ആലപ്പുഴയില്‍ മയക്കുമരുന്നുമായി മകനോടൊപ്പം അറസ്റ്റ് ചെയ്ത സംഭവം : ജാമ്യത്തിലിറങ്ങിയ അഭിഭാഷക ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ:ലഹരിക്കേസിൽ പ്രതിയായി ജാമ്യത്തിൽ ഇറങ്ങിയ ആലപ്പുഴയിലെ അഭിഭാഷക അഡ്വ. സത്യമോൾ (46) വീടിനുള്ളിൽ ജീവനൊടുക്കി. മകനോടൊപ്പം മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിലായ ഇവർ , ജാമ്യം ലഭിച്ച് വീട്ടിലെത്തിയതിന് പിന്നാലെയാണ് തൂങ്ങിമരിച്ചത്. കരുനാഗപ്പള്ളി കുടുംബക്കോടതിയിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയായിരുന്നു സത്യമോള്‍. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവർ പോലീസ് പിടിയിലായത്.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ സത്യമോൾക്കും മകൻ സൗരവ്ജിത്തിന്റെയും പക്കൽ നിന്നും ആദ്യം മൂന്ന് ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. തുടർന്ന് അമ്പലപ്പുഴയിലെ ഇവരുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, ഹൈബ്രിഡ് കഞ്ചാവ്, ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു. കേസിൽ റിമാൻഡിലായിരുന്ന ഇവർ നിയമനടപടികൾ നേരിട്ടുവരികയായിരുന്നു.
 ജാമ്യത്തിൽ ഇറങ്ങിയ ശേഷം നേരിട്ട മാനസിക വിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഇവർക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് പോലീസ്  അന്വേഷണം നടത്തിവരുന്നു
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.