തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും മരണത്തിലേക്ക് തള്ളിയിട്ടത് ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ വൈകൃതങ്ങളും കൊടുംക്രൂരതയുമെന്ന് തെളിയുന്നു. ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയമ്മയുടെ വളര്‍ത്തുമകനും ഉന്നത കുടുംബാംഗവുമായ ഉണ്ണികൃഷ്ണന് ഒളിപ്പിച്ചു വെച്ച ‘ആണ്‍സൗഹൃദങ്ങളുടെ’ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘ഗേ തായ്ലന്ഡ്’, ‘ഗേ കോപ്പന്‍ഹേഗന്‍’ തുടങ്ങിയ ഗ്രൂപ്പുകളില്‍ സജീവമായ ഇയാള്‍, ഈ വിചിത്ര താല്‍പ്പര്യങ്ങള്‍ക്കായി ഭാര്യ ഗ്രീമയെ അഞ്ചു വര്‍ഷത്തോളം നരകയാതനയിലേക്ക് തള്ളിവിടുകയായിരുന്നു. തിരുവനന്തപുരം കമ്മീഷണര്‍ കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടമാണ് വസ്തുതകള്‍ കണ്ടെത്തിയത്.
ഉണ്ണികൃഷ്ണന്റെ ഭാഗത്ത് തെറ്റില്ലെന്നും ഗ്രീമയുടെ അമ്മ സജിതയുടെ സ്വാര്‍ത്ഥതയാണ് ദാമ്പത്യം തകര്ത്തതെന്നുമുള്ള ഉണ്ണികൃഷ്ണന്റെ സഹോദരന് ചന്തുവിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് പൂന്തുറ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ തെളിഞ്ഞു. ലക്ഷ്മിക്കുട്ടിയമ്മയുടെ മരണാനന്തര ചടങ്ങിനിടെയുണ്ടായ ക്രൂരമായ പെരുമാറ്റമാണ് അമ്മയെയും മകളെയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഭാര്യാപിതാവ് മരിച്ചിട്ടുപോലും ഒന്നു വിളിക്കാന്‍ പോലും മനസ്സ് കാട്ടാത്ത ഉണ്ണികൃഷ്ണന്, ഗേ ഗ്രൂപ്പിലെ സുഹൃത്തുക്കളെ തേടി വിദേശങ്ങളില്‍ കറങ്ങുകയായിരുന്നു.
പിഎച്ച്ഡി പരീക്ഷയുടെ മറവില്‍ ബോധപൂര്‍വ്വം അകലം പാലിച്ച ഇയാള്‍, ഭാര്യയെ അവഗണിച്ച് വിദേശത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനാണ് ആഗ്രഹിച്ചത്. ഭാര്യയും അമ്മയും മരിച്ച വിവരം അറിഞ്ഞിട്ടും നാട്ടിലേക്ക് വരുന്നതിന് പകരം അയര്‍ലന്‍ഡിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ പൂന്തുറ പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസില്‍ കുടുങ്ങി മുംബൈ വിമാനത്താവളത്തില്‍ വെച്ച് പ്രതി പിടിയിലാവുകയായിരുന്നു. കമ്മീഷണര്‍ കെ കാര്‍ത്തിക്കിന്റെ ചടുലമയാ നീക്കമായിരുന്നു ഇതിന് കാരണം. അതിവേഗം ഇടപെടലിന് കമ്മീഷണര്‍ നടപടികളെടുത്തു.
അതിപ്രശസ്തമായ കുടുംബ പശ്ചാത്തലം നോക്കാതെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന പോലീസ്, ഉണ്ണികൃഷ്ണന്റെ ‘ഇരട്ടജീവിതത്തിന്റെ’ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞു. ഇതോടെ, നാളിത്രയും ചമഞ്ഞ മാന്യന്റെ മുഖംമൂടി അഴിഞ്ഞു വീഴുകയാണ്. പൂന്തുറ പോലീസിനോട് സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആ ഇടപെടലാണ് ഉണ്ണികൃഷ്ണന് വിനയായത്. ജസ്റ്റീസ് ലക്ഷ്മികുട്ടിയമ്മയുടെ സഹോദരന്റെ മകനാണ് ഉണ്ണികൃഷ്ണന്. ലക്ഷ്മി കുട്ടിയമ്മയുടെ വളര്‍ത്തു മകനുമാണ്. ലക്ഷ്മി കുട്ടിയമ്മയ്ക്ക് മക്കളില്ല.
ലക്ഷ്മികുട്ടി അമ്മയുടെ മരണാനന്തര ചടങ്ങിനിടെയുണ്ടായ സംഭവങ്ങളാണ് അമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്റെ ചേട്ടന് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിയിക്കുകായണ് പൂന്തുറ പോലീസ്. തെളിവുകള്‍ കണ്ടെത്തുകായണ് പോലീസ്. വലിയ കുടുംബമായിട്ടും ഉണ്ണികൃഷ്ണനെതിരെ കടുത്ത നിലപാടാണ് പോലീസ് എടുത്തത്. കേസുണ്ടായപ്പോള്‍ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അങ്ങനെ പ്രതിയെ പിടിച്ചു. ഇപ്പോള്‍ ആണ് സൗഹൃദവും കണ്ടെത്തുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
പോലീസ് സ്റ്റേഷൻ വളപ്പിലെ വാഹനത്തിൽ നിന്ന് മോഷണം; ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്
പോലീസ് സ്റ്റേഷൻ വളപ്പിലെ വാഹനത്തിൽ നിന്ന് മോഷണം; ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്







