തിരുവനന്തപുരം: എസ് എൻ ഡി പി -എൻ എസ് എസ് ഐക്യനീക്കം പൊളിച്ചത് വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ മോഹം. മകൻ തുഷാർ വെള്ളാപ്പള്ളിയെ ബി ജെ പി സഹായത്തിൽ രാജ്യസഭയിലെത്തിക്കാനുള്ള രഹസ്യനീക്കം മണത്തറിഞ്ഞ തോടെയാണ് ഐക്യനീക്കത്തിൽനിന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പിന്മാറിയത്. കേരളത്തിലെ രണ്ടു പ്രബല ഹിന്ദു സമുദായസംഘടനകളായ എസ് എൻ ഡി പി യും, എൻ എസ് എസ് ഉം ഒന്നിച്ചുനിന്നാൽ രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന മാറ്റം വളരെവലുതായിരിക്കും. ഇത് നല്ലതുപോലെ
തിരുവനന്തപുരം: രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനപരേഡിൽ കേരളം തയ്യാറാക്കി അവതരിപ്പിച്ച നിശ്ചലദൃശ്യത്തിലെ ‘തെങ്ങ്’നെ ക്കുറിച്ച് വ്യാപകമായ ആക്ഷേപം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളോട് മത്സരിക്കാൻ കേരളം ഒരുക്കിയിറക്കിയ ‘തെങ്ങ്’ യഥാർത്ഥത്തിൽ എന്താണെന്നാണ് ചോദ്യം. കേരളത്തിന്റെ സ്വന്തം വൃക്ഷമാണ് തെങ്ങ് എന്ന കേരം. കേരം തിങ്ങും നാടാണ് കേരളം. എന്നിട്ടും കേരളത്തിന്റെ നിശ്ചലദൃശ്യത്തിൽ രൂപകല്പന ചെയ്ത്വച്ചിരുന്ന വൃക്ഷം തെങ്ങ് ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ളതായിരുന്നു. ഇതിന് തെങ്ങിനെക്കാൾ കൂടുതൽ സാദൃശ്യം കമുക്, പന, ഒലട്ടി എന്നീ
തിരുവനന്തപുരം : നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും തമ്മിലുള്ള പോര് മുറുകുന്നു. ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കേണ്ടതില്ലെന്ന സ്പീക്കറുടെ നിലപാടിനെ ഗവര്‍ണര്‍ പരസ്യമായി വിമര്‍ശിച്ചതോടെയാണ് തര്‍ക്കം പുതിയ തലത്തിലേക്ക് കടന്നത്. നയപ്രഖ്യാപന ദിവസം സഭയിലുണ്ടായ സംഭവവികാസങ്ങളുടെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ലോക്ഭവന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ കത്തിന് മറുപടി നല്‍കില്ലെന്നും, കത്ത് തനിക്ക് ലഭിക്കുന്നതിന് മുന്‍പേ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തിയിരുന്നു.
കോട്ടയം: കേരള കോണ്‍ഗ്രസിനെ ബൂര്‍ഷ്വാ പാര്‍ട്ടിയെന്ന് അധിക്ഷേപിച്ച സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ജോസ് കെ. മാണി. ഇടതു മുന്നണിയില്‍ തുടരുന്നത് പോലും ജോസ് കെ മാണി പുനരാലോചിച്ചേക്കും. കേരളാ കോണ്‍ഗ്രസ് എമ്മിനെ അപമാനിച്ചുവെന്നാണ് വിലയിരുത്തല്‍. സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസും സജീവമാണ്. യുഡിഎഫിലേക്ക് മാണിയെ എത്തിക്കാനുള്ള നീക്കം അവരും സജീവമാക്കി. പണ്ട് കാലത്തെ സഖാക്കളെപ്പോലെ വായനാശീലമുള്ളവരല്ല ഇപ്പോഴത്തെ പല നേതാക്കളുമെന്ന് അദ്ദേഹം പരിഹസിച്ചു. കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം
ചേര്‍ത്തല: ആവേശത്തോടെ കൈകോര്‍ത്ത എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യനീക്കം എട്ടുനിലയില്‍ പൊട്ടിയതിന് പിന്നാലെ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുമ്പോള്‍ പ്രതീക്ഷിച്ച കാഠിന്യമില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനാണെന്നും അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ ഐക്യനീക്കം പാളിയതിന് പിന്നില്‍ വലിയ കളികള്‍ നടന്നിട്ടുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി. ഹിന്ദു ഐക്യം ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്നും നമ്മളെല്ലാം ഹിന്ദുക്കളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതായത് എന്‍ എസ് എസിനെ വെള്ളാപ്പള്ളി പ്രകോപിപ്പിക്കുന്നില്ല. ഭാവിയില്‍ എന്‍
