തിരുവനന്തപുരം : കേരളത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര നടത്തുന്നവരുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു.കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 2,55,97,600 രൂപയാണ് ഹെല്‍മെറ്റ് വയ്ക്കാതെ ഇരുചക്ര വാഹന യാത്ര നടത്തിയവരില്‍ നിന്നും പോലീസ് പിഴയായി ഈടാക്കിയത്.
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 50,969 നിയമ ലംഘനങ്ങളാണ് ഹെല്‍മറ്റുമായി ബന്ധപ്പെട്ട് പോലീസ് കണ്ടെത്തിയത്.1,19,414 ഇരുചക്രവാഹനങ്ങള്‍ ഈ ഒരാഴ്ചയ്ക്കുള്ളില്‍ പോലീസ് പരിശോധിച്ചു. ഹെല്‍മറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹന യാത്രയില്‍ അപകടങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു പോലീസിന്റെ ഇടപെടല്‍.
കഴിഞ്ഞ 11, 12 തീയതികളില്‍ മാത്രം 11 പേരാണ് ഇരുചക്ര വാഹന അപകടങ്ങളില്‍ കേരളത്തില്‍ മരണമടഞ്ഞത്. ഹെല്‍മറ്റ് ധരിക്കാതെയുള്ള മരണങ്ങളുടെ മാത്രം കണക്കാണിത്. നിയമലംഘനങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് കണക്കിലെടുത്ത് വരും ദിവസങ്ങളിലും ഹെല്‍മെറ്റ് പരിശോധന നടത്താന്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈവേ പട്രോളിംഗ് വിഭാഗവും പരിശോധന കര്‍ശനമാക്കും.
ഹെല്‍മറ്റ് പരിശോധനയ്ക്ക് ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ ജി മേല്‍നോട്ടം വഹിക്കും.നോര്‍ത്ത്, സൗത്ത് ട്രാഫിക് പോലീസ് സൂപ്രണ്ട്മാരുടെ നേതൃത്വത്തിലായിരിക്കും പരിശോധന.


അഞ്ച് പേരിലൂടെ ഇനി അലിന് ജീവിക്കും; കുഞ്ഞുമാലാഖയ്ക്ക് വിടചൊല്ലാന്‍ കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; മടക്കം ചരിത്രം കുറിച്ച്
ഇപ്പോള്‍ ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്കിയവരോട് ‘ഞാന്‍ പേടിച്ചെന്ന് പറയണം’! ‘സിബിഐ അന്വേഷിക്കട്ടെ, എനിക്ക് പേടിയില്ല’; സര്‍ക്കാരിനെ വെല്ലുവിളിച്ച് വി.ഡി. സതീശന്





