തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമവും എസ്ഐടി അന്വേഷണ പരിധിയിലേക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് നടന്ന സംഗമത്തെക്കുറിച്ചാണ് അന്വേഷണം.ഇത്രയും വലിയൊരു പരിപാടി നടത്താന്‍ തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ ഔദ്യോഗിക മിനുട്സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.സംഗമത്തിനായി ചെലവാക്കിയ തുകയുടെ ഉറവിടത്തിലും വിനിയോഗത്തിലും വലിയ അവ്യക്തതകളുണ്ട്. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.ആഗോള അയ്യപ്പ സംഗമം നടത്തിയതുവഴി ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
സര്‍ക്കാരില്‍ നിന്നോ ദേവസ്വം ബോര്‍ഡില്‍ നിന്നോ പണമെടുക്കരുത് എന്നും സ്പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്തണം എന്നുമായിരുന്നു കോടതി ഉത്തരവ്. ഇതം ലംഘിച്ചുവോയെന്ന് പരിശോധിക്കും.ഏകദേശം 8 കോടി രൂപ ചെലവ് വന്ന പരിപാടിക്ക് സ്പോണ്‍സര്‍ഷിപ്പ് തികയാതെ വന്നപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്ന് 3.4 കോടി രൂപ വകമാറ്റി ചെലവാക്കിയെന്നാണ് കണ്ടെത്തല്‍.
ശബരിമല കൊടിമര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ എസ്ഐടിയുടെ കസ്റ്റഡിയിലുള്ള ഫയലുകള്‍ വിട്ടുകിട്ടാന്‍ വിജിലന്‍സ് കത്ത് നല്‍കും.
കൊടിമര നിര്‍മ്മാണത്തിനായി ഭക്തരില്‍ നിന്ന് സ്വര്‍ണ്ണം സ്വീകരിച്ചതില്‍ മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എ.എസ്.പി. കുറുപ്പ് ഗുരുതരമായ ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
എക്സിക്യൂട്ടീവ് ഓഫീസറെയാണ് ബോര്‍ഡ് ചുമതലപ്പെടുത്തിയിരുന്നതെങ്കിലും കുറുപ്പ് നേരിട്ടാണ് സ്വര്‍ണ്ണം വാങ്ങിയത്. സ്വര്‍ണ്ണം നല്‍കിയവരുടെ പേരുവിവരങ്ങള്‍ രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അന്‍സജിത റസ്സലിനെ മലര്‍ത്തിയടിച്ച വിപ്ലവനായിക; ബാലസംഘത്തിലൂടെ വളര്‍ന്ന പെണ്‍കരുത്തിനെ തളര്‍ത്താന്‍ സെല്‍ഫി വിവാദവുമായെത്തിയ രാഷ്ട്രീയ എതിരാളികള്‍ക്ക് അമ്പേ പാളി; തിരക്കിനിടയിലെ നിവേദനം കൊടുക്കലിനെ വിവാദമാക്കിയവര്‍ക്ക് ആതിര നല്‍കുന്നത് അക്ഷരാര്‍ത്ഥത്തില്‍ പ്രഹരശേഷിയുള്ള മറുപടി





