തിരുവനന്തപുരം ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ പ്രമേഹരോഗികള്‍ക്കായി സൗജന്യ ഗ്ലോക്കോമ പരിശോധന സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 വരെയാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.
മെഡിക്കല്‍ മേല്‍നോട്ടമില്ലാതെ ദീര്‍ഘകാലം സ്റ്റിറോയിഡ് മരുന്നുകളോ ഐ ഡ്രോപ്പുകളോ ഉപയോഗിക്കുന്നത് ‘സെക്കന്‍ഡറി ഗ്ലോക്കോമ’എന്ന ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായേക്കാം. ഇത് കണ്ണിനുള്ളിലെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും കാഴ്ചയെ സ്ഥിരമായി ബാധിക്കുകയും ചെയ്യും. തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും ഇത് തിരിച്ചറിയാറില്ലെന്ന് തിരുവനന്തപുരം ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സര്‍വീസസ് ഹെഡ് ഡോ. ജയ് മാത്യു പെരുമാള്‍ പറഞ്ഞു.
പ്രമേഹരോഗികളില്‍ ഗ്ലോക്കോമ സാധ്യത കൂടുതലായതിനാലാണ് ഇവര്‍ക്കായി പ്രത്യേക പരിശോധന സംഘടിപ്പിക്കുന്നത്. ചികിത്സിച്ചില്ലെങ്കില്‍ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യസമയത്തുള്ള പരിശോധന അത്യാവശ്യമാണ്.
പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്യേണ്ട സമയപരിധി അവസാനിക്കുന്നു; ഡിസംബര്‍ 31-നകം ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും
പരിശോധനയ്ക്കായി സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് 95949 01868 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


വിദേശ നിക്ഷേപം പിന്‍വലിക്കല്‍: ഓഹരി വിപണിയില്‍ ഇടിവ്; സെന്‍സെക്സ് 120 പോയിന്റ് താഴ്ന്നു





