തിരുവനന്തപുരം: നീണ്ട കാത്തിരിപ്പുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ സഞ്ജു സാംസണ്‍ എന്ന പ്രതിഭയുടെ അന്താരാഷ്ട്ര കരിയറിന് തിരശീല വീഴുന്നു എന്ന സൂചനകള്‍ ശക്തമാകുന്നു. ട്വന്റി20 ലോകകപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നടന്ന നിര്‍ണ്ണായക മത്സരത്തിലും ബാറ്റിങ് മറന്നതോടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം തുലാസിലായി. അഞ്ച് പന്തില്‍ വെറും ആറ് റണ്ണുമായി മടങ്ങിയ താരത്തിന്, ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം. ലോകകപ്പ് ടീമില്‍ ഇടംനേടിയെങ്കിലും തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെട്ട ഒരാള്‍ക്ക് ടീം
ബംഗളൂരു: കര്‍ണാടകയിലെയും കേരളത്തിലെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ ഫണ്ട് നല്‍കിയെന്ന ആരോപണവും കള്ളപ്പണം വെളുപ്പിക്കല്‍ സംശയുമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആദായനികുതി വകുപ്പിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ലാംഗ്‌ഫോര്‍ഡ് ടൗണിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സി.ജെ. റോയ്, രാഷ്ട്രീയ വൃത്തങ്ങളിലെ പ്രമുഖര്‍ക്കായി പണം കൈമാറുന്ന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആദായനികുതി വകുപ്പിലെ ഔദ്യോഗിക വൃത്തങ്ങള്‍ സംശയിക്കുന്നുണ്ട്. കമ്പനിയുടെ പണം തന്നെ വിദേശത്തു പോയി തിരികെ എത്തുന്ന
ബംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയ്യുടെ മരണകാരണം നെഞ്ചിലേറ്റ മാരകമായ മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്ന് ആ മുറിയില്‍ സംഭവിച്ചതും പുറത്തു വന്നിട്ടുണ്ട്. ഇടതുനെഞ്ചില്‍ തോക്ക് ചേര്‍ത്തുവെച്ച് ഉതിര്‍ത്ത വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകര്‍ത്ത് മറുഭാഗത്തുകൂടി പുറത്തുകടന്നതായാണ് കണ്ടെത്തല്‍. 6.35 എം.എം വലിപ്പമുള്ള വെടിയുണ്ടയാണ് റോയ്യുടെ ജീവനെടുത്തത്. വെടിയേറ്റ ഉടന്‍തന്നെ മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബംഗളൂരു റിച്ചമണ്ട് സര്‍ക്കിളിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു നാടകീയ
തിരുവനന്തപുരം : വിവാദമായ സില്‍വര്‍ലൈന്‍ പദ്ധതി അനിശ്ചിതത്വത്തിലായതോടെ ഭൂ ഉടമകള്‍ ആശ്വാസത്തില്‍. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദായതോടെ, വസ്തുവകകളില്‍ സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികള്‍ ഇനി ഉടമകള്‍ക്ക് തന്നെ നീക്കം ചെയ്യാം. അതിരടയാള നിയമപ്രകാരം സാമൂഹിക ആഘാത പഠനത്തിനായി പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ഒരു വര്‍ഷത്തെ കാലാവധി മാത്രമാണുണ്ടായിരുന്നത്. ഇതിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ 2022-ലെ അതിര്‍ത്തി നിര്‍ണ്ണയ നടപടികള്‍ നിയമപരമായി അസാധുവായി. നിലവില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി യാതൊരുവിധ ഭൂമി ഏറ്റെടുക്കല്‍ നടപടികളും
തിരുവനന്തപുരം : ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. കാര്യവട്ടത്ത് സഞ്ജുവിന് ആര്‍പ്പുവിളികളുമായി എത്തിയ ആയിരങ്ങള്‍ പെട്ടെന്ന് തന്നെ നിശബ്ദരായി. സഞ്ജുവിന്റെ പ്രിയപ്പെട്ട ഹോം ഗ്രൗണ്ടായ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാം ടി20 മത്സരത്തിലും തിളങ്ങാനായില്ല. ആരാധകരുടെ കൈയ്യടിയോടെ ക്രീസിലെത്തിയ സഞ്ജു, 6 പന്തില്‍ 6 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ചാണ് സഞ്ജു മടങ്ങിയത്. മികച്ച രീതിയില്‍ ബാറ്റിംഗ് ചെയ്യുന്നുവെന്ന തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു പുറത്താകല്‍. ന്യൂസിലന്റിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍
തിരുവനന്തപുരം :കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല.അതു കൊണ്ടുതന്നെ വൈദ്യൂതി ബില്ലിൽ കുറവുണ്ടാകും. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജായി ഫെബ്രുവരി യിൽ ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87 ആം ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച
തിരുവനന്തപുരം:എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടടേശന് പത്മ പുരസ്ക്കാരം നൽകിയതിനെതിരെയുള്ള പരാതി അന്വേഷിക്കാൻ രാഷ്ട്രപതിയുടെ നിർദ്ദേശം.പരാതി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി. രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നൽകുന്ന പത്മാ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ച, നിരവധിക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ രാഷ്ട്രപതിക്ക് നൽകിയ പരാതിയിലാണ് നടപടി.
