ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന വ്യാപാര തീരുവയെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ തേടുന്നു. യുഎസ് വിപണിയിലെ തിരിച്ചടി നേരിടാന്‍ ചൈന, യുഎഇ, സൗദി അറേബ്യ തുടങ്ങി 12-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം.
അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇളാര സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം മുന്‍പ് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 22.5% അമേരിക്കയിലേക്കായിരുന്നു. ഇപ്പോഴത് 17.8% ആയി കുറഞ്ഞു.
വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയ തൊഴില്‍ കേന്ദ്രീകൃതമായ മേഖലകളിലാണ് യുഎസ് തീരുവ ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചത്.അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.
ആധാറിലെ വിലാസം മാറ്റാന്‍ ഇനി ഓഫീസില്‍ ക്യൂ നില്‍ക്കേണ്ട! വീട്ടിലിരുന്ന് മൊബൈലില്‍ ചെയ്യാം; ചെലവ് വെറും 75 രൂപ!
യുഎഇ, ചൈന, സൗദി അറേബ്യ, സ്പെയിന്, മലേഷ്യ, ഹോങ്കോങ്, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി വര്‍ധിച്ചത്. നെതര്‍ലന്‍ഡ്സ്, യുകെ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കുറവുണ്ടായത്
യുഎസ് തീരുവയ്ക്കിടയിലും ചില മേഖലകളില്‍ വളര്‍ച്ചയുണ്ടെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി.ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ യുഎസിലേക്ക് 6,588 കോടി ഡോളറിന്റെ കയറ്റുമതി നടന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ കയറ്റുമതിയില്‍ 5% വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.


സ്വര്‍ണ്ണവിലയില്‍ വന്‍വര്‍ധന ; ഒരു പവന് വില ഒന്നേകാല്‍ ലക്ഷവും കടന്നു; ഇന്ന് കൂടിയത് 8,640 രൂപ; സ്വര്‍ണ്ണാഭരണ പ്രിയരെ ഞെട്ടിച്ച് സ്വര്‍ണ്ണവില





