തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹൈക്കമാന്‍ഡ് ഒരുക്കുന്നത് വമ്പന്‍ പ്ലാന്‍. തിരഞ്ഞെടുപ്പ് ഗോദയില്‍ മത്സരിക്കാനിറങ്ങാതെ പ്രചാരണത്തിന്റെ തന്ത്രങ്ങള്‍ മെനയാന്‍ കെ.സി. വേണുഗോപാലും ശശി തരൂരും ഒരുമിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിലും ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു മുഖമാണ് തെളിയുന്നത്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രചാരണം ഏകോപിപ്പിക്കാനായി പൂര്‍ണ്ണസമയം കേരളത്തില്‍ ചെലവഴിക്കും. അദ്ദേഹത്തിനൊപ്പം ശശി തരൂര്‍ കൂടി ചേരുന്നതോടെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് പുതിയ വേഗത കൈവരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിക്കാനുണ്ടാകില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍.
പുതുതലമുറ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള ‘ജെന്‍സി കണക്ട്’ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളുടെ മേല്‍നോട്ടം ശശി തരൂര്‍ വഹിക്കും. ദേശീയ തലത്തില്‍ ശ്രദ്ധേയനായ സച്ചിന്‍ പൈലറ്റും യുവാക്കള്‍ക്കിടയിലുള്ള പ്രചാരണങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കനഗോലുവിന്റെ പദ്ധതിയാണ് ഇത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ മത്സരരംഗത്തുണ്ടാകും. ഇവര്‍ക്കൊപ്പം ഷാഫി പറമ്പിലും നിയമസഭയിലേക്ക് അങ്കത്തിനിറങ്ങിയേക്കും. ഇത്തവണ ഷാഫി പാലക്കാടിന് പകരം കണ്ണൂരിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. സംസ്ഥാനത്തെ വമ്പന്‍ നേതാക്കളെ അണിനിരത്തി വോട്ട് ബാങ്ക് സുരക്ഷിതമാക്കുമ്പോള്‍ തന്നെ, തിരശീലയ്ക്ക് പിന്നില്‍ തന്ത്രങ്ങള്‍ ഒരുക്കി കെ.സി. വേണുഗോപാലും ശശി തരൂരും പാര്‍ട്ടിയെ നയിക്കും.
പ്രചാരണത്തില്‍ പൂര്‍ണ്ണമായ മേല്‍നോട്ടം ഹൈക്കമാന്‍ഡിനായിരിക്കും. വമ്പന്‍ ടീമുകളെയാണ് സോഷ്യല്‍ മീഡിയയ്ക്കും തന്ത്രങ്ങള്‍ മെനയാനുമായി കോണ്‍ഗ്രസ് കേരളത്തിലേക്ക് നിയോഗിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഹൈക്കമാന്‍ഡിന്റെ കടുത്ത നിബന്ധനകള്‍ ഉണ്ടാകും. തര്‍ക്കങ്ങള്‍ ഒഴിവാക്കി ഐക്യത്തോടെ മുന്നേറാന്‍ എ.കെ. ആന്റണിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.
തരൂരും കെ.സിയും കൈകോര്‍ക്കുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് ഉണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അന്വേഷണ ഏജന്‍സികളെ ചോരയില്‍ മുക്കുന്ന തെരുവ് യുദ്ധങ്ങള്‍; സന്ദേശ്ഖാലി മുതല്‍ തിരുവനന്തപുരം വരെ ഇ.ഡിക്ക് നേരെ രാഷ്ട്രീയ ഗുണ്ടാവിളയാട്ടം; നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ‘രാഷ്ട്രീയ ഭീകരത’യ്ക്കെതിരെ അപകടകരം; തിരുവനന്തപുരത്തെ സിപിഎം ആക്രമണം നാണക്കേട്; ഇഡിയെ വേട്ടയാടിയ കഥകള്‍





