നിയമസഭാ തിരഞ്ഞെടുപ്പ് 28ന് ശേഷം പ്രഖ്യാപിക്കും : ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ നിർദേശം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി:കേരളം ഉൾപ്പെടെയുള്ള   സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സജീവമാക്കി. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന്റെ ഭാഗമായി, തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മിഷൻ  പുറപ്പെടുവിച്ചു .കേരളത്തെ കൂടാതെ അസം,തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ നാല്  സംസ്ഥാനങ്ങളിലും  കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ്   തിരഞ്ഞെടുപ്പ് നടത്തേണ്ടത്.
തിരഞ്ഞെടുപ്പ് ജോലികളുള്ള ഉദ്യോഗസ്ഥരെ അവരുടെ സ്വന്തം ജില്ലകളിൽ നിയമിക്കാൻ പാടില്ല.കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരേ ജില്ലയിൽ മൂന്ന് വർഷം കാലാവധി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയും നിർബന്ധമായും മാറ്റണം. 2026 മെയ് 31-നകം കാലാവധി തികയ്ക്കുന്നവർക്കും ഇത് ബാധകമാണ് ജില്ലാ കളക്ടർമാർ, എഡിഎമ്മുമാർ, തഹസിൽദാർമാർ, ബിഡിഒ തുടങ്ങിയ സിവിൽ ഉദ്യോഗസ്ഥർക്കും, റേഞ്ച് എഡിജി മുതൽ സബ് ഇൻസ്‌പെക്ടർ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കും ഈ മാറ്റം ബാധകമാണ്.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ പശ്ചാത്തലവും കമ്മിഷൻ പരിശോധിക്കും.ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകളുള്ളവരെയോ, അച്ചടക്ക നടപടികൾ നേരിടുന്നവരെയോ തിരഞ്ഞെടുപ്പ് ജോലിയിൽ ഉൾപ്പെടുത്തരുത്.മുൻ തിരഞ്ഞെടുപ്പുകളിൽ കമ്മിഷന്റെ കടുത്ത വിമർശനത്തിന് വിധേയരായ ഉദ്യോഗസ്ഥരെയും മാറ്റി നിർത്തണം.
മെഡിക്കൽ ഓഫീസർമാർ, അധ്യാപകർ തുടങ്ങിയ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നേരിട്ടില്ലാത്തവർക്കും, 2026 മെയ് 31-നകം സർവീസിൽ നിന്ന് വിരമിക്കുന്നവർക്കും ഈ നിർദ്ദേശത്തിൽ ഇളവുണ്ട്.സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി 27-നകം ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും റിപ്പോർട്ട് സമർപ്പിക്കണം.കേരള നിയമസഭയുടെ കാലാവധി മെയ് 23-നാണ് അവസാനിക്കുന്നത്.പുതുച്ചേരിയിൽ ജൂൺ 15 നും മറ്റു സംസ്ഥാനങ്ങളിൽ മേയിൽ കാലാവധി അവസാനിക്കും .
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.