മുംബൈ : വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന ബോളിവുഡ് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ വീണ്ടും മുംബൈ പോലീസിന്റെ പിടിയിലായി. ഇത്തവണ ജനവാസ മേഖലയില്‍ വെടിയുതിര്‍ത്ത സംഭവത്തിലാണ് ആയുധ നിയമപ്രകാരം താരത്തെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച മുംബൈ അന്ധേരിയിലെ ലോക്ഖണ്ഡ്വാലയിലുള്ള നളന്ദ ബില്‍ഡിംഗിലാണ് വെടിവെയ്പ് നടന്നത്. കെട്ടിടത്തിന്റെ രണ്ടും നാലും നിലകളില്‍ താമസിക്കുന്നവര്‍ വെടിയൊച്ച കേട്ട് പരാതി നല്‍കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിയാണ് കെ.ആര്‍.കെയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കെട്ടിടത്തിന്റെ പുറംഭിത്തിയില്‍ വെടിയുണ്ടയേറ്റ പാടുകളും പരിസരത്ത് നിന്ന് രണ്ട് വെടിയുണ്ടകളും പോലീസ് കണ്ടെത്തിയിരുന്നു.
തന്റെ ലൈസന്‍സുള്ള തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്ന് കമാല്‍ ആര്‍ ഖാന്‍ പോലീസിനോട് സമ്മതിച്ചു. ഇദ്ദേഹത്തിന്റെ തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ജനവാസ മേഖലയില്‍ ഭീതിയുണ്ടാക്കിയതിനാണ് നടപടി.
വെടിവെയ്പിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷിക്കുന്നുണ്ട്. ഫ്‌ലാറ്റ് ഉടമകളുമായി ആര്‍ക്കെങ്കിലും ശത്രുതയുണ്ടോ എന്നും പോലീസ് പരിശോധിച്ചു. കെ.ആര്‍.കെയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


വന്ദേഭാരതിലെ ഭക്ഷണം ‘ഹാനികരമോ’? കഴിച്ചതിന് പിന്നാലെ യുവതിക്ക് ഗുരുതര അലര്‍ജിയും കുഞ്ഞിന് വയറിളക്കവുമെന്നും ആരോപണം; എല്ലാം തള്ളി ഐആര്‍സിടിസി; ഇത് ഗൗരവത്തില്‍ എടുക്കേണ്ട വീഡിയോ
വോട്ടര്‍പട്ടികയിലെ ക്രമക്കേടിനെതിരെ മമത ബാനര്‍ജി ! ബംഗാളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം; സുപ്രീം കോടതിയില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഹാജരാകും





