കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിധിക്ക് പിന്നാലെ, അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ്. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ അപ്രതീക്ഷിത പരാമര്‍ശങ്ങള്‍ ഉണ്ടായത്.
വിചാരണാ കാലയളവില്‍ അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ മാത്രമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. കോടതിയില്‍ എത്തുന്ന അരമണിക്കൂര്‍ സമയം അവര്‍ ഉറങ്ങുകയാണ് പതിവെന്നും വിശ്രമസ്ഥലം എന്ന രീതിയിലാണ് കോടതിയെ കാണുന്നതെന്നും ജഡ്ജി കുറ്റപ്പെടുത്തി. എന്നിട്ടാണ് പിന്നീട് കാര്യങ്ങള്‍ പരിഗണിച്ചില്ല എന്ന് പരാതി പറയുന്നതെന്നും കോടതി വിമര്‍ശിച്ചു.
എന്നാല്‍ വിചാരണക്കോടതിയുടെ വിമര്‍ശനം തള്ളി അഡ്വ. ടി.ബി. മിനി രംഗത്തെത്തി. ജഡ്ജിയുടേത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ഏല്‍പ്പിച്ച ജോലി താന്‍ ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ടെന്നും മിനി പ്രതികരിച്ചു. വിചാരണക്കോടതിയില്‍ തനിക്ക് കാര്യമായ റോളില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരുടെ നമ്പറുകള്‍ എവിടെ നിന്ന് കിട്ടി? ഡാറ്റാചോര്ച്ചയില് സര്‍ക്കാരിന് ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനം; സന്ദേശങ്ങള്‍ അയക്കുന്നത് ഉടന്‍ നിര്‍ത്തണം
പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവും 50,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
പ്രതികള്‍ ഒടുക്കുന്ന പിഴത്തുകയില്‍ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം.
അതിജീവിതയുടെ സ്വര്‍ണ്ണമോതിരം അവര്‍ക്ക് തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടു.കേസിലെ നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം. പൗലോസിന്റെ സുരക്ഷയില്‍ സൂക്ഷിക്കണം. കേസ് നടപടികള്‍ക്ക് ശേഷം ഇവ ഫോറന്‍സിക് ലാബിലെത്തിച്ച് നശിപ്പിക്കണം.നിലവില്‍ പ്രതികളെയെല്ലാം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.


കോണ്‍ഗ്രസില്‍ ഇനി ‘കെ.സി യുഗം’; ഘടകകക്ഷികള്‍ക്ക് വിശ്വസ്തന്, സമുദായങ്ങള്‍ക്ക് പ്രിയങ്കരന്‍; അധികാരം കോണ്‍ഗ്രസിന് കിട്ടിയാല്‍ കേരളത്തിന്റെ അമരത്തേക്ക് വേണുഗോപാല്‍?





