ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ ജി. സുധാകരനെ വീണ്ടും സജീവ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ സീറ്റുകള്‍ തൂത്തുവാരാനും ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും സുധാകരന്റെ ജനകീയ മുഖം അനിവാര്യമാണെന്നാണ് പാര്‍ട്ടിയിലെ പുതിയ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ചുമതലകള്‍ നല്‍കിയേക്കും. കുറച്ചുകാലമായി പാര്‍ട്ടി വേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി സന്ദര്‍ശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കാലൊടിഞ്ഞ് വിശ്രമത്തിലായിരുന്ന സുധാകരനെ
കോഴിക്കോട്: പയ്യന്നൂരിലെ സ്വകാര്യ ബസിനുള്ളില്‍ വെച്ച് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാട്ടി യുവതി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ മരിച്ച ദീപക് നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പയ്യന്നൂരിലെ ‘അല്‍ അമീന്‍’ ബസില്‍ ദീപക് കയറുന്നതും യാത്ര ചെയ്യുന്നതും തികച്ചും സാധാരണ നിലയിലാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതോടെ ദീപക്കിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ട ഷിംജിതയുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ലൈക്കുകള്‍ക്കും സോഷ്യല്‍ മീഡിയ റീച്ചിനും വേണ്ടി നിയമപരമായ വഴികള്‍
കണ്ണൂര്‍: കോണ്‍ഗ്രസ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി കണ്ണൂരിലെ അതികായനായ ഒരു നേതാവ് ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും തന്നെ അവഗണിക്കുന്നു എന്ന കടുത്ത അതൃപ്തിയിലാണ് ഈ നേതാവ്. കേരളത്തില്‍ ബിജെപി നടത്തുന്ന ഏറ്റവും വലിയ രാഷ്ട്രീയ നീക്കമായി ഇത് മാറുമെന്നാണ് കരുതപ്പെടുന്നത്. ബിജെപി ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ ഈ നേതാവിന് കേന്ദ്രമന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചതായാണ് സൂചന. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കരുത്തായി ഈ നേതാവ് മാറും.
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയ്ക്കും വികസന പദ്ധതികള്‍ക്കും പിന്നിലെ കള്ളപ്പണ ഇടപാടുകളില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും വമ്പന്‍ സ്‌പോണ്‍സര്‍മാരിലേക്കും അന്വേഷണം നീളുന്നു. വരും ദിവസങ്ങളില്‍ ഇവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കുന്ന സൂചന. ഭക്തിയുടെയും വഴിപാടുകളുടെയും മറവില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തോ എന്നതാണ് കേന്ദ്ര ഏജന്‍സി പ്രധാനമായും പരിശോധിക്കുന്നത്. ശബരിമലയിലെ കൊടിമരം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ പണത്തിന്റെ ഉറവിടം വ്യക്തമല്ലെങ്കില്‍ അവരെ ഉടന്‍
ന്യൂഡല്‍ഹി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ രണ്ടരയിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഉള്‍പ്പെടുന്ന സാമ്പത്തിക വര്‍ഷത്തില്‍ ബിജെപി ചെലവാക്കിയത് ശതകോടികളാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപി തിരഞ്ഞെടുപ്പുകള്‍ക്കായി മാത്രം 3335.36 കോടി രൂപ ചെലവഴിച്ചു. 2019-20-ല്‍ ഇത് 1352.92 കോടി രൂപയായിരുന്നു.ഇതേ കാലയളവില്‍ പാര്‍ട്ടിയുടെ ആകെ വരുമാനം 6769 കോടി രൂപയാണ്. സംഭാവന
