തിരുവനന്തപുരത്ത് ലഹരിക്കച്ചവടം നടത്തിയ പോലീസുകാര്‍ക്ക് സസസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട് റൂറല്‍ എസ്പി

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ചുകൊണ്ട് ലഹരിക്കച്ചവടത്തില്‍ പങ്കാളികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ സി.പി.ഒമാരായ അഭിന്‍ജിത്, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് റൂറല്‍ എസ്.പി കര്‍ശന നടപടി സ്വീകരിച്ചത്.

ലഹരി സംഘങ്ങളെ പിടികൂടാനായി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് സ്വന്തം സഹപ്രവര്‍ത്തകര്‍ തന്നെ ലഹരി ഉപയോഗിക്കുന്നതായും കച്ചവടത്തില്‍ ഏര്‍പ്പെടുന്നതായും കണ്ടെത്തിയത്. ഇരുവരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ വഴി ലഹരി വേട്ടയെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുമായിരുന്നു. പോലീസിന്റെ പരിശോധനാ വിവരങ്ങള്‍ ഇവര്‍ ലഹരി മാഫിയകള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം, പോലീസ് സേനയുടെ അന്തസ്സിനെ ബാധിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇരുവരെയും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരം റൂറല്‍ എസ്.പി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ക്ക് ലഹരി മാഫിയകളുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വരും ദിവസങ്ങളില്‍ അന്വേഷണമുണ്ടാകും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.