ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തില്‍

ചെന്നൈ : വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകന്‍’ നിയമക്കുരുക്കില്‍പ്പെട്ടതോടെ റിലീസ് ഇനിയും നീളും. ചിത്രത്തിന് ‘U/A’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതാണ് തിരിച്ചടിയായത്. സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് മുന്‍പ് ഉത്തരവിട്ടതെന്ന് നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച് (ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍), വിഷയം വീണ്ടും പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന് തിരിച്ചയച്ചു. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്നും സെന്‍സര്‍ ബോര്‍ഡിന്

കഴക്കൂട്ടത്ത് ഡ്യൂട്ടി സമയത്ത് കാറിലിരുന്ന മദ്യപിച്ച ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; നല്ല നടപ്പ് പരിശീലനത്തിനായി തൃശ്ശൂരിലെ പൊലീസ് അക്കാദമിയിലേക്ക് അയക്കും

തിരുവനന്തപുരം : കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ കാറിലിരുന്ന് മദ്യപിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനം നടന്നുവെന്ന കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി. സസ്‌പെന്‍ഷന് പുറമെ, കുറ്റക്കാരായ ഉദ്യോഗസ്ഥരെ നല്ല നടപ്പ് പരിശീലനത്തിനായി തൃശ്ശൂരിലെ പൊലീസ് അക്കാദമിയിലേക്ക് അയക്കാനും തീരുമാനിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ കാറിലിരുന്നായിരുന്നു ഉദ്യോഗസ്ഥരുടെ മദ്യപാനം. സിവില്‍

കേരള രാഷ്ട്രീയത്തിലെ ‘അരാഷ്ട്രീയ’ പരീക്ഷണത്തിന് അതിജീവനത്തിനായുള്ള ചുവടുമാറ്റമോ? ഇഡി ഭീഷണിയും തിരിച്ചടിയും ട്വന്റി ട്വന്റിയെ താമരയരികെ എത്തിച്ചോ?

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ‘അരാഷ്ട്രീയ’ പരീക്ഷണമായിരുന്ന ട്വന്റി ട്വന്റി ഒടുവില്‍ എന്‍ഡിഎ പാളയത്തില്‍. ഒറ്റയ്ക്ക് നിന്ന് കേരളം പിടിക്കുമെന്ന് പ്രഖ്യാപിച്ച കിറ്റക്‌സ് എം.ഡി സാബു എം. ജേക്കബ്, തന്റെ രാഷ്ട്രീയ നിലപാടുകള്‍ പാടേ മാറ്റിമറിച്ചാണ് ബിജെപിയുമായി കൈകോര്‍ക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കമ്പനിക്കെതിരെ അന്വേഷണം ശക്തമാക്കിയതിന് തൊട്ടുപിന്നാലെയുള്ള ഈ രാഷ്ട്രീയ നീക്കം സംശയത്തിന്റെ നിഴലിലാണ്. ഇഡി നോട്ടീസും രാഷ്ട്രീയ പ്രവേശനവും വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ സാബു എം. ജേക്കബിന്

കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; യുറേനിയം കരാറില്‍ നിര്‍ണ്ണായക നീക്കം; ട്രംപിനെ വെട്ടാന്‍ ഇന്ത്യയുമായി സഖ്യത്തിന് കാനഡ!

ന്യൂഡല്‍ഹി : കാനഡ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മാര്‍ക്ക് കാര്‍ണി മാര്‍ച്ചില്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കും. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തെച്ചൊല്ലി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതില്‍ ഈ സന്ദര്‍ശനം നിര്‍ണ്ണായകമാകും. യുറേനിയം വിതരണത്തിനാണ് കാര്‍ണിയുടെ സന്ദര്‍ശനത്തില്‍ മുന്‍തൂക്കം. ഇന്ത്യ അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ ആണവ സഹകരണ കരാറിലൂടെ യുറേനിയം നല്‍കാന്‍ കാനഡ തയ്യാറാണ്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പരിസ്ഥിതി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളില്‍ പുതിയ

താടിയില്ലാതെ ലാലേട്ടന് ; ‘നരസിംഹം’ ലുക്ക് തിരിച്ചെത്തിയോ? ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട വീഡിയോ വൈറല്‍

മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘L366’-ന്റെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം താടി പൂര്‍ണ്ണമായും എടുത്ത്, കട്ടിമീശ മാത്രമുള്ള ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രീകരണം ആരംഭിച്ച ജനുവരി 23-ന് മോഹന്‍ലാല്‍ തന്നെയാണ് തന്റെ പുതിയ ലുക്ക് പുറത്തുവിട്ടത്. എന്നാല്‍ ലൊക്കേഷനില്‍ നിന്ന് ആരാധകര്‍ പങ്കുവെച്ച ചില ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലാലേട്ടന് ഈ ലുക്ക് ചേരുന്നില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ ചിലര്‍ ബോധപൂര്‍വ്വം ചിത്രങ്ങള്‍ എഡിറ്റ്

കാറ് ബാറാക്കിയ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ കുടുങ്ങും; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി!

തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരിക്കുകയാണ്. പോലീസിന്റെ തന്നെ സ്വകാര്യ കാറിലിരുന്നായിരുന്നു ഈ പരസ്യ മദ്യപാനം. സ്റ്റേഷനില്‍ ഒരു പരാതിയുമായി എത്തിയ വ്യക്തിയാണ് ഉദ്യോഗസ്ഥര്‍ കാറിനുള്ളിലിരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സ്റ്റേഷന്റെ തൊട്ടുമുന്നില്‍ തന്നെയായിരുന്നു ഈ മദ്യപാന സദസ്സ് നടന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രമുഖ വാര്‍ത്താ ചാനലുകളിലും പ്രചരിച്ചതോടെ പോലീസ് പ്രതിരോധത്തിലായി. സംഭവം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന്

പ്രണയപ്പകയില്‍ തലയറുത്തു! ആഗ്രയില്‍ എച്ച്ആര്‍ മാനേജരെ കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍ ; തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു

ലക്‌നൗ : ആഗ്രയില്‍ യുവതിയെ കൊലപ്പെടുത്തി തലയറുത്ത ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സഹപ്രവര്‍ത്തകന്‍ പിടിയില്‍. സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആര്‍ മാനേജരായ മിങ്കി ശര്‍മയെ (25) ആണ് സഹപ്രവര്‍ത്തകനായ വിനയ് രജ്പുത് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്് പോലീസ് പറഞ്ഞു. ജനുവരി 23-ന് ജോലിക്കുപോയ മിങ്കി ശര്‍മയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിനൊടുവില്‍ ജനുവരി 24-ന് പുലര്‍ച്ചെ പാര്‍വതി വിഹാറില്‍ നിന്ന് ചാക്കില്‍ക്കെട്ടിയ നിലയില്‍ മിങ്കിയുടെ മൃതദേഹം കണ്ടെത്തി. തലയറുത്തു മാറ്റിയ നിലയിലായിരുന്നു