തിരുവനന്തപുരം : ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തി സഞ്ജു സാംസണ്. കാര്യവട്ടത്ത് സഞ്ജുവിന് ആര്‍പ്പുവിളികളുമായി എത്തിയ ആയിരങ്ങള്‍ പെട്ടെന്ന് തന്നെ നിശബ്ദരായി. സഞ്ജുവിന്റെ പ്രിയപ്പെട്ട ഹോം ഗ്രൗണ്ടായ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാം ടി20 മത്സരത്തിലും തിളങ്ങാനായില്ല.
റാപ്പർ വേടന് കനത്ത തിരിച്ചടി; മാലയിലുണ്ടായിരുന്നത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം
ആരാധകരുടെ കൈയ്യടിയോടെ ക്രീസിലെത്തിയ സഞ്ജു, 6 പന്തില്‍ 6 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്സറിന് ശ്രമിച്ചാണ് സഞ്ജു മടങ്ങിയത്. മികച്ച രീതിയില്‍ ബാറ്റിംഗ് ചെയ്യുന്നുവെന്ന തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു പുറത്താകല്‍.
ന്യൂസിലന്റിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സഞ്ജു നേടിയത് വെറും 46 റണ്‍സ് മാത്രമാണ്:
ഒന്നാം ടി20: 10 റണ്‍സ്
വിസ്മയ കേസ് പ്രതി കിരൺ കുമാറിന് വീടുകയറി മർദനം! അടിച്ച് താഴെയിട്ടു; മൊബൈൽ ഫോൺ കവർന്നു; ആക്രമണം വിസ്മയ കേസിന്റെ പേര് പറഞ്ഞ്; നാല് പേർക്കെതിരെ കേസ്!
രണ്ടാം ടി20: 6 റണ്‍സ്
മൂന്നാം ടി20: 0 (ഡക്ക്)
നാലാം ടി20: 24 റണ്‍സ്
അഞ്ചാം ടി20: 6 റണ്‍സ്
ലോകകപ്പിന് മുന്‍പുള്ള അവസാന രാജ്യാന്തര മത്സരമായതിനാല്‍ സഞ്ജുവിന് ഈ ഇന്നിംഗ്സ് അതീവ നിര്‍ണ്ണായകമായിരുന്നു.
മറുഭാഗത്ത് ഇഷാന് കിഷന് മികച്ച പ്രകടനം പുറത്തെടുക്കുന്നത് സഞ്ജുവിന് വെല്ലുവിളിയാകുന്നു.സഞ്ജുവിന്റെ ഫൂട്ട്വര്‍ക്കിലെ പോരായ്മകളെക്കുറിച്ച് കമന്ററിയിലുണ്ടായിരുന്ന സുനില്‍ ഗവാസ്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
എങ്കിലും, ലോകകപ്പിന് മുന്‍പുള്ള സന്നാഹ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്.







