കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അണക്കെട്ടില്‍ അടിയന്തരമായി സമഗ്ര സുരക്ഷാ പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനായി സ്വതന്ത്ര വിദഗ്ധസമിതിയെ നിയോഗിച്ചു. അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ഇതോടെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ജല ബോംബാണ് മുല്ല്‌പ്പെരിയാര്‍. അതിനെ നിര്‍വ്വീര്യമാക്കാനുള്ള നടപടികള്‍ ഒടുവില്‍ തുടങ്ങുകയാണ്.
ഹൈലൈറ്റ്സ്:
പരിശോധന 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചു
തമിഴ്‌നാടിന്റെ തടസ്സവാദങ്ങള്‍ക്കും തിരിച്ചടി
പുതിയ ഉത്തരവ് പ്രകാരം വളരെ വേഗത്തിലാണ് നടപടികള്‍ നടക്കുക: വിദഗ്ധസമിതി അണക്കെട്ടും, ജലസംഭരണിയും, അനുബന്ധ ഘടനകളും നേരിട്ടെത്തി പരിശോധിക്കും. പരിശോധന പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേന്ദ്ര-കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും കൈമാറുമെന്ന് സംസ്ഥാന അന്തസ്സംസ്ഥാന ജലവിനിയോഗ ഉപദേശകന്‍ ജെയിംസ് വിത്സണ്‍ വ്യക്തമാക്കി. സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി മുന്‍ ചീഫ് എന്‍ജിനിയര്‍ ടി.കെ. ശിവരാജന്‍ ഉണ്ടാകും.
2011-ന് ശേഷം മുല്ലപ്പെരിയാറില്‍ കാര്യമായ ശാസ്ത്രീയ പരിശോധനകളൊന്നും നടന്നിട്ടില്ല. മേല്‍നോട്ടസമിതി നടത്തുന്ന ‘കാഴ്ചാപരിശോധന’ മാത്രമാണ് ഏക ആശ്രയം. അതിനാല്‍ത്തന്നെ അണക്കെട്ടിന്റെ ഉള്ളിലെ ബലക്ഷയം എത്രത്തോളമുണ്ടെന്ന് ആര്‍ക്കും വ്യക്തമായ അറിവില്ല. പ്രധാന അണക്കെട്ടുകള്‍ 10 വര്‍ഷത്തിലൊരിക്കല്‍ പരിശോധിക്കണമെന്ന കേന്ദ്ര ജലക്കമ്മിഷന്‍ നിര്‍ദേശം ഇവിടെ പാലിക്കപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ദീര്‍ഘകാലമായി ആവശ്യപ്പെട്ടതാണ് ഇത്. ഒടുവില്‍ മോദി സര്‍ക്കാരും ഭീതി തിരിച്ചറിഞ്ഞു.
2021-ലെ സുരക്ഷാനിയമം പ്രകാരം പരിശോധനയ്ക്ക് അഞ്ച് വര്‍ഷത്തെ സാവകാശമുണ്ടെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. ഈ പഴുതുപയോഗിച്ച് പരിശോധന നീട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍, കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് സുപ്രീംകോടതിയില്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ തമിഴ്‌നാടിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന അടുത്ത നടപടി എന്തായിരിക്കും എന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.


ഗണേഷിന് ‘കഷ്ടകാലം’ മാറുന്നില്ല; സോളാര്‍ ഗൂഢാലോചന കേസില്‍ വിചാരണ വേഗത്തിലാകും; മന്ത്രിക്കു വന്‍ തിരിച്ചടി; വാളകത്തെ ‘അവിഹിത’ത്തിനൊപ്പം മറ്റൊരു ഏടാകൂടം
നേമത്തെ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകം; ‘ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്നു പറയില്ല’; എസ്ഡിപിഐ പിന്തുണയില്‍ നിലപാട് വ്യക്തമാക്കി വി. ശിവന്‍കുട്ടി; ബിജെപിയുടെ ആക്കൗണ്ട് തുറക്കല്‍ മോഹം നടക്കില്ലേ? മുസ്ലീം വോട്ട് മുഴുവന്‍ നേടാന്‍ സിപിഎം; ത്രികോണ ചൂടില്‍ നേമം തിളയ്ക്കുമ്പോള്‍





