മന്ത്രി വി.ശിവന്‍കുട്ടിയുടെ അബദ്ധങ്ങള്‍ സിപിഎമ്മിന് തലവേദനയാകുന്നോ? സഭയില്‍ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു; തൊട്ടുപിന്നാലെ തള്ളിപ്പറഞ്ഞ് എം.ബി. രാജേഷ്‌

തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ വി.ശിവന്‍കുട്ടി ഭരണപരവും രാഷ്ട്രീയവുമായ അബദ്ധങ്ങളില്‍ ചെന്നുചാടുന്നത് പതിവാകുന്നു.പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ശിവന്‍കുട്ടിയെ പോലുള്ള ഒരാളില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണിത്. വിദ്യാഭ്യാസരംഗത്ത് കാവിവല്‍ക്കരണത്തിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയെന്ന് ആവര്‍ത്തിച്ച് കേരളസര്‍ക്കാരും എല്‍ഡിഎഫും ആരോപിച്ചിരുന്ന പി എം ശ്രീ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ആരോരും അറിയാതെ ഒപ്പുവെച്ചതാണ് ശിവന്‍കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ രാഷ്ട്രീയ വീഴ്ച. പി എം ശ്രീ ഒപ്പു വച്ചിട്ടും അങ്ങനെ ഒന്നില്ലെന്ന് പറഞ്ഞിരുന്ന വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവില്‍

ട്വന്റി-20യുടെ ‘ചുവടുമാറ്റം’: കിഴക്കമ്പലത്തു നിന്ന് എന്‍ഡിഎ പാളയത്തിലേക്ക്; രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിര്‍ണായക നീക്കം; നിയമസഭയില്‍ ‘താമര’ വിരിയുമോ? കേരളത്തില്‍ അതിശക്ത മൂന്നാം ബദലിന് മോദിയും ബിജെപിയും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പരീക്ഷണ വിജയങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത ട്വന്റി-20 രാഷ്ട്രീയ നിലപാടുകളില്‍ വന്‍ അഴിച്ചുപണി നടത്തുന്നു. കിറ്റക്‌സ് എംഡി സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി-20 എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുന്നത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് നടത്തിയ കൂടിക്കാഴ്ചയോടെ അണിയറയില്‍ മാസങ്ങളായി നടന്ന ചര്‍ച്ചകള്‍ക്ക് ശുഭപര്യവസാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തുമ്പോള്‍ ട്വന്റി-20 കണ്‍വീനറും വേദിയിലുണ്ടാകുമെന്നത് ഈ

‘ഉമ്മന്‍ ചാണ്ടി എന്നെ ചതിച്ചു, എന്റെ മക്കളെ വേര്‍പിരിച്ചു!’; ചാണ്ടി ഉമ്മനെതിരെ പൊട്ടിത്തെറിച്ച് ഗണേഷ് കുമാര്‍; വായില്‍ വിരലിട്ടാല്‍ കടിക്കും, മൗനം പാലിക്കുന്നത് മാന്യത കൊണ്ട്‌

തിരുവനന്തപുരം : സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി. ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ ആരോപണത്തിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഗണേഷ് കുമാര്‍. തന്നെ ചതിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും മൗനം പാലിക്കുന്നത് മാന്യത കൊണ്ടാണെന്നും മന്ത്രി തുറന്നടിച്ചു. ഒരു കുടുംബ വഴക്കിന്റെ പേരില്‍ തന്നെ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. തന്റെ രണ്ട് മക്കളെ തന്നില്‍ നിന്ന് വേര്‍പിരിച്ചതും അദ്ദേഹമാണെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങള്‍ പറയുമ്പോള്‍

വീട്ടിലായാലും പാര്‍ട്ടി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം അദ്ദേഹം തന്നെയാണ് കഴുകാറുള്ളത്; ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പാത്രം കഴുകിയത്  വെറും ‘ഗിമ്മിക്’ അല്ല; എംഎ ബേബിയ്ക്ക് ഇതൊരു ജീവിത ശൈലി; സത്യം പുറത്താക്കി ഇതാ ഒരു ചിത്രം

