തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരിക്കുകയാണ്. പോലീസിന്റെ തന്നെ സ്വകാര്യ കാറിലിരുന്നായിരുന്നു ഈ പരസ്യ മദ്യപാനം.
സ്റ്റേഷനില്‍ ഒരു പരാതിയുമായി എത്തിയ വ്യക്തിയാണ് ഉദ്യോഗസ്ഥര്‍ കാറിനുള്ളിലിരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സ്റ്റേഷന്റെ തൊട്ടുമുന്നില്‍ തന്നെയായിരുന്നു ഈ മദ്യപാന സദസ്സ് നടന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രമുഖ വാര്‍ത്താ ചാനലുകളിലും പ്രചരിച്ചതോടെ പോലീസ് പ്രതിരോധത്തിലായി.
സംഭവം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരായ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശനമായ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. പോലീസിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കന്നി വോട്ടർമാർക്ക് ‘മധുരമുള്ള വോട്ട്’; ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ


വിവാഹം മുടങ്ങിയതില്‍ പക; പൊലീസുകാരന്റെ ബൈക്ക് കത്തിച്ച് യുവതികള്‍ കുടുങ്ങി; അന്വേഷണം വഴിതിരിക്കാന്‍ വ്യാജക്കത്തും കരിഓയിലും; ലോക്കപ്പില്‍ ആത്മഹത്യാശ്രമം; വിശദമായ അന്വേഷണത്തിന് സാധ്യത; അണിയറയില്‍ വന്‍ ഗൂഢാലോചനയെന്ന് സംശയം





