പ്രണയപ്പകയില്‍ തലയറുത്തു! ആഗ്രയില്‍ എച്ച്ആര്‍ മാനേജരെ കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍ ; തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു

ലക്‌നൗ : ആഗ്രയില്‍ യുവതിയെ കൊലപ്പെടുത്തി തലയറുത്ത ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സഹപ്രവര്‍ത്തകന്‍ പിടിയില്‍. സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആര്‍ മാനേജരായ മിങ്കി ശര്‍മയെ (25) ആണ് സഹപ്രവര്‍ത്തകനായ വിനയ് രജ്പുത് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്് പോലീസ് പറഞ്ഞു.

ജനുവരി 23-ന് ജോലിക്കുപോയ മിങ്കി ശര്‍മയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിനൊടുവില്‍ ജനുവരി 24-ന് പുലര്‍ച്ചെ പാര്‍വതി വിഹാറില്‍ നിന്ന് ചാക്കില്‍ക്കെട്ടിയ നിലയില്‍ മിങ്കിയുടെ മൃതദേഹം കണ്ടെത്തി. തലയറുത്തു മാറ്റിയ നിലയിലായിരുന്നു മൃതദേഹം.

കൊലപാതകത്തിന് ശേഷം മിങ്കിയുടെ തന്നെ സ്‌കൂട്ടറില്‍ വിനയ് ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് തുമ്പായത്. ഉടന്‍ തന്നെ പോലീസ് വിനയിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മിങ്കിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി സമ്മതിച്ചു.

സംഭവദിവസം ഓഫീസില്‍ വെച്ച് മിങ്കിയുമായി വഴക്കുണ്ടായ വിനയ്, യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. തലയറുത്ത് മാറ്റിയ ശേഷം ശരീരഭാഗങ്ങള്‍ രണ്ട് ചാക്കുകളിലാക്കി മിങ്കിയുടെ സ്‌കൂട്ടറില്‍ കൊണ്ടുപോയി പുഴയിലും അഴുക്കുചാലിലുമായി ഉപേക്ഷിച്ചു. സംശയം ഒഴിവാക്കാന്‍ മിങ്കിയെ കാണാനില്ലെന്ന പരാതി നല്‍കാന്‍ ബന്ധുക്കളെ ഇയാള്‍ സഹായിക്കുകയും ചെയ്തു.

യുവതിയുടെ തലയുടെ ഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സിറ്റി ഡിസിപി സയ്യിദ് അലി അബ്ബാസ് അറിയിച്ചു. ഇതിനായുള്ള തിരച്ചില്‍ അഴുക്കുചാലുകളില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.