ന്യൂയോര്‍ക്ക് : ഐടി മേഖലയെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ ആഗോള ഇ-കോമേഴ്സ് കമ്പനിയായ ആമസോണില്‍ വീണ്ടും വന്‍തോതിലുള്ള പിരിച്ചുവിടല്‍. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 16,000 ജീവനക്കാരെയാണ് ഇത്തവണ കമ്പനി ഒഴിവാക്കുന്നത്. നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്ക് പിന്നാലെ മൂന്ന് മാസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ടപ്പിരിച്ചുവിടലാണിത്.
കഴിഞ്ഞ ഒക്ടോബറില്‍ 14,000 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ 16,000 പേരെക്കൂടി ഒഴിവാക്കുന്നത്. 2023-ല്‍ മാത്രം 27,000 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴില്‍ മേഖലയില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഈ പുനഃക്രമീകരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നത് വരെ മൂന്ന് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബെത് ഗലേറ്റി അറിയിച്ചു. ജീവനക്കാരുടെ എണ്ണം കുറച്ച് കമ്പനിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.
യുഎസ് തൊഴില്‍ വിപണിയിലെ പ്രതിസന്ധി യുണൈറ്റഡ് സ്റ്റേറ്റ്സിലെ തൊഴില്‍ വിപണി വലിയ മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്.കഴിഞ്ഞ മാസം വെറും 50,000 പേര്‍ക്ക് മാത്രമാണ് പുതുതായി ജോലി ലഭിച്ചത് , നവംബറില്‍ ഇത് 56,000 ആയിരുന്നു.പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ യുപിഎസ് 30,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.


ട്രംപിന്റെ തീരുവയെ മറികടക്കാന്‍ ഇന്ത്യ! അമേരിക്കയെ കൈവിട്ട് പുതിയ വിപണികള്‍ തേടി ഇന്ത്യന്‍ കമ്പനികള്‍; ചൈനയിലേക്കും യുഎഇയിലേക്കും കയറ്റുമതി കുതിക്കുന്നു
കുതിക്കുന്ന സ്വര്‍ണ്ണ വിലയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍; ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന് കൂടുതല്‍ ആനുകൂല്യം; ഫെബ്രുവരി 1 ലെ ബഡ്ജറ്റില്‍ നിര്‍ണ്ണായകം നിര്‍ദ്ദേശങ്ങളുണ്ടായേക്കും





