തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബജറ്റ് സമ്മേളനം ശബരിമല സ്വര്‍ണ്ണ മോഷണക്കേസിനെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലില്‍ വരും ദിവസങ്ങളിലും സ്തംഭിക്കും. സഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പാരഡി ഗാനങ്ങളുമായി പ്രതിഷേധിച്ചപ്പോള്‍, അതെ നാണയത്തില്‍ തിരിച്ചടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇടത് പക്ഷത്തെ താരമായി മാറി. ശബരിമല വിഷയത്തിലെ അഴിമതി ആരോപണങ്ങള്‍ സഭയുടെ വരും ദിവസങ്ങളിലും നിഴല്‍ വീഴ്ത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സബ്മിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് സഭ പ്രക്ഷുബ്ധമായത്. പ്രതിപക്ഷം സര്‍ക്കാരിനെ
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിനെച്ചൊല്ലി കേരള നിയമസഭയില്‍ ഇന്ന് അത്യപൂര്‍വ്വമായ ഭരണ-പ്രതിപക്ഷ വാക്‌പോരും പ്രതിഷേധങ്ങളും അരങ്ങേറി. സഭാനടപടികള്‍ ആരംഭിച്ചത് മുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷം ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി ഗാനവുമായി രംഗത്തെത്തിയപ്പോള്‍, ഭരണപക്ഷം അതിനെ ‘സ്വര്‍ണ്ണം കട്ടത് ആരപ്പാ, കോണ്‍ഗ്രസ് ആണ് അയ്യപ്പാ…’ എന്ന് തിരിച്ചുപാടി പ്രതിരോധിച്ചു. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനര്‍ ഉയര്‍ത്തിയ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാതെ
തിരുവനന്തപുരം: കമലേശ്വരത്തെ നടുക്കിയ അമ്മയുടെയും മകളുടെയും സയനൈഡ് ആത്മഹത്യയില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണനെ മുംബൈയില്‍ വെച്ച് പൂന്തുറ പോലീസ് സാഹസികമായി പിടികൂടി. സ്വന്തം ഭാര്യ ഗ്രീമയെയും അമ്മ സജിതയെയും ആത്മഹത്യയിലേക്ക് തള്ളിവിട്ട ശേഷം ഒന്നുമറിയാത്തവനെപ്പോലെ അയര്‍ലണ്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഉണ്ണികൃഷ്ണന്‍ പോലീസ് വലയിലായത്. പൂന്തുറ പോലീസിന്റെ അതിവേഗത്തിലുള്ള നീക്കമാണ് പ്രതി വിദേശത്തേക്ക് കടക്കുന്നത് തടഞ്ഞത്. ലോകമറിയുന്ന സ്തീകള്‍ക്ക് മാതൃകയായ വ്യക്തിത്വമായിരുന്നു അന്തരിച്ച ഉണ്ണികൃഷ്ണന്റെ അപ്പച്ചി. ജ്‌സ്റ്റിസ് ലക്ഷ്മികുട്ടിയമ്മയുടെ സഹോദരന്റെ മകനാണ് ഉണ്ണികൃഷ്ഠന്‍. അവരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ബജറ്റില്‍ യഥാര്‍ത്ഥ്യമാകും. 2026-ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഇതിനായുള്ള പ്രാഥമിക നടപടികള്‍ ധനവകുപ്പില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പുതിയ പരിഷ്‌കരണം നടപ്പിലാക്കുന്നതോടെ ശമ്പളത്തില്‍ ഏകദേശം 38 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം അടക്കം മാറും. തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാരെ സന്തോഷിപ്പിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ശമ്പളം 2024 ജൂലൈ 1
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമാകുന്നു. ഘടകകക്ഷികളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. രണ്ടു ദിവസമായി മുസ്ലിം ലീഗ്, ആര്‍.എസ്.പി, സി.എം.പി എന്നീ കക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി.കൊച്ചി-കളമശ്ശേരി സീറ്റുകള്‍ തമ്മിലും താനൂര്‍-തവനൂര്‍ സീറ്റുകള്‍ തമ്മിലും വെച്ചുമാറുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. പുനലൂരിന് പകരം തെക്കന്‍ കേരളത്തില്‍ മറ്റൊരു സീറ്റും ലീഗ്
Special Story, Special Story HD
കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ മരണസന്ദേശം അയച്ചശേഷം തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യചെയ്തു; ‘അപമാനഭാരം താങ്ങാനാവുന്നില്ല’; 200 പവനും വീടും വാങ്ങി വിവാഹം ; 25 ദിവസം കൂടെ താമസിച്ചിട്ട് ഉപേക്ഷിച്ചു; അമ്മയും മകളും സോഫയില്‍ മരിച്ചു കിടന്നത് കെട്ടിപ്പിടിച്ച്!
