തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും മരണത്തിലേക്ക് തള്ളിവിട്ട കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ രക്ഷിക്കാന്‍ അണിയറയില്‍ വന്‍ നീക്കങ്ങള്‍. അന്തരിച്ച ഹൈക്കോടതി ജസ്റ്റിസ് ലക്ഷ്മി കുട്ടിയമ്മയുടെ സഹോദരപുത്രനും വളര്‍ത്തുമകനുമായ ഉണ്ണികൃഷ്ണന്റെ ഉന്നത ബന്ധങ്ങള്‍ കേസിലെ നീതി അട്ടിമറിക്കുമോ എന്ന ആശങ്ക ശക്തമാണ്.
മുംബൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിക്ക് അതിവേഗം ജാമ്യം ലഭിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നീതിപീഠത്തിലെ ഉന്നതരുമായുള്ള കുടുംബബന്ധം ഉപയോഗിച്ച് കേസിനെ ദുര്‍ബലപ്പെടുത്താനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. നേരത്തെ ജസ്റ്റിസ് ലക്ഷ്മി കുട്ടിയമ്മയുടെ മരണാനന്തര ചടങ്ങിനിടെ ഗ്രീമയും അമ്മയും ക്രൂരമായ അപമാനത്തിന് ഇരയായിരുന്നു. അന്ന് ഉണ്ണികൃഷ്ണന്റെ ബന്ധുക്കള്‍ കാഴ്ചക്കാരായി നോക്കിനില്ക്കുകയായിരുന്നു. ഇന്ന് അതേ ബന്ധുക്കള്‍ തന്നെയാണ് ഗ്രീമയുടെ അമ്മ സജിതയുടെ ‘അമിതവാത്സല്യം’ കാരണമാണ് ദാമ്പത്യം തകര്‍ന്നതെന്ന വിചിത്ര ന്യായവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹണിമൂണ്‍ ട്രിപ്പിനിടെ പോലും സജിത ഫോണിലൂടെ ശല്യം ചെയ്തിരുന്നുവെന്നും ഗ്രീമയെ അയര്‍ലന്റിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞുവെന്നുമാണ് ഉണ്ണിയുടെ സഹോദരന് ചന്തുവിന്റെ ആരോപണം. തന്റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവാണെന്ന് ഗ്രീമ സന്ദേശം അയച്ചിട്ടും, ഒരു മാസം മാത്രം നീണ്ടുനിന്ന ദാമ്പത്യത്തില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച ക്രൂരത മറയ്ക്കാനാണ് കുടുംബം ശ്രമിക്കുന്നത്.
ഗ്രീമയുടെ പിതാവ് മരിച്ചിട്ടുപോലും തിരിഞ്ഞുനോക്കാത്ത ഉണ്ണികൃഷ്ണന്, ഭാര്യയും അമ്മയും മരിച്ച വിവരമറിഞ്ഞിട്ടും അയര്‍ലന്റിലേക്ക് മുങ്ങാന്‍ ശ്രമിക്കവേയാണ് മുംബൈയില്‍ പിടിയിലായത്. സ്വാധീനമുള്ള കുടുംബവും രാഷ്ട്രീയ-നിയമ ബന്ധങ്ങളും പ്രതിയെ കുറ്റവിമുക്തനാക്കാന്‍ ഉപയോഗിക്കപ്പെടുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഗാര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തിയിട്ടുണ്ടെങ്കിലും, പണക്കൊഴുപ്പിലും പദവിയിലും നീതി മുങ്ങിപ്പോകുമോ എന്ന പേടിയിലാണ് ഗ്രീമയുടെ ബന്ധുക്കള്‍.
മരണവീട്ടില്‍ വെച്ച് ഗ്രീമയുടെ കുടുംബത്തോട് കാണിച്ച മോശം പെരുമാറ്റത്തിനോ അപമാനത്തിനോ മറുപടി നല്കാന് ഉണ്ണിക്കൃഷ്ണന്റെ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല. സ്വന്തം മകന് ചെയ്ത ക്രൂരതയെ വെള്ളപൂശാന്‍ കുടുംബം ഒത്തുകളിക്കുകയാണെന്നാണ് ഗ്രീമയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്





