ഉഴവൂരിൽ നടുക്കുന്ന അപകടം! നായാട്ടിന് പോയ അഭിഭാഷകൻ സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റു മരിച്ചു

ഉഴവൂര്‍ : ഉഴവൂരില്‍ സ്‌കൂട്ടര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭഷകന് ദാരുണാന്ത്യം. ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ പയസ്മൗണ്ട് ഭാഗത്തായിരുന്നു അപകടം.

ലൈസന്‍സുള്ള തോക്കുമായി സ്ഥിരമായി നായാട്ടിന് പോകാറുള്ള ജോബി, തിങ്കളാഴ്ച രാത്രിയും തോക്ക് നിറച്ച് സ്‌കൂട്ടറില്‍ പുറപ്പെടുകയായിരുന്നു. പയസ്മൗണ്ടിന് സമീപത്തെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഈ ആഘാതത്തില്‍ കൈവശമിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയും വെടിയുണ്ട ജോബിയുടെ ചെവിയുടെ വശത്തിലൂടെ തലയിലേക്ക് തുളച്ചുകയറുകയും ചെയ്തു.

വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജോബിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ നിമിഷം തന്നെ മരണം സംഭവിച്ചതായാണ് പോലീസ് നിഗമനം. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.