AKPCTA സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി! ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (AKPCTA) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ. ബിജുകുമാര്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡോ. സോജു എസ്. പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.ഡോ. സുമേഷ് ജി.എസ്., ഡോ. രഞ്ജുകൃഷ്ണന്‍, ഡോ. ശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.ഡോ. ജഹാംഗീര്‍ സ്വാഗതവും എന്‍.കെ. സുനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ പരിപാടികള്‍ തിരുവനന്തപുരത്ത് നടക്കും. കേരളത്തിലെ സ്വകാര്യ കോളേജ് അധ്യാപകരുടെ വിവിധ ആവശ്യങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.