‘നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം’; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ

 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്താത്തതും മെമ്മറി കാർഡ് പിടിച്ചെടുത്തതിലെ അപാകതകളും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്ന് പറയുന്ന ഒറിജിനൽ മൊബൈൽ ഫോൺ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഫോൺ കണ്ടെത്താതെ ദൃശ്യങ്ങൾ പകർത്തി എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് അപ്പീലിൽ പറയുന്നു.
മെമ്മറി കാർഡ് കണ്ടെടുത്തത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ്. സിം കാർഡ് ഉടമയെ ചോദ്യം ചെയ്യാത്തതും അന്വേഷണത്തിലെ വീഴ്ചയാണെന്ന് പ്രതിഭാഗം വാദിക്കുന്നു.ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ വലിയ കാലതാമസമുണ്ടായി. ഇത് തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടാക്കിയെന്ന വാദം വിചാരണക്കോടതി മുഖവിലയ്‌ക്കെടുത്തില്ലെന്നും സുനി ആരോപിക്കുന്നു.
എട്ടു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിചാരണക്കോടതി ആറ് പ്രതികൾക്കും 20 വർഷം വീതം കഠിനതടവാണ് വിധിച്ചിരിക്കുന്നത്.റിമാൻഡ് കാലയളവ് കുറച്ചാണ് ബാക്കി ശിക്ഷ കണക്കാക്കുന്നത്. പിഴത്തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.