ന്യൂഡല്‍ഹി:രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിൽ ബാങ്കുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി. സംശയകരമായ രീതിയിൽ വലിയ തുകകളുടെ ഇടപാടുകൾ നടക്കുമ്പോൾ അക്കൗണ്ട് ഉടമകളെ ഉടൻ വിവരമറിയിക്കണമെന്നും ഇതിനാവശ്യമായ ആധുനിക സാങ്കേതികവിദ്യ ബാങ്കുകൾ വികസിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഉപഭോക്താക്കളുടെ സമ്പാദ്യത്തിന് സംരക്ഷണം നൽകേണ്ട ബാധ്യതയിൽ നിന്ന് ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.
ചെറിയ തുകകൾ മാത്രം ഇടപാട് നടത്താറുള്ള പെൻഷൻ അക്കൗണ്ടുകളിൽ നിന്നും മറ്റും പെട്ടെന്ന് വലിയ തുകകൾ പിൻവലിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബാങ്കുകൾ പ്രത്യേക ജാഗ്രത കാട്ടണം. പ്രായമായ ദമ്പതികളും ചെറുകിട കച്ചവടക്കാരും ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യമാണ് ഇത്തരം തട്ടിപ്പുകളിലൂടെ നഷ്ടമാകുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തട്ടിപ്പുകൾ നടക്കുമ്പോൾ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ ഗൗരവതരമാണെന്നും പരാതികളോട് പൊതു-സ്വകാര്യ ബാങ്കുകൾ പ്രതികരിക്കാൻ വൈകുന്നതിൽ ആശങ്കയുണ്ടെന്നും കോടതി രൂക്ഷമായി വിമർശിച്ചു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നേരിടാൻ റിസർവ് ബാങ്ക് പുതിയ കർമ്മപദ്ധതി തയ്യാറാക്കിവരികയാണെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഇതിന്റെ കരട് രൂപം തയ്യാറായതായും അന്തിമരൂപം നൽകിയാലുടൻ ബാങ്കുകൾക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പി.എം. കെയേഴ്സ് ഫണ്ടിനെക്കുറിച്ച് ഇനി മിണ്ടാനാവില്ല; ചോദ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍





