ന്യൂഡല്‍ഹി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ രണ്ടരയിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഉള്‍പ്പെടുന്ന സാമ്പത്തിക വര്‍ഷത്തില്‍ ബിജെപി ചെലവാക്കിയത് ശതകോടികളാണ്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപി തിരഞ്ഞെടുപ്പുകള്‍ക്കായി മാത്രം 3335.36 കോടി രൂപ ചെലവഴിച്ചു. 2019-20-ല്‍ ഇത് 1352.92 കോടി രൂപയായിരുന്നു.ഇതേ കാലയളവില്‍ പാര്‍ട്ടിയുടെ ആകെ വരുമാനം 6769 കോടി രൂപയാണ്. സംഭാവന ഇനത്തില്‍ മാത്രം 54 ശതമാനം വര്‍ദ്ധനവുണ്ടായി.ഇലക്ട്രോണിക് മീഡിയ പ്രചാരണം: 1124.96 കോടിയും
പരസ്യങ്ങള്‍ക്കായി 897.42 കോടിയും, ഹെലികോപ്റ്റര്‍, വിമാന യാത്രകള്കകായി 583.08 കോടിയും സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സഹായമായി 312.90 കോടിയും ചെലവഴിച്ചു.
ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; 5 ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി, തിരുവനന്തപുരത്ത് ഡീസൽ 100 കടന്നു!
ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ ചെലവില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.ആകെ ചെലവ്: 2024-25-ല്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 896.22 കോടി രൂപയാണ്.
2019-ല്‍ ഇത് 619.67 കോടി രൂപയായിരുന്നു. അതായത് അഞ്ച് വര്‍ഷത്തിനിടെ 277 കോടി രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത്.


തിരുവല്ല പീഡനക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്





