ബംഗലുരു : കര്‍ണാടകയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസകരമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഉദ്യോഗസ്ഥരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി അവരുടെ ജന്മദിനത്തിലും വിവാഹ വാര്‍ഷിക ദിനത്തിലും അവധി അനുവദിക്കാന്‍ അനുമതി നല്കി കര്‍ണാടക സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
പോലീസുകാരുടെ ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സമതുലിതാവസ്ഥ മെച്ചപ്പെടുത്താനാണ് ഈ നീക്കം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും ജോലിയിലുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
കര്‍ണാടക ഡി.ജി.പിയും ഐ.ജി.പിയുമായ ഡോ. എം.എ. സലീം ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ എല്ലാ പോലീസ് യൂണിറ്റുകളിലും ഈ ആനുകൂല്യം ഒരുപോലെ നടപ്പാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിഷ്ണുപൂരിൽ വീടിന് നേരെ റോക്കറ്റ് ആക്രമണം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
കാഷ്വല്‍ ലീവ് വിഭാഗത്തിലാണ് ഈ പ്രത്യേക അവധികള്‍ അനുവദിക്കുക. മനോവീര്യം ഉയര്‍ത്തുന്നതിലൂടെ സേനയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.


പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ അന്തരിച്ചു