തിരുവനന്തപുരം: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, രാഹുലിനെതിരെ കടുത്ത നിലപാടുമായി കെപിസിസി. രാഹുലുമായി കൃത്യമായ അകലം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി കര്‍ശന നിര്‍ദ്ദേശം നല്‍കും. വരും ദിവസങ്ങളില്‍ പാര്‍ട്ടി നടത്തുന്ന ഒരു പരിപാടികളിലും രാഹുലിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന. തുടര്‍ച്ചയായ പീഡന പരാതികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. പ്രത്യേകിച്ച് പാലക്കാട്ടെ നേതാക്കളും പ്രവര്‍ത്തകരും രാഹുലിന്റെ
തിരുവനന്തപുരം ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ പ്രമേഹരോഗികള്‍ക്കായി സൗജന്യ ഗ്ലോക്കോമ പരിശോധന സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 വരെയാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. മെഡിക്കല്‍ മേല്‍നോട്ടമില്ലാതെ ദീര്‍ഘകാലം സ്റ്റിറോയിഡ് മരുന്നുകളോ ഐ ഡ്രോപ്പുകളോ ഉപയോഗിക്കുന്നത് ‘സെക്കന്‍ഡറി ഗ്ലോക്കോമ’എന്ന ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായേക്കാം. ഇത് കണ്ണിനുള്ളിലെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും കാഴ്ചയെ സ്ഥിരമായി ബാധിക്കുകയും ചെയ്യും. തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും ഇത് തിരിച്ചറിയാറില്ലെന്ന് തിരുവനന്തപുരം ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സര്‍വീസസ് ഹെഡ് ഡോ. ജയ് മാത്യു പെരുമാള്‍ പറഞ്ഞു.
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നതായി സൂചന. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ ഏകദേശ പട്ടികയിലാണ് പ്രധാനമായും വെട്ടും തിരുത്തും നടക്കുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ മഞ്ചേശ്വരത്ത് തന്നെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതായാണ് വിവരം. നേരത്തെ അദ്ദേഹത്തെ പാലക്കാടോ വട്ടിയൂര്‍ക്കാവോ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിലെ ധാരണ. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരത്ത് കാഴ്ചവെച്ച ശക്തമായ പോരാട്ടം പരിഗണിച്ച് അദ്ദേഹം അവിടെത്തന്നെ മത്സരിക്കണമെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
പത്തനംതിട്ട: മൂന്നാം പീഡനക്കേസിലും പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ബുധനാഴ്ചയാണ് (ജനുവരി 28) കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നത്. കാനഡയിൽ സ്ഥിരതാമസമാക്കിയ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതോടെ 18 ദിവസം നീണ്ടുനിന്ന ജയിൽവാസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പുറത്തിറങ്ങും. തിരുവല്ലയിലെ ഒരു ഹോട്ടലിൽ വെച്ച് 2024-ൽ പീഡിപ്പിച്ചു എന്നതായിരുന്നു യുവതിയുടെ പരാതി. എന്നാൽ ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പിന്നീട് ഉണ്ടായ
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനും അഞ്ച് തവണ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ വിയോഗവാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം തട്ടകമായ ബാരാമതിയില്‍ വെച്ചുണ്ടായ വിമാനാപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്. ജന്മനാടായ ബാരാമതിയില്‍ ലാന്‍ഡിംഗിനിടെ അജിത് സഞ്ചരിച്ചിരുന്ന എല്‍ ആന്‍ഡ് എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് തകരുകയായിരുന്നു. എല്ലാക്കാലവും തന്നെ നിയമസഭയിലേക്ക് അയച്ച പ്രിയപ്പെട്ട മണ്ണില്‍ വെച്ച് തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1959-ല്‍ ശരദ് പവാറിന്റെ സഹോദരന്‍ അനന്തറാവുവിന്റെ മകനായി ജനിച്ച അജിത്, 1982-ല്‍ പഞ്ചസാര ഫാക്ടറി സഹകരണ ബോര്‍ഡിലൂടെയാണ്









