കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് പുറത്തുവന്ന നിരീക്ഷണങ്ങള്‍ പിണറായി സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലാക്കിയിരിക്കുകയാണ്. രാഹുലിനെ ബലാത്സംഗക്കേസുകളില്‍ കുടുക്കി പൂട്ടാമെന്ന കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമോ എന്ന ആശങ്കയിലാണ് ആഭ്യന്തര വകുപ്പ്.
പ്രോസിക്യൂഷന് നിരത്തിയ വാദങ്ങളെ പുച്ഛിച്ചുതള്ളുന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ കോടതിയില്‍ നിന്നുണ്ടായതോടെ, വിധി രാഹുലിന് അനുകൂലമായാല്‍ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. രാഹുലിനെതിരായ പരമ്പര കേസുകളെല്ലാം ഹൈക്കോടതിയുടെ ഈ ഒറ്റ നിരീക്ഷണത്തില്‍ ‘ആവിയാകുമോ’ എന്ന പേടിയാണ് സര്‍ക്കാരിന്.
‘അവിവാഹിതനായ ഒരാള്‍ക്ക് എത്ര ബന്ധങ്ങളുമാകാം, അതില്‍ നിയമപരമായി എന്ത് തെറ്റ്?’ എന്ന ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ചോദ്യം സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്ക് ഏറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള കേസുകളെല്ലാം പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളാണെന്ന് കോടതി ഉറപ്പിച്ചു പറഞ്ഞാല്‍, രാഹുലിനെതിരെയുള്ള മറ്റു പരാതികളും നിലനില്‍ക്കില്ല.
ഈ സാഹചര്യത്തിലാണ് രാഹുലിനെ പൂട്ടാന്‍ ഇനി പോക്സോ കേസ് എന്ന ‘വജ്രായുധം’ വരുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്. പോക്സോ കേസ് കൂടി വന്നില്ലെങ്കില്‍ രാഹുലിനെതിരായ സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം വെറും ജലരേഖയാകും. രാഹുലിനെ വ്യക്തിഹത്യ നടത്താന്‍ നടത്തിയ നീക്കങ്ങള്‍ കോടതിയില്‍ പാളുന്നത് സര്‍ക്കാരിന് നാണക്കേടായി മാറും. രാഹുല്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും കുറ്റവാളിയാണെന്നും പ്രോസിക്യൂഷന് വാദിച്ചെങ്കിലും, കൃത്യമായ അന്തിമ റിപ്പോര്‍ട്ട് പോലും സമര്‍പ്പിക്കാതെ എഫ്ഐആറുകള്‍ മാത്രം കാട്ടി ജാമ്യം നിഷേധിക്കാനാവില്ലെന്നാണ് കോടതി നിലപാട്.
കോടതിയുടെ ഈ കടുത്ത നിലപാട് തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെയാണ്, ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായാല്‍ ഡല്‍ഹിയില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന രാഷ്ട്രീയക്കാരനെ തളയ്ക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് പിണറായി സര്‍ക്കാരും പോലീസും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ഷോക്കേറ്റുള്ള മരണം: കെഎസ്ഇബിക്ക് ഉത്തരവാദിത്തമെന്ന് സുരക്ഷാ കമ്മിഷണർ; ലീലാമണിയുടെ കുടുംബത്തിന് നീതി
ഷോക്കേറ്റുള്ള മരണം: കെഎസ്ഇബിക്ക് ഉത്തരവാദിത്തമെന്ന് സുരക്ഷാ കമ്മിഷണർ; ലീലാമണിയുടെ കുടുംബത്തിന് നീതി