സുഹൃത്തിന്റെ വീട്ടിൽ പാത്രം കഴുകുന്ന എം.എ. ബേബിയുടെ ചിത്രം ചർച്ചയാകുന്നു. ഇത് തന്റെ സ്ഥിരം ശൈലിയാണെന്നും ഇതിൽ പുതുമയൊന്നുമില്ലെന്നും തെളിയിക്കുന്ന യാഥാർത്ഥ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്ഷേപങ്ങള്‍ക്കും അസത്യ പ്രചരണങ്ങള്‍ക്കും മറുപടിയുമായി അദ്ദേഹത്തിന്റെ പഴയകാല ചിത്രം പുറത്ത്. ഭവന സന്ദര്‍ശനത്തിനിടെ അദ്ദേഹം പാത്രം കഴുകുന്ന ചിത്രം വൈറലായതിന് പിന്നാലെ ഉയര്‍ന്ന പരിഹാസങ്ങള്‍ക്കെതിരെയാണ് ഇടത് കേന്ദ്രങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതാദ്യമായല്ല എം.എ. ബേബി പാത്രം കഴുകുന്നതെന്നും അത് അദ്ദേഹത്തിന്റെ വര്‍ഷങ്ങളായുള്ള ജീവിതശൈലിയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. 12 വര്‍ഷം മുന്‍പ്, അതായത് 2014 ഏപ്രില്‍ 23-ന് വി. സാംബശിവന്‍ അനുസ്മരണത്തിനെത്തിയപ്പോള്‍ പ്രഭാതഭക്ഷണം കഴിച്ച

മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം; വിഷം കഴിച്ചശേഷം ഉപേക്ഷിച്ചതെന്ന് കരുതുന്ന ഗ്ലാസുകളും ആത്മഹത്യാക്കുറിപ്പും തെളിവായി; ജസ്റ്റിസ് ലക്ഷ്മികുട്ടിയമ്മയുടെ മരണം അന്വേഷിച്ചെത്തിയവര്‍ നേരിട്ടത് അപമാനം; ഇത് കമലേശ്വരത്തെ ക്രൂരത 

തിരുവനന്തപുരം: കമലേശ്വരത്തെ കണ്ണീരിലാഴ്ത്തിയ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ പ്രതിയായ ബി.എം. ഉണ്ണികൃഷ്ണനെ മുംബൈയില്‍ വെച്ച് പോലീസ് പിടികൂടുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയമ്മയുടെ അടുത്ത ബന്ധുവായ ഉണ്ണികൃഷ്ണന്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് പോലീസ് വലയിലായത്. 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവകകളും സ്ത്രീധനമായി നല്‍കി ആറുവര്‍ഷം മുന്‍പ് നടന്ന വിവാഹം വെറും 25 ദിവസം മാത്രമാണ് നീണ്ടുനിന്നത്. അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനായ ഉണ്ണികൃഷ്ണന്‍ ഗ്രീമയെ വിവാഹത്തിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഈ മരണത്തിന് പിന്നില്‍ ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയമ്മയുടെ

പൂന്തുറ കൂട്ട ആത്മഹത്യ: പ്രതി ഉണ്ണികൃഷ്ണനെ കൊണ്ടുവരാൻ പോലീസ് മുംബൈയിലേക്ക്; ചുമത്തുക ആത്മഹത്യാ പ്രേരണാക്കുറ്റം.

തിരുവനന്തപുരം: പൂന്തുറയിൽ അമ്മയുംമകളും ആത്മഹത്യ ചെയ്തകേസിൽ മുംബൈയിൽ പോലീസ് പിടിയിലായ മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ കൊണ്ടുവരുന്നതിനായി പൂന്തുറ പോലീസ് മുംബൈയിലേക്ക്. സബ് ഇൻസ്പെക്ടർ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് മുംബൈയ്ക്ക് തിരിക്കും. അസ്വഭാവിക മരണത്തിന് പൂന്തിര പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിൽ സെക്ഷൻ മാറ്റി ഉണ്ണിക്കൃഷ്ണനെതിരെ ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പ് ചുമത്തും. സ്ത്രീധന നിരോധന നിയമത്തിലെ പ്രസക്ത വകുപ്പുകളും ഉൾപ്പെടുത്തും. ജാമ്യമില്ലാകുറ്റമാണ് ആത്മഹത്യാപ്രേരണ. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്.

മലയാള ചാനല്‍ രംഗത്ത് വീണ്ടും അയിരൂര്‍ ഇഫക്ട്; ചാനലുകളെ ഞെട്ടിച്ച് വമ്പന്‍ കൂടുമാറ്റം; ബിഗ് ടിവിയിലൂടെ കേരളം പിടിക്കാന്‍ അനില്‍ അയിരൂരിന്റെ മാസ്റ്റര്‍ പ്ലാന്‍; ഞെട്ടുന്നത് ആരെല്ലാം?

