കോഴിക്കോട് : മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ പുസ്തകം പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. എം.ടിയുടെ മക്കളായ സിതാര ഗിര്മെയും അശ്വതി വി. നായരും പുസ്തകത്തിനെതിരെ രംഗത്തെത്തി.
ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്നെഴുതിയ ‘എംറ്റി സ്പേസ്- ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകം എം.ടിയെ തേജോവധം ചെയ്യാനുള്ളതാണെന്ന് മക്കള്‍ ആരോപിക്കുന്നു.കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് പുസ്തകം എഴുതിയത്. പണത്തിനും പ്രശസ്തിക്കും വേണ്ടി അന്തരിച്ച പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സിതാരയും അശ്വതിയും മുന്നറിയിപ്പ് നല്കി.
എം.ടി മരിച്ച് ഒരു വര്‍ഷത്തിന് ശേഷം ഇത്തരമൊരു പുസ്തകം പുറത്തിറക്കിയത് ദുരുദ്ദേശപരമാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത് എം.ടിയെക്കുറിച്ചുള്ള പുസ്തകമല്ലെന്നും അതിനാല്‍ കുടുംബത്തിന്റെ അനുവാദം ആവശ്യമില്ലെന്നും ദീദി ദാമോദരന്‍ പ്രതികരിച്ചു.
വിവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന പ്രമീള നായര്‍ ജീവിച്ചതിന്റെ രേഖകളൊന്നുമില്ലാതെ തമസ്കരിക്കപ്പെട്ടു. അവര്‍ക്ക് അര്‍ഹമായ ഇടം നല്‍കാനാണ് പുസ്തകത്തിലൂടെ ശ്രമിച്ചത്. പുസ്തകം വായിക്കാത്തവരാണ് വിവാദമുണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞു.


തമിഴ്നാടിന് തിരിച്ചടി; കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചു; പരിശോധന 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം; മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്ര ഉത്തരവ്; ജലബോംബ് നിര്‍വ്വീര്യമാക്കുമോ?
ആര്യയുടെ ‘പരാതി’ വെറുതെയാകും; ഗായത്രി ബാബുവിനെ തൊടാന്‍ സിപിഎമ്മിന് പേടി; വഞ്ചിയൂര്‍ വിട്ടാല്‍ ഭരണം വീഴും; വഞ്ചിയൂര്‍ ബാബുവിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് സിപിഎം; ഗായത്രി ബാബു സേഫാകും