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹൈക്കമാന്‍ഡ് ഒരുക്കുന്നത് വമ്പന്‍ പ്ലാന്‍. തിരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിക്കാനിറങ്ങാതെ പ്രചാരണത്തിന്റെ തന്ത്രങ്ങള്‍ മെനയാന്‍ കെ.സി. വേണുഗോപാലും ശശി തരൂരും ഒരുമിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിലും ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു മുഖമാണ് തെളിയുന്നത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രചാരണം ഏകോപിപ്പിക്കാനായി പൂര്‍ണ്ണസമയം കേരളത്തില്‍ ചെലവഴിക്കും. അദ്ദേഹത്തിനൊപ്പം ശശി തരൂര്‍ കൂടി ചേരുന്നതോടെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് പുതിയ വേഗത
തിരുവനന്തപുരം/കൊച്ചി: കേരളത്തിലെ അഴിമതിക്കാര്‍ക്ക് മേല്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ തുടരുന്നു. ഒരൊറ്റ ദിവസം കൊണ്ട് രണ്ട് വ്യത്യസ്ത ജില്ലകളിലായി രണ്ട് ഉന്നത ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് കൈയ്യോടെ പൊക്കിയത്. അഴിമതിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന കര്‍ശന നിലപാടിലേക്ക് വിജിലന്‍സ് മാറുമ്പോള്‍, സര്‍വീസിന്റെ അവസാന ദിവസം പോലും കൈക്കൂലിക്ക് കൈനീട്ടുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത് ‘എട്ടിന്റെ പണി’യാണ്. ചേര്‍ത്തലയില്‍ എംവിഐയും ഏജന്റും കുടുങ്ങി ഡ്രൈവിങ് ടെസ്റ്റ് പാസാക്കാന്‍ ഓരോ തലയ്ക്കും കൃത്യമായ ‘റേറ്റ്’ നിശ്ചയിച്ച് അഴിമതി നടത്തിയിരുന്ന
ബെംഗളൂരു: ആത്മവിശ്വാസത്തിന്റെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കപ്പെട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ (57) മരണം ബിസിനസ് ലോകത്തെ ഞെട്ടിക്കുമ്പോള്‍ പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ദുരൂഹതകള്‍. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് മുറുകുന്നതിനിടെ, ‘അമ്മയെ ഒന്ന് ഫോണ്‍ വിളിക്കണം’ എന്ന് പറഞ്ഞ് തന്റെ സ്വകാര്യ മുറിയിലേക്ക് കയറിയ റോയ്, മിനിറ്റുകള്‍ക്കകം ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ സാധാരണ ആത്മഹത്യകളില്‍ കാണാത്ത ചില ‘അസ്വാഭാവികതകള്‍’ ഈ മരണത്തിലുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ശബ്ദം പുറത്തുവരാത്ത സൈലന്‍സര്‍ തോക്ക്! ഏറ്റവും ഞെട്ടിക്കുന്ന വിവരം