തിരുവനന്തപുരം: കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് വീണ്ടും ‘അയിരൂര്‍’ വിപ്ലവത്തിന് തുടക്കമാകുന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ പൂട്ടലിന്റെ വക്കിലെത്തിയ ചാനലുകളെപ്പോലും റേറ്റിങ്ങില്‍ മുന്‍നിരയിലെത്തിച്ച് അദ്ഭുതം സൃഷ്ടിച്ച അനില്‍ അയിരൂര്‍ ഇപ്പോള്‍ ‘ബിഗ് ടിവി മലയാളം’ എന്ന പുതിയ സംരംഭത്തിന്റെ അമരക്കാരനായി എത്തിയതോടെ മാധ്യമലോകം ഉറ്റുനോക്കുന്നത് വലിയ മാറ്റങ്ങളാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബിഗ് ടിവി നെറ്റ്വര്‍ക്കിന്റെ മലയാളം വാര്‍ത്താ ചാനല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കെ, പ്രമുഖ ചാനലുകളില്‍ നിന്നുള്ള മുന്‍നിര മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഈ പുതിയ ചാനലിലേക്ക് ചേക്കേറുന്നതാണ് നിലവിലെ പ്രധാന ചര്‍ച്ചാവിഷയം.

‘ഐ ലവ് യൂ ടു ദി മൂണ്‍ ആന്‍ഡ് ബാക്ക്’; കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസിലെ ശിക്ഷാവിധിയ്ക്കിടെ വരികള്‍ പറഞ്ഞ് ജഡ്ജി ; ശരണ്യ ചെയ്തത് ഏറ്റവും വലിയ ക്രൂരത

കണ്ണൂര്‍ : തയ്യില്‍ ശിശുകൊലക്കേസില്‍ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കവെ, വികാരനിര്‍ഭരമായ വരികള്‍ ഉദ്ധരിച്ച് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി. കുഞ്ഞുങ്ങളോടുള്ള അമ്മമാരുടെ സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കാന്‍ ‘Love You to the moon and Back’ എന്ന പ്രശസ്തമായ വരികളാണ് കോടതി പരാമര്‍ശിച്ചത്. വിധിപ്രസ്താവം ആരംഭിച്ചത് മധുസൂദനന്‍ നായരുടെ പ്രശസ്തമായ വരികളോടെയാണ്. ‘ഓരോ ശിശു രോദനത്തിലും കേള്‍പ്പൂ ഞാന്‍ ഒരു കോടി ഈശ്വരവിലാപം’ എന്ന വരികള്‍ ഉദ്ധരിച്ച കോടതി, ഓരോ കുഞ്ഞിന്റെയും കരച്ചില്‍ ദൈവത്തിന്റെ

കോൺഗ്രസുകാരനായി ചെയ്ത സമരം; ഇന്ന് സിപിഎം നേതാവായ പി. സരിന് ശിക്ഷ! ഷാഫി പറമ്പിലിനെതിരെ വാറന്റ്

പാലക്കാട്: മുൻ വയനാട് പാർലമെന്റ് അംഗം രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് റോഡ്ഉപരോധം നടത്തിയകേസിൽ  ഡോ.പി സരിന് ( ഇപ്പോൾ സിപിഎം നേതാവ്) 500 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും. പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ കേസിലെ ഒന്നാം പ്രതിയായ വടകര പാർലമെന്റ് അംഗം ഷാഫി പറമ്പിൽ കോടതിയിൽ ഹാജരാകാതിരുന്നതിന് തുടർന്ന് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 2022 ജൂൺ 24നാണ് രാഹുൽ

ബാബു മാത്യു പി. ജോസഫിന് പുതിയ പദവി; പിന്നാലെ നടന്ന് നിയമനം നൽകി സർക്കാർ; ‘പ്രത്യുപകാരം’ എന്ന് ആക്ഷേപം

തിരുവനന്തപുരം: മുൻ ഉപലോക്‌ ആയുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ വിടാതെ പുറകെ നടന്നു പദവികൾനൽകി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ് മാനായാണ് ഏറ്റവും ഒടുവിലത്തെ നിയമനം. ഇന്നലെചേർന്നമന്ത്രിസഭായോഗമാണ് ബാബു മാത്യു പി ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിക്കാൻ തീരുമാനിച്ചത്. ഇതിനുമുൻപ് പ്രൊഫഷണൽ കോഴ്സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയർമാനായും പ്രൊഫഷണൽ കോഴ്സ് പ്രവേശന മേൽനോട്ടസമിതി ചെയർമാനായും ബാബു മാത്യു പി ജോസഫിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