തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമാകുന്നു. ഘടകകക്ഷികളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും.
രണ്ടു ദിവസമായി മുസ്ലിം ലീഗ്, ആര്.എസ്.പി, സി.എം.പി എന്നീ കക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി.കൊച്ചി-കളമശ്ശേരി സീറ്റുകള്‍ തമ്മിലും താനൂര്‍-തവനൂര്‍ സീറ്റുകള്‍ തമ്മിലും വെച്ചുമാറുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. പുനലൂരിന് പകരം തെക്കന്‍ കേരളത്തില്‍ മറ്റൊരു സീറ്റും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
മട്ടന്നൂര്‍, ആറ്റിങ്ങല്‍ സീറ്റുകള്‍ക്ക് പകരം തിരുവനന്തപുരത്ത് ജയസാധ്യതയുള്ള സീറ്റ് വേണമെന്നാണ് ആര്.എസ്.പിയുടെ ആവശ്യം. എന്നാല്‍ തിരുവനന്തപുരം മണ്ഡലം സി.പി. ജോണിന് വേണമെന്നാണ് സിഎംപിയുടെ ആവശ്യം.
ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയ ‘കെസി’ നയതന്ത്രം; സിപിഎമ്മിനെ തളച്ചത് അണിയറയിലെ ഈ കരുനീക്കങ്ങള്‍; കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആരാകും മുഖ്യമന്ത്രി?
വെള്ളിയാഴ്ച എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കേരള നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.
തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബു, ബലാത്സംഗക്കേസില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ പാലക്കാട് എം.എ.ല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരൊഴികെ മറ്റെല്ലാ സിറ്റിംഗ് എം.എല്‍.എമാരും വീണ്ടും മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. യു.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷമേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.


തങ്ങള്‍ക്കെതിരായ നീക്കം ചീറ്റിപ്പോയി; സൈബര്‍ കള്ളനെ തേടി പോലീസ്; രാഷ്ട്രീയം മറന്ന് കേരളം സാദിഖലി തങ്ങള്‍ക്കൊപ്പം; ഇതൊരു അപൂര്‍വ്വ മാതൃക



