സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ‘മദ്യം’ കഴിച്ച ഫീല്‍! ബെംഗളൂരുവില്‍ മലയാളി യുവാവ് പിടിയില്‍; മുറിയില്‍ മോഷ്ടിച്ച അടിവസ്ത്രങ്ങളുടെ വന്‍ ശേഖരം

ബെഗളുരു : സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും അവ ധരിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവില്‍ പിടിയിലായി. ബെംഗളൂരു ഹെബ്ബഗൊഡിയില്‍ താമസിക്കുന്ന അമല്‍ എന്‍. അജികുമാര്‍ (23) എന്ന യുവാവിനെയാണ് ഹെബ്ബഗൊഡി പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിലെ റസിഡന്‍ഷ്യല്‍ ഏരിയകളിലെ വീടുകളുടെ പുറത്തും ബാല്‍ക്കണികളിലും ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് അമല്‍ മോഷ്ടിച്ചിരുന്നത്. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വളരെ വേഗത്തില്‍ വസ്ത്രങ്ങള്‍ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു ഇയാളുടെ രീതി. ഇത്തരത്തില്‍ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതും പ്രതിയെ പിടികൂടിയതും.

അമലിന്റെ താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം തന്നെ കണ്ടെടുത്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ മോഷ്ടിച്ച വസ്ത്രങ്ങള്‍ ധരിച്ച് ചിത്രീകരിച്ച ഒന്നിലധികം വീഡിയോകളും പോലീസിന് ലഭിച്ചു.

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ തനിക്ക് മദ്യപിക്കുന്നതിന് സമാനമായ ഒരു പ്രത്യേക അനുഭവം തോന്നാറുണ്ടെന്നും അതിനാലാണ് ഇത് ചെയ്യുന്നതെന്നും അമല്‍ പോലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.