77-ാം റിപ്പബ്‌ളിക് നിറവില്‍ രാജ്യം, വിപുലമായ ആഘോഷങ്ങള്‍; കര്‍ത്തവ്യപഥില്‍ കേരളത്തിന്റെ ടാബ്ലോയിഡ്, കനത്ത സുരക്ഷയില്‍ തലസ്ഥാനം

ന്യൂഡല്‍ഹി : രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഭാരതത്തിന്റെ സൈനിക വീര്യവും സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രൗഢഗംഭീരമായ പരേഡിന് ദില്ലിയിലെ കര്‍ത്തവ്യപഥ് സാക്ഷ്യം വഹിക്കും.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വൊന്‍ ദെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഇത്തവണത്തെ അതിഥികള്‍.

കേരളം ഇത്തവണ കര്‍ത്തവ്യപഥില്‍ അവതരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ നൂറ് ശതമാനം ഡിജിറ്റല്‍ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കിയുള്ള നിശ്ചലദൃശ്യമാണ്. ആകെ 30 നിശ്ചലദൃശ്യങ്ങളാണ് പരേഡില്‍ അണിനിരക്കുന്നത്.

രാവിലെ 9:30-ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പത്തരയോടെ പരേഡ് ആരംഭിക്കും.

കേരളത്തിലും വിപുലമായ റിപ്പബ്‌ളിക് ദിന ആഘോഷങ്ങള്‍ നടകകും.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിക്കും.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള 40 വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കെടുക്കുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.