തിരുവനന്തപുരം : സിപിഎം നേതാക്കളായ എ.കെ. ബാലനും മന്ത്രി സജി ചെറിയാനും നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളില്‍ ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത്തരം പ്രസ്താവനകള്‍ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ കടുത്ത അതൃപ്തി രേഖപ്പെടുത്തി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുക എന്ന പ്രസ്താവനയാണ് വിവാദത്തിന് തുടക്കമിട്ടത്. എം.വി. ഗോവിന്ദനും ടി.പി. രാമകൃഷ്ണനും ഇതിനെ തള്ളിയെങ്കിലും മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടായോ എന്ന് കാസര്‍ഗോട്ടും
ഓസ്‌ലോ : റഷ്യയുമായി യുദ്ധസമാനമായ സാഹചര്യമുണ്ടായാല്‍ പൗരന്മാരുടെ സ്വകാര്യ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സൈന്യത്തിന് അധികാരം നല്‍കി നോര്‍വേ. സൈന്യത്തിന് ആവശ്യമായ വാഹനങ്ങള്‍, ബോട്ടുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുമെന്നറിയിച്ച് 13,000 പൗരന്മാര്‍ക്ക് നോര്‍വീജിയന്‍ സൈന്യം ഔദ്യോഗിക സന്ദേശം അയച്ചു കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ് നിലവിലുള്ളതെന്ന് നോര്‍വീജിയന്‍ സൈന്യത്തിലെ ലോജിസ്റ്റിക്‌സ് വിഭാഗം മേധാവി ആന്‍ഡേഴ്‌സ് ജെന്‍ബര്‍ഗ് വ്യക്തമാക്കി. യുദ്ധമുണ്ടായാല്‍ സൈന്യത്തിന് ആവശ്യമായ വിഭവങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ചുകൊണ്ട് ലഹരിക്കച്ചവടത്തില്‍ പങ്കാളികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ സി.പി.ഒമാരായ അഭിന്‍ജിത്, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് റൂറല്‍ എസ്.പി കര്‍ശന നടപടി സ്വീകരിച്ചത്. ലഹരി സംഘങ്ങളെ പിടികൂടാനായി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് സ്വന്തം സഹപ്രവര്‍ത്തകര്‍ തന്നെ ലഹരി ഉപയോഗിക്കുന്നതായും കച്ചവടത്തില്‍ ഏര്‍പ്പെടുന്നതായും കണ്ടെത്തിയത്. ഇരുവരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് പോലീസിന്റെ വയര്‍ലെസ്
തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ധനകാര്യ സ്ഥാപന ഏജന്റില്‍ നിന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യസൂത്രധാരനും പിടിയില്‍. വഞ്ചിയൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് (സുവര്‍ണ്ണകുമാറിന്റെ മകന്‍) കരമന പോലീസ് സാഹസികമായി പിടികൂടിയത്. സിനിമാ രംഗങ്ങളെ വെല്ലുന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് കവര്‍ച്ചാ സംഘത്തെയും മാസ്റ്റര്‍ ബ്രെയിനെയും പോലീസ് കുടുക്കിയത്. നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആസൂത്രകനായ ശ്രീജിത്തിനെക്കുറിച്ച് സൂചന ലഭിച്ചത്. വഞ്ചിയൂരിലെ ഇയാളുടെ ഒളിത്താവളം കണ്ടെത്തിയ പോലീസ് വീടിന് ചുറ്റും രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തി. രണ്ട്
തിരുവനന്തപുരം : ജനുവരി 22-ന് സംസ്ഥാനത്തെ സിനിമ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന സിനിമാ സമരം പിന്‍വലിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകളുടെ പ്രതിനിധികള്‍ ഇന്ന് നടത്തിയ ചര്‍ച്ച വിജയിച്ചതോടെയാണ് തീരുമാനം. ഇതോടെ മറ്റന്നാള്‍ തീയേറ്ററുകള്‍ അടച്ചിടില്ലെന്നും സിനിമാ ചിത്രീകരണങ്ങള്‍ തടസ്സപ്പെടില്ലെന്നും ഉറപ്പായി. സിനിമാ മേഖല കാലങ്ങളായി ഉന്നയിക്കുന്ന പ്രധാന ആവശ്യമായ ജി.എസ്.ടിക്ക് പുറമെയുള്ള വിനോദ നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ ധാരണയായി. ഇത് തീയേറ്റര്‍ ഉടമകള്‍ക്കും സിനിമാ നിര്‍മ്മാതാക്കള്‍ക്കും വലിയ ആശ്വാസമാകും. വൈകുന്നേരം 6 മണി