തിരുവനന്തപുരം : കമലേശ്വരത്തെ നടുക്കി അമ്മയുടെയും മകളുടെയും ആത്മഹത്യ. ആര്യന്‍കുഴി ശാന്തി ഗാര്‍ഡനില്‍ സജിത (54), മകള്‍ ഗ്രീമ (30) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്റെ ക്രൂരമായ അവഗണനയും മാനസിക പീഡനവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ‘ഞാനും മകളും ആത്മഹത്യചെയ്യാന്‍ കാരണം എന്റെ മകളുടെ ഭര്‍ത്താവായ ബി.എം. ഉണ്ണിക്കൃഷ്ണനാണ്. കേവലം 25 ദിവസം കൂടെ താമസിച്ച് ഉപേക്ഷിച്ചു. അപമാനഭാരം
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങളിലൊന്നായ ആപ്പിള്‍ പേ വൈകാതെ ഇന്ത്യയിലെത്തിയേക്കും. ഇതിനായി ആപ്പിള്‍ കമ്പനി മാസ്റ്റര്‍കാര്‍ഡ്, വിസ തുടങ്ങിയ പ്രമുഖ കാര്‍ഡ് നെറ്റ്വര്‍ക്കുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. വിദേശ രാജ്യങ്ങളിലേതിന് സമാനമായി, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ആപ്പിള്‍ വാലറ്റുമായി ബന്ധിപ്പിച്ചാകും ഇത് പ്രവര്‍ത്തിക്കുക. ഐഫോണ്‍, ആപ്പിള്‍ വാച്ച് എന്നിവ ഉപയോഗിച്ച് സ്റ്റോറുകളില്‍ പണമടയ്ക്കാന്‍ ഇതുവഴി സാധിക്കും. ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റുകള്‍ക്ക് വലിയ പ്രചാരമുണ്ടെങ്കിലും, സാങ്കേതികമായ ചില വെല്ലുവിളികള്‍ കാരണം ആദ്യഘട്ടത്തില്‍ ആപ്പിള്‍ പേയില്‍ യുപിഐ
ബെഗളുരു : സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും അവ ധരിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവില്‍ പിടിയിലായി. ബെംഗളൂരു ഹെബ്ബഗൊഡിയില്‍ താമസിക്കുന്ന അമല്‍ എന്‍. അജികുമാര്‍ (23) എന്ന യുവാവിനെയാണ് ഹെബ്ബഗൊഡി പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ റസിഡന്‍ഷ്യല്‍ ഏരിയകളിലെ വീടുകളുടെ പുറത്തും ബാല്‍ക്കണികളിലും ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് അമല്‍ മോഷ്ടിച്ചിരുന്നത്. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വളരെ വേഗത്തില്‍ വസ്ത്രങ്ങള്‍ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു ഇയാളുടെ രീതി. ഇത്തരത്തില്‍ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി മുന്‍ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സി.എം.ഡി.ആര്‍.എഫ് വകമാറ്റല്‍ കേസിലെ പരാതിക്കാരന്‍ ആര്‍.എസ്. ശശികുമാര്‍ രംഗത്തെത്തി. ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ വിധി പുറപ്പെടുവിച്ചതിനുള്ള പ്രത്യുപകാരമാണ് ഈ നിയമനമെന്ന് ആര്‍.എസ്. ശശികുമാര്‍ ആരോപിക്കുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ ഓംബുഡ്സ്മാനായി നിയമിക്കാന്‍ തീരുമാനമായത്. നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക്
റായ്പൂര്‍ : ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. റായ്പൂരില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് സൂര്യകുമാര്‍ യാദവും സംഘവും സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് അടിച്ചുകൂട്ടിയത്.അഭിഷേക് ശര്‍മ്മ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മ്മയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. വെറും 35 പന്തില്‍ 84 റണ്‍സാണ് താരം നേടിയത്










