തിരുവനന്തപുരം : നഗരൂരിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐക്ക് പരിക്ക്. നഗരൂര്‍ എസ്.ഐ അന്‍സറിനെയാണ് പള്ളിക്കല്‍ സ്റ്റേഷനിലെ സി.പി.ഒ ചന്ദുവും സഹോദരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
നഗരൂരില്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ ചന്ദുവിനെയും സംഘത്തെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് പിന്നീട് വലിയ അക്രമത്തില്‍ കലാശിച്ചത്.
ഗാനമേള കഴിഞ്ഞതിന് പിന്നാലെ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേര്‍ന്ന് എസ്.ഐ അന്സറിനെയും മറ്റ് പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ എസ്.ഐയെ അക്രമിസംഘം ഓടയിലേക്ക് തള്ളിയിട്ടു. പരിക്കേറ്റ എസ്.ഐ ചികിത്സയിലാണ്.
റഫ്രിജറേറ്ററിനുള്ളില്‍ മൂന്നുമാസം പ്രായമുള്ള ഭ്രൂണം; കൊടുങ്ങല്ലൂരിലെ ഫ്ളാറ്റില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; യുവതിയുടെ മൊഴിയില്‍ ദുരൂഹതയേറുന്നു
സംഭവസ്ഥലത്തുനിന്നുതന്നെ സി.പി.ഒ ചന്ദു, സഹോദരന് എന്നിവരടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്.ഐയെ ആക്രമിച്ച സിപിഒയ്ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടായേക്കും.


അമ്മയെ കൊന്നു, പിന്നെ സഹോദരിയെ വിളിച്ച് ‘മരണവിവരം’; ലഹരി വളര്‍ത്തിയ ക്രൂരതയുമായി ക്രിസ്റ്റി സ്റ്റേഷനിലേക്ക്; കേളകത്ത് കണ്ണീര് പടരുന്നു





